മോഷ്ടിച്ച മൊബൈൽ ഉടമസ്ഥന് തന്നെ വിറ്റ് കള്ളൻ 'മാതൃകയായി'

Last Updated:

ഫോണിന്‍റെ ഉടമസ്ഥരുടെ അപേക്ഷയെ തുടർന്ന് ഇയാളുടെ മേൽ കുറ്റങ്ങൾ ഒന്നും ചുമത്തിയില്ല.

ഫിലിപ്പിൻസ്: മോഷ്ടിച്ച മൊബൈൽ ഫോൺ ഉടമസ്ഥന് തന്നെ വിറ്റ് കള്ളൻ മാതൃകയായി. ഫിലിപ്പിൻസിലാണ് സംഭവം. ഫോൺ മോഷ്ടിച്ചയാൾ ഓൺലൈനിൽ വിൽക്കാൻ ശ്രമിച്ചപ്പോൾ ആയിരുന്നു ഇത്.
റോഡിലൂടെ നടന്നു പോകുമ്പോൾ ആയിരുന്നു ഫോൺ മോഷണം പോയത്. മോഷ്ടാവ് ഫോണുമായി കടന്നു കളയുകയായിരുന്നു. ഫോണിനെ ട്രാക്ക് ചെയ്യാൻ ശ്രമിച്ചെങ്കിലും നടന്നില്ല.
ഫോൺ എന്നെന്നേക്കുമായി നഷ്ടപ്പെട്ടെന്ന് കരുതി ഇരിക്കുമ്പോൾ ആണ് ഓൺലൈനിൽ അതേ ഫോൺ വിൽപനയ്ക്ക് എത്തിയത്. ഫോൺ വാങ്ങാൻ തീരുമാനിച്ച ഇവർ മോഷ്ടാവിനെ നേരിട്ടു കാണാനും തീരുമാനിച്ചു.
തങ്ങളുടെ കൈയിൽ നിന്ന് ഫോൺ മോഷ്ടിച്ചയാള് തന്നെയാണ് ഇതെന്ന് ഫോണിന്‍റെ ഉടമസ്ഥർ ഉറപ്പിച്ചതിനു ശേഷമാണ് പൊലീസ് മോഷ്ടാക്കളെ അറസ്റ്റ് ചെയ്തത്. അതേസമയം, കുറ്റം സമ്മതിക്കാൻ മോഷ്ടാവ് തയ്യാറായില്ല. താൻ ഈ ഫോൺ ആരുടെ കൈയിൽ നിന്നും മോഷ്ടിച്ചതല്ലെന്ന് ഇയാൾ ആവർത്തിച്ചു.
advertisement
അതേസമയം, ഫോണിന്‍റെ ഉടമസ്ഥരുടെ അപേക്ഷയെ തുടർന്ന് ഇയാളുടെ മേൽ കുറ്റങ്ങൾ ഒന്നും ചുമത്തിയില്ല.
മലയാളം വാർത്തകൾ/ വാർത്ത/Gulf/
മോഷ്ടിച്ച മൊബൈൽ ഉടമസ്ഥന് തന്നെ വിറ്റ് കള്ളൻ 'മാതൃകയായി'
Next Article
advertisement
‘ലീഗിന്റെ ലക്ഷ്യം മറ്റൊരു മാറാട് കലാപം; യുഡിഎഫ് ഭരണത്തിലിരുന്നപ്പോൾ സാമൂഹ്യനീതി നടപ്പാക്കിയോ?' വെള്ളാപ്പള്ളി
‘ലീഗിന്റെ ലക്ഷ്യം മറ്റൊരു മാറാട് കലാപം; യുഡിഎഫ് ഭരണത്തിലിരുന്നപ്പോൾ സാമൂഹ്യനീതി നടപ്പാക്കിയോ?' വെള്ളാപ്പള്ളി
  • വെള്ളാപ്പള്ളി നടേശൻ ലീഗിനെതിരെ മതകലഹം ഉണർത്തുന്നുവെന്ന് ആരോപിച്ച് രൂക്ഷ വിമർശനം നടത്തി.

  • യുഡിഎഫ് ഭരണകാലത്ത് സാമൂഹ്യനീതി നടപ്പാക്കിയോ എന്ന് പഠിക്കാൻ കമ്മീഷൻ വേണമെന്ന് ആവശ്യപ്പെട്ടു.

  • മലപ്പുറത്ത് ലീഗിന് 48 എയ്ഡഡ് കോളേജുകൾ ഉള്ളപ്പോൾ ഈഴവർക്കു ഒരു അൺ എയ്ഡഡ് കോളേജാണുള്ളതെന്ന് പറഞ്ഞു.

View All
advertisement