eSports | കളി കാര്യമാകാൻ സമയം ആയോ? എങ്ങനെ ഒരു മികച്ച ഡിജിറ്റൽ കളിക്കാരൻ ആകാം

Last Updated:

ഡിജിറ്റൽ കളികൾക്ക് അപ്പോൾ എന്ത് സ്‌കിൽ ആണ് വേണ്ടി വരുന്നതെന്ന് ആവും മിക്കവരുടെയും ചിന്ത

ഉസാമ ശിഹാബുദ്ദീൻ
കളി കാര്യമാകാൻ സമയം ആയോ? ഭാഗം 2
(ചിത്രത്തിൽ കാണുന്നത് Counter Strike Global Offensive [CSGO] എന്ന ഗെയിം കളിക്കുവാൻ ആവശ്യം ഉള്ള സ്കിൽസ് ന്റെ ചാർട്ട് ആണ്)
https://steamcommunity.com/sharedfiles/filedetails/…
എത്ര മികച്ച കഴിവുള്ള കളിക്കാരൻ ആണെങ്കിലും അയാളുടെ ആരോഗ്യം അല്ലെങ്കിൽ fitness എങ്ങെനെ ഇരിക്കുന്നു എന്നൊരു ഘടകം നോക്കിയാണ് സാധാരണ എല്ലാ കായികവിനോദങ്ങൾക്കും കളിക്കാൻ ഉള്ള യോഗ്യത കണക്കാക്കുന്നത്. എന്നാൽ ഇ-സ്പോർട്സ് ന് അങ്ങെനെ ഒരു വലിയ ആരോഗ്യവാൻ ആയ ആൾ ഒന്നും ആയി തീരണം എന്നില്ല. മൗസ്, കീബോർഡ് മാത്രം ആണ് ശാരീരികമായി ഒരു ഇ-സ്പോർട്സ് പ്ലെയർ കൂടുതലും ഉപയോഗിക്കുന്നത്. അതിലും ഉപരി ആണ് കാഴ്ച്ച, കേൾവി, ചിന്തിക്കാനുള്ള കഴിവ് തുടങ്ങിയവ.
advertisement
ഡിജിറ്റൽ കളികൾക്ക് അപ്പോൾ എന്ത് സ്‌കിൽ ആണ് വേണ്ടി വരുന്നതെന്ന് ആവും നിങ്ങളുടെ ചിന്ത. അത് പോലെ എങ്ങെനെ ആണ് മത്സരങ്ങൾക്ക് ഇവർ യോഗ്യരാവുന്നത്, എങ്ങനെ ഒരു മികച്ച ഡിജിറ്റൽ കളിക്കാരൻ ആകാം എന്നൊക്കെ നമുക്ക് ഒന്ന് നോക്കാം.
ഓഫ്‌ലൈൻ കളികൾ പോലെ തന്നെ പല വിഭാഗത്തിൽ ഉള്ള കളികൾ ഡിജിറ്റലിലും ഉണ്ട്. ഉദാഹരണത്തിന് Counter Strike എന്ന ഗെയിം ഒരു First Person Shooter Game ആണ്. കളിക്കുന്ന പ്ലെയർ ന് തന്റെ പ്ലെയർ മോഡൽ കാണുവാൻ കഴിയില്ല എന്നതാണ് ഇതിന്റെ പ്രത്യേകത. പകരം ഉന്നം വെക്കുവാൻ ഉള്ള ഒരു ക്രോസ്ഹെയറും ഉപയോഗിക്കുന്ന തോക്കിന്റെയോ ഉപകരണത്തിന്റെയോ മാത്രം കാഴ്ച മാത്രമേ ഈ ഗെയിമുകൾ കളിക്കാരന് നൽകുകയുള്ളൂ. Counterstrike സമയം അധിഷ്ഠിതമായ ഒരു കളി ആണ്. Competitive മോഡിൽ 5 കളിക്കാർ അടങ്ങുന്ന രണ്ട് ടീമുകൾ ഏറ്റമുട്ടും. ഒരു വിഭാഗം ടെററിസ്റ്റും മറ്റേ വിഭാഗം കൗണ്ടർ ടെററിസ്റ്റും ആണ്. ഒരു വിഭാഗം പുഷ് ചെയ്ത് ഒരു നിശ്ചിത സമയത്തിന് ഉള്ളിൽ മാപ്പിൽ ഉള്ള രണ്ടിൽ ഏതെങ്കിലും ഒരു സൈറ്റിൽ ബോംബ് പ്ലാന്റ് ചെയ്യുകയും മറ്റൊരു വിഭാഗം ഒന്നുകിൽ ആ ബോംബ് പ്ലാന്റ് ചെയ്യുന്നതിന് മുൻപ് ആയി എതിർ ടീമിലെ 5 കളിക്കാരെയും ഷൂട്ട് ചെയ്ത് വീഴ്ത്തുകയോ അല്ലെങ്കിൽ പ്ലാന്റ് ചെയ്ത ബോംബ് നിശ്ചിത സമയത്തിന് ഉള്ളിൽ ഡിഫ്യൂസ് ചെയ്യുകയോ ആണ് ചെയ്യേണ്ടത്. സംഭവം കേൾക്കുമ്പോൾ എളുപ്പം ആണെങ്കിലും കളി തുടങ്ങുമ്പോൾ ലഭ്യമാകുന്ന പണത്തിന് എന്തൊക്കെ വാങ്ങണം, എവിടെ പൊസിഷൻ ചെയ്യണം, ഹോൾഡിങ് അല്ലെങ്കിൽ പുഷ് സ്ട്രാറ്റജി എന്താണ് തുടങ്ങി ഒരുപാട് കാര്യങ്ങൾ ചിന്തിച്ചു മറ്റ് ടീം അംഗങ്ങളുമായി ആശയവിനിമയം നടത്തി വേണം കളിക്കുവാൻ. രണ്ട് ടീമിലും ഉള്ള കളിക്കാർ കളിക്കുന്ന ആളെ പോലെ തന്നെ മനുഷ്യൻ ആണെന്ന് ആലോചിക്കണം. ഒരു പ്രോഗ്രാം ചെയ്ത ബോട്ടിന് എതിരെ കളിക്കുന്ന പോലെ ആവില്ല അത്. അവിടെ ആണ് സ്കിൽസ് ന്റെ പ്രാധാന്യം. Game Mechanics, Strategy, Meta, Movement, Positioning, Roles തുടങ്ങി പല കാര്യങ്ങളിലും അവബോധം ഉണ്ടെങ്കിലേ മികച്ച സ്കിൽസ് ഉണ്ടാക്കി എടുക്കുവാൻ കഴിയൂ. മറ്റ് സ്പോർട്സ് നെ പോലെ വാം അപ്പ് ചെയ്യുവാനും, പ്രാക്ടീസ് ചെയ്യുവാനും ഒക്കെ ഈ ഡിജിറ്റൽ കളികളിലും സാധിക്കും.
advertisement
Also Read- e-Sports | കളി കാര്യമാകാൻ സമയം ആയോ? ഇനി വരുന്നത് ഇ-സ്പോർട്സിന്റെ കാലം
അങ്ങെനെ കളിച്ചു കളിച്ചു മിടുക്ക് കാട്ടി ചില കണക്കുകളിൽ കേമന്മാർ ആകുന്നവർ ആയിരിക്കും മികച്ച കളിക്കാർ. Matches Played, Matches Won, Kills, Deaths, Kill Death Ratio, Shooting Accuracy, Team Sync, Usage of utilities അങ്ങനെ തുടങ്ങി ധാരാളം ഘടകങ്ങൾ കണക്കിൽ എടുത്താണ് ഒരു പ്ലെയേറിനെ സെർവർ റാങ്ക് ചെയ്യുന്നത്. ഇങ്ങെനെ സ്കിൽസ് കൂടുതൽ ഉള്ള ആളുകൾക്ക് കൂടിയ റാങ്ക് ആയിരിക്കും. മാച്ച്മേക്കിങ് നടത്തുമ്പോൾ സെർച്ചു ചെയ്യുന്ന കളിക്കാരിൽ സമാന റാങ്കുള്ളവർ ഒരു ലോബിയിൽ എത്തി ചേരും. ഇതാണ് സ്കിൽ/റാങ്ക് ബേസ്ഡ് മാച്ച്മേക്കിങ് എന്ന് പറയുന്നത്. Counterstrike ആ വിഭാഗത്തിൽ പെട്ട ഒരു കളി ആണ്. ഇങ്ങെനെ ഓരോ ഗെയിമുകളും വ്യത്യസ്തമാണ്. PUBG മറ്റൊരു സിസ്റ്റം ആണ് പിന്തുടരുന്നത്, കൂടുതൽ അറിയാൻ https://www.pubg.com/…/dev-letter-matchmaking-system-update/
advertisement
advertisement
മലയാളം വാർത്തകൾ/ വാർത്ത/Tech/
eSports | കളി കാര്യമാകാൻ സമയം ആയോ? എങ്ങനെ ഒരു മികച്ച ഡിജിറ്റൽ കളിക്കാരൻ ആകാം
Next Article
advertisement
Love Horoscope Sept 15 | അനുയോജ്യമായ പങ്കാളിയെ കണ്ടെത്തും; സൗഹൃദം പ്രണയമായി മാറും: ഇന്നത്തെ പ്രണയഫലം
Love Horoscope Sept 15 | അനുയോജ്യമായ പങ്കാളിയെ കണ്ടെത്തും; സൗഹൃദം പ്രണയമായി മാറും: ഇന്നത്തെ പ്രണയഫലം
  • വിവിധ രാശികളില്‍ ജനിച്ചവരുടെ 2025 സെപ്റ്റംബര്‍ 15ലെ പ്രണയഫലം അറിയാം

  • മേടം രാശിക്കാര്‍ക്ക് അനുയോജ്യമായ പങ്കാളിയെ കണ്ടെത്തും

  • കര്‍ക്കിടക രാശിക്കാര്‍ക്ക് താല്‍ക്കാലിക സന്തോഷം

View All
advertisement