യുഎഇയിലേക്ക് ഇന്ത്യാക്കാർക്ക് യാത്രാവിലക്കെന്ന വാർത്തകൾ നിഷേധിച്ച് ഇന്ത്യൻ കോൺസുലേറ്റ്
- Published by:Asha Sulfiker
- news18
Last Updated:
യുഎഇയിലേക്കുള്ള യാത്രയ്ക്ക് ഇന്ത്യ വിലക്കേർപ്പെടുത്തിയെന്ന തരത്തിൽ ചില മാധ്യമങ്ങൾ വാര്‍ത്തകൾ പ്രചരിപ്പിച്ചിരുന്നു.
ദുബായ്: കൊറോണ വ്യാപന സാഹചര്യത്തിൽ ഇന്ത്യാക്കാർക്ക് യുഎഇയിലേക്ക് യാത്രാ വിലക്ക് പ്രഖ്യാപിച്ചെന്ന റിപ്പോർട്ടുകൾ നിഷേധിച്ച് ദുബായിലെ ഇന്ത്യൻ കോൺസുലേറ്റ്. 'കൊറോണ വൈറസ് കാരണമായി യുഎഇയിലേക്കുള്ള യാത്രയ്ക്ക് ഇന്ത്യ യാതൊരു പ്രത്യേക നിർദേശങ്ങളും ഇതുവരെ പുറപ്പെടുവിച്ചിട്ടില്ല.. എന്നാൽ പല ചടങ്ങുകളും മാറ്റി വച്ചിട്ടുണ്ട്. മാർച്ച് എട്ട് മുതൽ സ്കൂളുകൾക്ക് നാലാഴ്ചത്തെ അവധി പ്രഖ്യാപിച്ചിട്ടുണ്ട്. ഇന്ത്യയും യുഎഇയും പുറത്തിറക്കുന്ന നിർദ്ദേശങ്ങൾ കൃത്യമായി ശ്രദ്ധിക്കണം' എന്നാണ് വാർത്തകൾ നിഷേധിച്ചു കൊണ്ട് ഇന്ത്യൻ കോണ്‍സുലേറ്റ് പ്രതികരിച്ചത്.
യുഎഇയിലേക്കുള്ള യാത്രയ്ക്ക് ഇന്ത്യ വിലക്കേർപ്പെടുത്തിയെന്ന തരത്തിൽ ചില മാധ്യമങ്ങൾ വാര്‍ത്തകൾ പ്രചരിപ്പിച്ചിരുന്നു. കൊറോണയുടെ പശ്ചാത്തലത്തിൽ ചൈന, ദക്ഷിണ കൊറിയ, ഇറ്റലി, ഇറാന്‍, ജപ്പാന്‍ എന്നീ രാജ്യങ്ങളിലേക്ക് ഇന്ത്യ യാത്രാ വിലക്ക് പ്രഖ്യാപിച്ചിട്ടുണ്ട്. ഇതിനൊപ്പം യുഎഇയിലേക്കും യാത്രാ വിലക്കുണ്ടെന്നായിരുന്നു വാർത്തകൾ. ഇത് തള്ളിക്കൊണ്ടാണ് ഇന്ത്യൻ കോൺസുലേറ്റ് തന്നെ രംഗത്തെത്തിയിരിക്കുന്നത്.
Read also: പൊരുതി നേടിയ ജീവിതങ്ങൾ; സംസ്ഥാന വനിതാരത്ന പുരസ്കാരം പ്രഖ്യാപിച്ചു [PHOTO]
advertisement
Location :
First Published :
March 05, 2020 7:17 AM IST
മലയാളം വാർത്തകൾ/ വാർത്ത/Gulf/
യുഎഇയിലേക്ക് ഇന്ത്യാക്കാർക്ക് യാത്രാവിലക്കെന്ന വാർത്തകൾ നിഷേധിച്ച് ഇന്ത്യൻ കോൺസുലേറ്റ്