Tik Tok | ടിക് ടോക് പോയാൽ പോട്ടെ; ചിങ്കാരിയെ കെട്ടിപ്പിടിച്ച് ഇന്ത്യ, മൂന്നുമാസം കൊണ്ട് 30 മില്യൺ ഡൗൺലോഡുകൾ

Last Updated:

ഓഗ്മെന്റഡ് റിയാലിറ്റി ഫിൽറ്ററുകളും ചിങ്കാരി ആപ്പിൽ ലഭ്യമാണ്. പുതിയതും നൂതനവുമായ ഓഗ്മെന്റഡ് റിയാലിറ്റി ഫിൽട്ടറുകൾ ഉപയോഗിച്ച് ആളുകൾക്ക് കൂടുതൽ രസകരമായ വീഡിയോകൾ ആളുകൾക്ക് നിർമിക്കാവുന്നതാണ്.

വെറും മൂന്നു മാസത്തിനുള്ളിൽ 30 മില്യൺ ഉപയോക്താക്കളെ നേടിയതായി ഹ്രസ്വ വീഡിയോ ഷെയറിംഗ് ആപ്പ് പ്ലാറ്റ്ഫോമായ ചിങ്കാരി അവകാശപ്പെട്ടു. കഴിഞ്ഞ മൂന്നുമാസത്തിലാണ് ഇത്രയധികം ഉപയോക്താക്കളെ ചിങ്കാരി നേടിയത്.
ഇന്ത്യയിൽ ടിക് - ടോകിനും മറ്റ് ചൈനീസ് ആപ്പുകൾക്കും നിരോധനം ഏർപ്പെടുത്തി 24 മണിക്കൂറിനുള്ളിൽ 3.5 മില്യൺ ആളുകൾ ചിങ്കാരി ആപ്പ് ഡൗൺലോഡ് ചെയ്തിരുന്നു.
ചിങ്കാരി ആപ്പിൽ മികച്ച ഓഡിയോ, വീഡിയോ എഡിറ്റിംഗ് ടൂളുകൾ ആയിരുന്നു ഉണ്ടായിരുന്നത്. ഇത് ഉപയോക്താക്കൾക്ക് വീഡിയോ തയ്യാറാക്കുമ്പോൾ മികച്ച വിഷ്വൽ ഇഫക്റ്റുകൾക്കായി ഇന്ത്യൻ ഫിൽട്ടറുകൾ ഉപയോഗിച്ച് മികച്ച പ്രകടനം സാധ്യമാക്കുന്നതായി ചിങ്കാരി ആപ്പിന്റെ സഹസ്ഥാപകനും സി ഇ ഒയുമായ സുമിത് ഘോഷ് പറഞ്ഞു.
advertisement
ഓഗ്മെന്റഡ് റിയാലിറ്റി ഫിൽറ്ററുകളും ചിങ്കാരി ആപ്പിൽ ലഭ്യമാണ്. പുതിയതും നൂതനവുമായ ഓഗ്മെന്റഡ് റിയാലിറ്റി ഫിൽട്ടറുകൾ ഉപയോഗിച്ച് ആളുകൾക്ക് കൂടുതൽ രസകരമായ വീഡിയോകൾ ആളുകൾക്ക് നിർമിക്കാവുന്നതാണ്. 18 വയസിനും 35 വയസിനും ഇടയിലുള്ളവരാണ് പ്രധാനമായും ചിങ്കാരി ആപ്പ് ഉപയോഗിക്കുന്നത്.
You may also like:യുവതിക്ക് ഫ്ലാറ്റെടുത്ത് നൽകിയതിന് സദാചാരം പഠിപ്പിച്ച് സസ്പെൻഷൻ ഉത്തരവ് [NEWS]സൂപ്പർ ഓവറിൽ പഞ്ചാബിനെതിരെ ഡെല്‍ഹിക്ക് വിജയം [NEWS] ആ ഭാഗ്യശാലിയെ കണ്ടെത്തി; ബംപറടിച്ചത് 24 കാരനായ ദേവസ്വം ജീവനക്കാരന് [NEWS]
പത്തു ഭാഷകൾ ചിങ്കാരി ആപ്പിൽ ലഭ്യമാണ്. ഹിന്ദി, ബംഗ്ല, ഗുജറാത്തി, മറാത്തി, കന്നഡ, പഞ്ചാബി, മലയാളം, തമിഴ്, ഒഡിയ, തെലുഗു എന്നീ ഭാഷകൾക്കൊപ്പം ഇംഗ്ലീഷ്, സ്പാനിഷ് ഭാഷകളും ലഭ്യമാണ്.
advertisement
ഇന്ത്യയ്ക്ക് പുറമേ യുഎഇ, യുഎസ്, കുവൈറ്റ്, സിംഗപ്പൂർ, സൗദി അറേബ്യ, വിയറ്റ്നാം എന്നിവിടങ്ങളിലും ആപ്പ് ഉപയോക്താക്കളുടെ എണ്ണം ക്രമാതീതമായി വർദ്ധിച്ചു വരികയാണെന്ന് കമ്പനി അറിയിച്ചു.
മലയാളം വാർത്തകൾ/ വാർത്ത/Tech/
Tik Tok | ടിക് ടോക് പോയാൽ പോട്ടെ; ചിങ്കാരിയെ കെട്ടിപ്പിടിച്ച് ഇന്ത്യ, മൂന്നുമാസം കൊണ്ട് 30 മില്യൺ ഡൗൺലോഡുകൾ
Next Article
advertisement
Droupadi Murmu | രാഷ്ട്രപതി അരനൂറ്റാണ്ടിന് ശേഷം ശബരിമലയിൽ; അയ്യപ്പനെ കൺകുളിർക്കെ തൊഴുത് ദ്രൗപതി മുർമു
Droupadi Murmu | Droupadi Murmu | രാഷ്ട്രപതി അരനൂറ്റാണ്ടിന് ശേഷം ശബരിമലയിൽ; അയ്യപ്പനെ കൺകുളിർക്കെ തൊഴുത് ദ്രൗപതി മു
  • രാഷ്ട്രപതി ദ്രൗപതി മുർമു ശബരിമലയിൽ അയ്യപ്പനെ കൺകുളിർക്കെ തൊഴുതു.

  • 52 വർഷത്തിനു ശേഷം ശബരിമലയിൽ ദർശനം നടത്തുന്ന രണ്ടാമത്തെ രാഷ്ട്രപതി ദ്രൗപതി മുർമു.

  • പമ്പ ഗണപതി ക്ഷേത്രത്തിൽ മേൽശാന്തിമാരായ വിഷ്ണു, ശങ്കരൻ നമ്പൂതിരികൾ കെട്ടു നിറച്ചു.

View All
advertisement