Drone Attack in Saudi | സൗദിയിലെ ജിസാനില്‍ ഹൂതികളുടെ ഡ്രോണ്‍ ആക്രമണം; 16 പേര്‍ക്ക് പരിക്ക്, 3 പേരുടെ നില ഗുരുതരം

Last Updated:
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം
സൗദിയിലെ (Saudi Arabia) ജിസാനില്‍ ഹൂതികളുടെ (Houthis)  ഡ്രോണ്‍ ആക്രമണത്തില്‍ (Drone Attack) 16 പേര്‍ക്ക് പരിക്ക്, ഇതില്‍  3 പേരുടെ നില ഗുരുതരമാണ്. യെമനില്‍ നിന്ന് സൗദി നഗരത്തിലെ ജിസാന്‍ കിങ് അബ്ദുള്ള വിമാനത്താവളം ലക്ഷ്യമാക്കിയാണ്  ഡ്രോണുകള്‍ എത്തിയത്.  ആക്രമണം തടയാന്‍ ശ്രമിക്കുന്നതിനിടെ ഡ്രോണിലെ സ്ഫോടക വസ്തുക്കള്‍ പൊട്ടിത്തെറിക്കുകയായിരുന്നു എന്ന് സൗദി സഖ്യസേന അറിയിച്ചു. സംഭവത്തില്‍ പതിനാറോളം പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്.  യെമനിലെ സനാ വിമാനത്താവളത്തില്‍ നിന്നാണ് ഡ്രോണുകള്‍ വിക്ഷേപിച്ചതെന്നാണ് സഖ്യസേനയുടെ കണ്ടെത്തല്‍.
തിങ്കളാഴ്ച നടന്ന സ്ഫോടനത്തില്‍ പരിക്കേറ്റ 3 പേരുടെ ആരോഗ്യനില ഗുരുതരമാണെന്ന് സൗദി സ്റ്റേറ്റ് ടിവി റിപ്പോര്‍ട്ട് ചെയ്തു.  സ്ഫോടനത്തിന് ശേഷമുള്ള വിമാത്താവളത്തിന്‍റെ ദൃശ്യങ്ങള്‍ മാധ്യമങ്ങള്‍ പുറത്തുവിട്ടിരുന്നു. വിമാനത്താവളത്തിന്‍റെ പ്രവര്‍ത്തനം സാധാരണ നിലയിലേക്ക് മാറിയതായി സൗദി ഭരണകൂടത്തിന്‍റെ  നേതൃത്വത്തിലുള്ള എക്ബാരിയ ന്യൂസ് ചാനല്‍ റിപ്പോര്‍ട്ട് ചെയ്തു.
രാജ്യത്തെ ജനങ്ങളുടെ സുരക്ഷയ്ക്കാവശ്യമായ നടപടി സ്വീകരിക്കുമെന്നും ആക്രമണത്തിനുള്ള മറുപടിയെന്നോണം ശക്തമായ സൈനിക നീക്കത്തിന് രാജ്യം തയാറെടുക്കുകയാണെന്നും സൗദി പ്രതിരോധ വകുപ്പ് അറിയിച്ചു.
സൗദി മാറുന്നു; 30 വനിതാ ട്രെയിൻ ഡ്രൈവർമാരുടെ ഒഴിവുകളിലേക്ക് അപേക്ഷിച്ചത് 28,000 പേർ
advertisement
റിയാദ്: സൗദി അറേബ്യയില്‍ (Saudi Arabia) സ്വദേശിവല്‍ക്കരണത്തിന് പ്രാധാന്യം നല്‍കിത്തുടങ്ങിയ ശേഷം വനിതകള്‍ക്ക് കൂടുതല്‍ അവസരം നല്‍കാനാണ് ഭരണകൂടം ശ്രദ്ധചെലുത്തുന്നത്. തൊഴിലില്ലായ്മാ നിരക്ക് കുറയ്ക്കാനും ജനങ്ങളുടെ വരുമാനം വര്‍ധിപ്പിക്കാനും ലക്ഷ്യമിട്ട് ഭരണകൂടം നടത്തുന്ന നീക്കങ്ങളുടെ പ്രതിഫലനം പലമേഖലകളിലും  ദൃശ്യമായി തുടങ്ങി. കഴിഞ്ഞ ദിവസം 30 വനിതാ ട്രെയിൻ ഡ്രൈവർമാരുടെ ഒഴിവുകളിലേക്ക് ജോലി തേടി അപേക്ഷ നല്‍കിയത് 28,000 വനിതകളാണ്.
തെരഞ്ഞെടുക്കപ്പെടുന്ന 30 വനിതകൾ മെക്കയ്ക്കും മദീനയ്ക്കും ഇടിയിലോടുന്ന ബുള്ളറ്റ് ട്രെയിൻ ഓടിക്കും. ഒരു വർഷം നീളുന്ന പരിശീലനത്തിന് ശേഷമായിരിക്കും ട്രെയിൻ ഓടിക്കാൻ അവസരം ലഭിക്കുക. സ്പാനിഷ് റെയിൽവേ ഓപ്പറേറ്റർ റെൻഫെയാണ് അപേക്ഷകരെ ക്ഷണിച്ചത്. അക്കാദമിക് പശ്ചാത്തലത്തിന്റെയും ഇംഗ്ലീഷ് ഭാഷാ വൈദഗ്ധ്യത്തിന്റെയും ഓൺലൈൻ വിലയിരുത്തൽ പ്രകാരം ഉദ്യോഗാർത്ഥികളുടെ എണ്ണം ഏകദേശം പകുതിയായി കുറയ്ക്കാനായെന്നും ബാക്കിയുള്ള നടപടിക്രമങ്ങൾ മാർച്ച് പകുതിയോടെ പൂർത്തിയാക്കുമെന്നും റെൻഫെ അറിയിച്ചു.
advertisement
തങ്ങളുടെ പ്രാദേശിക ബിസിനസിൽ സ്ത്രീകൾക്ക് അവസരങ്ങൾ സൃഷ്ടിക്കാൻ ഉത്സുകരാണെന്ന് പറഞ്ഞ റെൻഫെ, നിലവിൽ സൗദി അറേബ്യയിൽ ട്രെയിനുകൾ ഓടിക്കാൻ 80 പുരുഷന്മാരെ നിയമിക്കുന്നതായും കൂടാതെ 50 പേരെ കൂടി നിയമിക്കുമെന്നും വ്യക്തമാക്കി.
കർശനമായ ലിംഗ വേർതിരിവും നിയമങ്ങളും നിലനിന്നതിനാൽ സൗദി സ്ത്രീകളുടെ ജോലി അവസരങ്ങൾ അടുത്തിടെ വരെ അധ്യാപക, മെഡിക്കൽ മേഖലകളില്‍ മാത്രം ഒതുങ്ങിനിന്നിരുന്നു. 2018 വരെ രാജ്യത്ത് സ്ത്രീകൾക്ക് വാഹനമോടിക്കാൻ പോലും അനുവാദമില്ലായിരുന്നു.
സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ രാജകുമാരൻ നടപ്പാക്കുന്ന സാമ്പത്തിക പരിഷ്കരണങ്ങൾ കഴിഞ്ഞ അഞ്ച് വർഷത്തിനിടെ തൊഴിൽ സേനയിലെ സ്ത്രീ പങ്കാളിത്തം ഇരട്ടിയാക്കാൻ സഹായിച്ചു. 33 ശതമാനമായാണ് സ്ത്രീകളുടെ പങ്കാളിത്തം വർധിച്ചത്.
advertisement
എന്നാൽ രാജ്യത്ത് ജോലി ചെയ്യുന്ന സ്ത്രീകളുടെ അനുപാതം ഇപ്പോഴും പുരുഷന്മാരുടെ പകുതിയോളം ആണ്, 34.1 ശതമാനം, സ്ത്രീ തൊഴിലില്ലായ്മ പുരുഷന്മാരേക്കാൾ മൂന്നിരട്ടി കൂടുതലുമാണ്, 21.9 ശതമാനം. വരും നാളുകളിൽ കൂടുതൽ തൊഴിലവസരങ്ങൾ വനിതകൾക്കായി സൃഷ്ടിക്കപ്പെടാനുള്ള ഒരുക്കത്തിലാണ് ഭരണകൂടം.
മലയാളം വാർത്തകൾ/ വാർത്ത/Gulf/
Drone Attack in Saudi | സൗദിയിലെ ജിസാനില്‍ ഹൂതികളുടെ ഡ്രോണ്‍ ആക്രമണം; 16 പേര്‍ക്ക് പരിക്ക്, 3 പേരുടെ നില ഗുരുതരം
Next Article
advertisement
മോഷ്ടിച്ച കാറിൽ മദ്രസാ വിദ്യാർത്ഥിയെ തട്ടി കൊണ്ടുപോകാൻ ശ്രമിച്ച 33കാരനെ നാട്ടുകാർ പിടികൂടി
മോഷ്ടിച്ച കാറിൽ മദ്രസാ വിദ്യാർത്ഥിയെ തട്ടി കൊണ്ടുപോകാൻ ശ്രമിച്ച 33കാരനെ നാട്ടുകാർ പിടികൂടി
  • പയ്യാനക്കലിൽ മദ്രസാ വിദ്യാർത്ഥിയെ തട്ടികൊണ്ടുപോകാൻ ശ്രമം, പ്രതിയെ നാട്ടുകാർ പിടികൂടി.

  • കാസർഗോഡ് സ്വദേശി സിനാൻ അലി യൂസുഫ് (33) ആണ് മോഷ്ടിച്ച കാറിൽ കുട്ടിയെ തട്ടികൊണ്ടുപോകാൻ ശ്രമിച്ചത്.

  • ബീച്ച് ആശുപത്രിയ്ക്ക് സമീപത്തെ ടാക്സി സ്റ്റാൻഡിൽ നിന്നാണ് പ്രതി കാർ മോഷ്ടിച്ചത്, പൊലീസ് അന്വേഷണം തുടങ്ങി.

View All
advertisement