advertisement

അരലക്ഷം രൂപ കൈക്കൂലി തുണിയില്‍ പൊതിഞ്ഞ് വാങ്ങുമ്പോൾ വില്ലേജ് ഓഫീസര്‍ പിടിയില്‍

Last Updated:

പുന്നയൂര്‍ക്കുളം കടിക്കാട് വില്ലേജ് ഓഫീസിലെ സ്‌പെഷല്‍ വില്ലേജ് ഓഫീസര്‍ എന്‍ പി വിനോദിനെയാണ് വിജിലന്‍സ് പിടികൂടിയത്

News18
News18
തൃശൂർ: വസ്തുവിന്റെ ആർ.ഒ.ആർ ശരിയാക്കുന്നതിനും നികുതി അടയ്ക്കുന്നതിനുമായി 5 ലക്ഷം രൂപ കൈക്കൂലി ആവശ്യപ്പെട്ട സ്പെഷ്യൽ വില്ലേജ് ഓഫീസർ വിജിലൻസ് പിടിയിൽ. പുന്നയൂർക്കുളം കടിക്കാട് വില്ലേജ് ഓഫീസിലെ സ്പെഷ്യൽ വില്ലേജ് ഓഫീസർ എൻ.പി. വിനോദിനെയാണ് വിജിലൻസ് സംഘം അറസ്റ്റ് ചെയ്തത്.
രണ്ടര ലക്ഷം രൂപ നൽകാമെന്ന് പരാതിക്കാരനുമായി ധാരണയിലെത്തിയ പ്രതി ഇതിന്റെ ആദ്യ ഗഡുവായ 50,000 രൂപ ഓഫീസിലെത്തിക്കാൻ ആവശ്യപ്പെടുകയായിരുന്നു. പണം തുണിയിൽ പൊതിഞ്ഞ് മേശയിലെ ഫയലിനുള്ളിൽ വെക്കാനായിരുന്നു ഉദ്യോഗസ്ഥൻ നൽകിയ നിർദ്ദേശം. വിജിലൻസ് നൽകിയ നിർദ്ദേശപ്രകാരം പരാതിക്കാരൻ പണം നൽകി. പിന്നാലെ വിജിലൻസ് സംഘം ഓഫീസിലെത്തി വിനോദിനെ പിടികൂടുകയായിരുന്നു. ഫയലിൽ ഒളിപ്പിച്ചുവെച്ച കൈക്കൂലിപ്പണം പിടിച്ചെടുത്ത വിജിലൻസ് സംഘം വിനോദിനെ കസ്റ്റഡിയിലെടുത്തു. സംഭവത്തിൽ കൂടുതൽ ഉദ്യോഗസ്ഥർക്ക് പങ്കുണ്ടോ എന്ന് വിജിലൻസ് പരിശോധിച്ചുവരികയാണ്.
view comments
മലയാളം വാർത്തകൾ/ വാർത്ത/Crime/
അരലക്ഷം രൂപ കൈക്കൂലി തുണിയില്‍ പൊതിഞ്ഞ് വാങ്ങുമ്പോൾ വില്ലേജ് ഓഫീസര്‍ പിടിയില്‍
Next Article
advertisement
കേരളം ആര് ഭരിക്കും? ഇഞ്ചോടിഞ്ച് പോരാട്ടം പ്രവചിച്ച് VOTE VIBE മൂന്നാം ഘട്ട സർവേഫലം
കേരളം ആര് ഭരിക്കും? ഇഞ്ചോടിഞ്ച് പോരാട്ടം പ്രവചിച്ച് VOTE VIBE മൂന്നാം ഘട്ട സർവേഫലം
  • കേരള നിയമസഭാ തിരഞ്ഞെടുപ്പിൽ യുഡിഎഫ്, എൽഡിഎഫ് മുന്നണികൾക്ക് ഇഞ്ചോടിഞ്ച് പോരാട്ടം പ്രവചിക്കുന്നു

  • പിണറായി വിജയൻ മുഖ്യമന്ത്രിയായി മുൻതൂക്കമെങ്കിലും വി ഡി സതീശൻ ശക്തമായ വെല്ലുവിളി ഉയർത്തുന്നു

  • വിലക്കയറ്റവും തൊഴിലില്ലായ്മയും വോട്ടർമാരെ ഏറ്റവും കൂടുതൽ സ്വാധീനിക്കുന്ന പ്രധാന വിഷയങ്ങളാണ്

View All
advertisement