കരാർ അവസാനിച്ചാൽ സ്പോൺസറുടെ അനുമതിയില്ലാതെ ജോലി കണ്ടെത്താം; തൊഴിൽ നിയമം പരിഷ്ക്കരിച്ച് സൗദി
- Published by:Aneesh Anirudhan
- news18-malayalam
Last Updated:
പുതിയ നിയമം അനുസരിച്ച് തൊഴിലാളികൾ കരാർ അവസാനിച്ചാൽ സ്പോൺസറുടെ അനുമതി ഇല്ലാതെ തന്നെ തൊഴിൽ മാറാനും സ്വന്തം രാജ്യത്തേക്ക് പോകാനും പിന്നീട് മടങ്ങിയെത്താനും സാധിക്കും
റിയാദ്: കുടിയേറ്റ തൊഴിലാളികൾക്ക് അനുകൂലമായി തൊഴിൽ നിയമങ്ങൾ പരിഷ്ക്കരിച്ച് സൗദി അറേബ്യ. തൊഴിലുടമകളും തൊഴിലാളികളും തമ്മിലുള്ള ബന്ധം മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായുള്ള നടപടികളാണ് സൗദി മാനവവിഭവശേഷി മന്ത്രാലയം പ്രഖ്യാപിച്ചിരിക്കുന്നത്.
പുതിയ നിയമം അനുസരിച്ച് തൊഴിലാളികൾ കരാർ അവസാനിച്ചാൽ സ്പോൺസറുടെ അനുമതി ഇല്ലാതെ തന്നെ തൊഴിൽ മാറാനും സ്വന്തം രാജ്യത്തേക്ക് പോകാനും പിന്നീട് മടങ്ങിയെത്താനും സാധിക്കും. രാജ്യത്തിനു പുറത്ത് കടക്കുന്നതിനും തിരികെ പ്രവേശിക്കുന്നതിനു എക്സിറ്റ്, റീ-എൻട്രി വീസ പ്രശ്നങ്ങളാണ് പുതിയ പരിഷ്ക്കരണത്തിലൂടെ പരിഹരിച്ചിരിക്കുന്നത്. പരിഷ്‌കരണ നടപടികള്‍ 2021 മാര്‍ച്ച് 14 മുതലായിരിക്കും പ്രാബല്യത്തില്‍ വരികയെന്ന് മന്ത്രാലയത്തിന്റെ അറിയിപ്പില്‍ പറയുന്നു.
നിലവിലെ നിയമം അനുസരിച്ച് സ്പോൺസറുടെ അനുമതിയില്ലാതെ തൊഴിലാളിക്ക് തൊഴിൽ മാറാനോ രാജ്യം വിടാനോ സാധിക്കുമായിരുന്നില്ല. 70 വർഷമായി തുടർന്ന ഈ നിയമമാണ് ഇപ്പോൾ പൊളിച്ചെഴുതിയിരിക്കന്നത്.
advertisement
തൊഴിൽ കരാർ ലംഘിക്കുന്നതുമായി ബന്ധപ്പെട്ട വിവരങ്ങൾ തൊഴിലുടമയെ അറിയിക്കാനും സംവിധാനം ഒരുക്കിയിട്ടുണ്ട്. ആഭ്യന്തര മന്ത്രാലയത്തിന്റെ 'അബ്ഷിർ', മാനവ വിഭവശേഷി സാമൂഹിക വികസന മന്ത്രാലയത്തിന്റെ 'ക്വിവ' ആപ്ലിക്കേഷനുകൾ വഴി തൊഴിലാളികൾക്കും വിവരങ്ങൾ അപ്പപ്പോൾ അറിയാനാകും. പുതിയ പരിഷ്ക്കരണ നടപടികളിലൂടെ തൊഴിലുടമകളും തൊഴിലാളികളും തമ്മിലുള്ള തർക്കം കുറയുമെന്നാണ് വിലയിരുത്തൽ
Location :
First Published :
November 04, 2020 11:43 PM IST
മലയാളം വാർത്തകൾ/ വാർത്ത/Gulf/
കരാർ അവസാനിച്ചാൽ സ്പോൺസറുടെ അനുമതിയില്ലാതെ ജോലി കണ്ടെത്താം; തൊഴിൽ നിയമം പരിഷ്ക്കരിച്ച് സൗദി