രാത്രി ഇരുട്ടി വെളുത്തപ്പോൾ കോടിപതിയായി സൗദി ഡോക്ടർ

Last Updated:

ലോകത്തെ ഏറ്റവും ധനികനായ ഡോക്ടറായാണ് അൽ ഹബീബ് മെഡിക്കൽ ഗ്രൂപ്പ് സ്ഥാപകൻ മാറിയത്.

സൗദിയിലെ ശിശുരോഗ വിദഗ്ധൻ സുലൈമാൻ അബ്ദുൽ അസീസ് അൽ ഹബീബ് കണ്ണടച്ചുതുറക്കും മുൻപേ കോടീശ്വരനായി. അദ്ദേഹം സ്ഥാപിച്ച അൽ ഹബീബ് മെഡിക്കൽ ഗ്രൂപ്പ് പ്രാഥമിക ഓഹരി വിൽപനയിൽ വിപണിയിൽ ഒന്നാമതെത്തിയതോടെയാണിത്.
സർക്കാരിന്റെ കൈവശമുള്ള സൗദി ആരംകോയുടെ പ്രാഥമിക ഓഹരികൾ ഡിസംബറിൽ രണ്ട് ലക്ഷം കോടി (30 ബില്യൺ ഡോളർ) രൂപക്കാണ് വിറ്റുപോയത്. ഡോക്ടറുടെ മെഡിക്കൽ സ്ഥാപനത്തിന്റെ ഓഹരികൾ 16,000 കോടി (2.3 ബില്യൺ ഡോളർ) രൂപക്കാണ് വിറ്റത്. ഇതോടെ ലോകത്തെ ഏറ്റവും ധനികനായ ഡോക്ടറായി സുലൈമാൻ അബ്ദുൽ അസീസ് അൽ ഹബീബ് മാറി.
Also Read- കൊറോണ വൈറസ്: ഷാർജയില്‍ നിന്നും ദുബായിൽ നിന്നുമുള്ള വിമാനങ്ങൾക്ക് വിലക്ക് നീട്ടി ബഹ്റൈൻ
സുലൈമാൻ അബ്ദുൽ അസീസ് അൽ ഹബീബിന്റെ സ്ഥാപനത്തിന്റെ 49 ശതമാനം ഓഹരി വില 8.5 ബില്യൺ റിയാൽ (2.3 ബില്യൺ ഡോളർ) ആണ്. അൽ ഹബീബ് മെഡിക്കൽ ഗ്രൂപ്പ് സ്ഥാപകനും ചെയർമാനുമാണ് അദ്ദേഹം. സൗദിയിലും യുഎഇയിലും ബഹ്റൈനിലും നിരവധി ആശുപത്രികളും മെഡിക്കൽ സ്ഥാപനങ്ങളുമാണ് ഗ്രൂപ്പിനുള്ളത്.
advertisement
ഇംഗ്ലണ്ടിലും സൗദിയിലുമാണ് ഡോക്ടർ പ്രാകടീസ് ചെയ്തത്. സൗദിയിലെ റിയൽ എസ്റ്റേറ്റ് പ്രോജക്ടറുകൾ ഏറ്റെടുത്ത് നടത്തുന്ന മുഹമ്മദ് അൽ ഹബീബ് റിയൽ എസ്റ്റേറ്റ് കമ്പനിയുടെ സഹഉടമയും ബോർഡ് അംഗവും കൂടിയാണ് അദ്ദേഹം.
മലയാളം വാർത്തകൾ/ വാർത്ത/Gulf/
രാത്രി ഇരുട്ടി വെളുത്തപ്പോൾ കോടിപതിയായി സൗദി ഡോക്ടർ
Next Article
advertisement
കാസർ​ഗോഡ് പ്ലൈവുഡ് ഫാക്ടറിയില്‍ പൊട്ടിത്തെറി; ഒരു മരണം
കാസർ​ഗോഡ് പ്ലൈവുഡ് ഫാക്ടറിയില്‍ പൊട്ടിത്തെറി; ഒരു മരണം
  • കാസർ​ഗോഡ് പ്ലൈവുഡ് ഫാക്ടറിയിൽ പൊട്ടിത്തെറിയിൽ ഒരാൾ മരിച്ചു, നിരവധി പേർക്ക് പരിക്കേറ്റു.

  • അപകടത്തിൽ പരുക്കേറ്റവരെ മംഗലാപുരത്തും കാസർഗോട്ടും ഉള്ള ആശുപത്രികളിലേക്ക് മാറ്റി.

  • ഫാക്ടറിയിൽ 300ലധികം തൊഴിലാളികൾ ജോലി ചെയ്യുന്നതിനിടെയാണ് അപകടം ഉണ്ടായത്.

View All
advertisement