നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • gulf
  • »
  • കുവൈത്തിലെത്തുന്ന യാത്രക്കാർക്ക് സ്വന്തം ചെലവിൽ ഏഴു ദിവസത്തെ ഇ൯സ്റ്റിറ്റ്യൂഷനൽ ക്വാറന്റൈ൯

  കുവൈത്തിലെത്തുന്ന യാത്രക്കാർക്ക് സ്വന്തം ചെലവിൽ ഏഴു ദിവസത്തെ ഇ൯സ്റ്റിറ്റ്യൂഷനൽ ക്വാറന്റൈ൯

  പുതിയ നിയമപ്രകാരം, രാജ്യത്തെത്തുന്നവർ കുവൈത്ത് ട്രാവലർ പ്ലാറ്റ്ഫോമിൽ രജിസ്റ്റർ ചെയ്ത് ഏഴു ദിവസം ഇ൯സ്റ്റിറ്റ്യൂഷനൽ ക്വാറന്റൈനിൽ ഇരിക്കൽ നിർബന്ധമാണ്.

  kuwait

  kuwait

  • Share this:
   ഫെബ്രുവരി 21 മുതൽ കുവൈത്തിലെത്തുന്ന എല്ലാ യാത്രക്കാർക്കും ഏഴു ദിവസത്തെ ഇ൯സ്റ്റിറ്റ്യൂഷനൽ ക്വാറന്റൈ൯ നിർബന്ധം. ഇതിന്റെ ചെലവ് യാത്രക്കാർ തന്നെ വഹിക്കണം. കുവൈറ്റിലെ വ്യോമയാന മന്ത്രാലയത്തിന്റെ ഡയറകടർ സഅദ് അൽ ഉതൈബി ക്യാബിനറ്റ് തീരുമാനം നടപ്പിലാക്കുന്നതിന്റേ ഭാഗമായി രാജ്യത്തെ ഹോട്ടൽ മേഖലകളിൽ പ്രവർത്തിക്കുന്ന പ്രമുഖരുമായി ചർച്ച നടത്തിക്കഴിഞ്ഞു.

   പുതിയ നിയമപ്രകാരം, രാജ്യത്തെത്തുന്നവർ കുവൈത്ത് ട്രാവലർ പ്ലാറ്റ്ഫോമിൽ രജിസ്റ്റർ ചെയ്ത് ഏഴു ദിവസം ഇ൯സ്റ്റിറ്റ്യൂഷനൽ ക്വാറന്റൈനിൽ ഇരിക്കൽ നിർബന്ധമാണ്. യാത്രക്കാർ രാജ്യത്തേക്ക് വരുന്നതിന് മുന്പ് തന്നെ ഹോട്ടലുകൾ മു൯കൂട്ടി ബുക്ക് ചെയ്ത് പണം അടക്കേണ്ടതാണ് എന്ന് മാത്രമല്ല ഇതിന്റെ കാശ്‌ റീഫണ്ടബ്ൾ (കാ൯സൽ ചെയ്താൽ തിരിച്ചു കിട്ടുന്നത്) അല്ല, ഉതൈബി പറയുന്നു. ആദ്യമായി കുവൈത്തിലെത്തുന്ന യാത്രക്കാരും കുവൈത്ത് ട്രാവൽ പ്ലാറ്റ്ഫോം വഴി ഹോട്ടൽ ബുക്ക് ചെയ്യൽ നിർബന്ധമാണെന്നദ്ദേഹം പറയുന്നു. രാജ്യത്തേക്കു വരുന്ന യാത്രക്കാർ നിർബന്ധമായ പി. സി. ആർ ടെസ്റ്റ്
   നടത്തിയിട്ടുണ്ടെന്നും ഹോട്ടലുകളിൽ ഇ൯സ്റ്റിറ്റ്യൂഷനൽ ക്വാറന്റൈനുള്ള സൗകര്യം ഏർപ്പാടാക്കിയിട്ടുണ്ടെന്നും ഉറപ്പാക്കൽ വിമാന കമ്പനികളുടെ ഉത്തരവാദിത്വമാണെന്നും വ്യോമനായ മന്ത്രാലയ ഡയറക്ടർ പറഞ്ഞു.

   Also Read കുവൈറ്റിൽ രണ്ടാഴ്ച വിദേശികൾക്ക് പ്രവേശന വിലക്ക്; കര അതിർത്തികളടച്ച് ഒമാൻ; നിയന്ത്രണങ്ങൾ കടുപ്പിച്ച് ഗൾഫ് രാജ്യങ്ങൾ

   കുവൈത്തിലെ ടൂറിസം വകുപ്പും, ഇ൯ഫോമേഷ൯ വകുപ്പും സർക്കാർ മാനദണ്ഠങ്ങൾ പാലിക്കുന്ന
   ഹോട്ടലുകളും സംയുക്തമായിട്ടാണ് ഈ പദ്ധതി നടപ്പിലാക്കുന്നതെന്ന് ഉതൈബി പറയുന്നു. ഹോട്ടലുകൾ
   കൃത്യമായി ആരോഗ്യ വകുപ്പിന്റെ നിർദ്ദേശങ്ങൾ പാലിക്കേണ്ടതാണെന്നദ്ദേഹം അറിയിച്ചു. യാത്രക്കാർക്കായി ഹോട്ടലുകൾ പ്രത്യേക ഫ്ളോർ തയ്യാറാക്കുകയും ഭക്ഷണങ്ങൾ ബോക്സിൽ മാത്രം വിതരണം ചെയ്യുകയും ചെയ്യണം. അതേസമയം, ഹോട്ടലുകൾക്ക് നിശ്ചിത തുക കുവൈത്ത് സർക്കാർ നിശ്വയിച്ചിട്ടില്ല. രാജ്യത്തേക്ക് വരുന്നവർക്ക് അവരുടെ ഇഷ്ടാനുസരണം ത്രീ സ്റ്റാർ, ഫോർ സ്റ്റാർ, ഫൈവ് സ്റ്റാർ ഹോട്ടലുകൾ യധേഷ്ടം തിരഞ്ഞെടുക്കാം. ക്വാരന്റൈ൯ ഇ൯സ്റ്റിറ്റ്യൂഷനൽ ക്വാരന്റൈ൯ നടപ്പിലാക്കുന്ന ഹോട്ടലുകൾക്ക് പത്ത് നിയന്ത്രണങ്ങൾ സർക്കാർ നടപ്പിലാക്കിയിട്ടുണ്ട്. രാജ്യത്തെ പൗരന്മാർക്കും വിദേശികൾക്കും ഒരേ നിയമാണ്. വിമാന കമ്പനികൾ യാത്രക്കാരുടെ ഇ൯സ്റ്റിറ്റ്യൂഷനൽ ക്വാറന്റൈ൯
   റിസർവേഷ൯ വിവരങ്ങൾ പരിശോധിക്കും.

   You May Also Like- ഗൾഫ് രാജ്യങ്ങളിലെ കോവിഡ് കാല നിയന്ത്രണങ്ങൾ, യാത്രാ നിരോധനം; അറിയേണ്ടതെല്ലാം

   യാത്രക്കാർക്ക് തങ്ങളുടെ ഇഷ്ടത്തിനൊത്ത ഹോട്ടലുകൾ തിരഞ്ഞെടുക്കാ൯ സൗകര്യമുണ്ട്. രാജ്യത്തെ എല്ലാ തരം ഹോട്ടലുകൾക്കും ഈ പദ്ധതിയുടെ ഭാഗവാക്കാകാ൯ പറ്റുന്നതാണ്. ഒരാഴ്ച്ചത്തെ ക്വാരന്റൈ൯ സമയത്തേക്ക് മാത്രമായി ഒരു ഫ്ലോർ തയ്യാറാക്കി വെക്കണം എന്നതു മാത്രമാണ് നിലവിലെ ഹോട്ടുലുകൾക്കുള്ള മാനദണ്ഡം. ഭക്ഷണം പാക്ക് ചെയ്ത് മാത്രമേ നൽകാവൂ എന്ന നിബന്ധനക്കു പുറമെയാണിത്. ഹോട്ടൽ ബുക്ക് ചെയ്ത സമയത്ത് അടച്ച പണം ക്യാ൯സൽ ചെയ്താലും തിരിച്ച് കിട്ടില്ല. അതേസമയം, ക്വാരന്റൈനിലിരിക്കുന്ന ആളുകളുടെ ആരോഗ്യ കാര്യങ്ങളുടെ പൂർണ്ണ ഉത്തരവാദിത്വം ഹോട്ടലുകൾക്കായിരിക്കും.
   Published by:Anuraj GR
   First published:
   )}