ദുബായ് വ്യവസായിയുടെ കമ്പനിയിലെ 765 കോടി രൂപ മുക്കിയ രണ്ടു മലയാളികൾ എവിടെ? സൂത്രധാരൻ പിടിയിൽ

Last Updated:

നാലുവർഷം മുൻപുള്ള കോടികളുടെ കാണാതാകലിന് ഉടൻ ഉത്തരം ലഭിക്കുമെന്നാണ് സൂചന

മലയാളി വ്യവസായി ദിലീപ് രാഹുലന്റെ ദുബായിലെ കമ്പനിയായ പസഫിക് കൺട്രോൾ സിസ്റ്റംസി (പിസിഎസ്)ൽ നിന്ന് 765 കോടി രൂപ (370 മില്യൺ ദിർഹം) കാണാതായ കേസിൽ, ജനറൽ മാനേജരായിരുന്ന ശ്രീനിവാസൻ നരസിംഹൻ പിടിയിൽ. ഇതോടെ നാലുവർഷം മുൻപുള്ള കോടികളുടെ കാണാതാകലിന് ഉടൻ ഉത്തരം ലഭിക്കുമെന്നാണ് സൂചന. ബിനോ ചിറക്കടവ്, സിജു മാത്യു എന്നിവരാണ് കേസിലുള്ള മലയാളികൾ.
ദുബായിലെ ചില വസ്തുവകകൾ രഹസ്യമായി വിൽക്കാനെത്തിയപ്പോഴാണ് ശ്രീനിവാസൻ നരസിംഹൻ അറസ്റ്റിലായതെന്നാണ് വിവരം.
യുഎഇയിലെ സർക്കാർ സ്ഥാപനങ്ങൾക്കടക്കം സാങ്കേതിക സേവനം നൽകിയിരുന്ന സ്ഥാപനമാണ് പിസിഎസ്. ശ്രീനിവാസനും മറ്റു മൂന്നു ഉദ്യോഗസ്ഥരും ചേർന്ന് കമ്പനിയുടെ പേരിൽ വ്യാജ അക്കൗണ്ട് ഉണ്ടാക്കി, ദിലീപ് രാഹുലന്റെ വ്യാജ ഒപ്പിട്ട ചെക്കുകൾ ഉപയോഗിച്ച് ഇടപാടുകൾ നടത്തിയതായാണ് കേസ്. 2012നും 2016നും ഇടയിൽ കമ്പനി രേഖകളിൽ കൃത്രിമം നടത്തിയും വ്യാജസീലുകൾ നിർമിച്ചും കോടികൾ കടത്തിയതെന്നാണ് ദുബായ് പൊലീസിൽ നൽകിയിരിക്കുന്ന കേസ്. ഈ ചെക്കുകളുടെ പേരിൽ ദുബായ് കോടതി ദിലീപ് രാഹുലന് മൂന്നു വർഷത്തെ തടവ് വിധിച്ചിരുന്നു. കേസിൽ പിടിക്കപ്പെടുമെന്നായപ്പോൾ ശ്രീനിവാസൻ, മലയാളികളായ ബിനോ ചിറക്കടവ്, സിജു മാത്യു, ഫിലിപ്പൈൻസ് സ്വദേശി ജാക്വിലിൻ ചാൻ എന്നിവർ യുഎഇ വിടുകയായിരുന്നു. ദുബായ് പൊലീസിൽ പരാതി ലഭിച്ചതോടെ ഇവർക്ക് യാത്രാവിലക്ക് ഏർപ്പെടുത്തിയിരുന്നു.
advertisement
TRENDING:BIG BREAKING: സംസ്ഥാനത്ത് ഇന്ന് 42 പേർക്ക് കോവിഡ്; ഇത്രയും പേർക്ക് രോഗം സ്ഥിരീകരിക്കുന്നത് ഇതാദ്യം [NEWS]COVID 19 | കേരളത്തിൽ രണ്ടാഴ്ചയ്ക്കിടെ 183 പേർക്ക് രോഗബാധ; 83 ശതമാനവും സംസ്ഥാനത്തിന് പുറത്തു നിന്ന് വന്നവർ [NEWS]'ലാൽ അന്ന് പൂജപ്പുര ക്രിക്കറ്റ് ടീമിലെ അംഗം'; നടന വിസ്മയത്തിന് ജന്മദിനാശംസകൾ നേർന്ന് ദുബായിൽ നിന്നൊരു സഹപാഠി [NEWS]
നരസിംഹനും മറ്റുമൂന്നുപേരും രക്ഷപ്പെടുന്നതിന് മുൻപ് കമ്പനിയുടെ കമ്പ്യൂട്ടർ ഹാർഡ് ഡിസ്കുകളടക്കം കടത്തിയതായി അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. 2016ൽ ദിലീപും അമേരിക്കയിലേക്ക് പോയതോടെ പിസിഎസ് കമ്പനി സാമ്പത്തിക പ്രതിസന്ധിയിലായി. 2890 കോടിയോളം രൂപയുടെ ബാധ്യതയുള്ള സ്ഥാപനം തിരിച്ചുവരവിനുള്ള ശ്രമം നടത്തുമ്പോഴാണ് കേസിൽ വഴിത്തിരിവായി ശ്രീനിവാസൻ നരസിംഹന്റെ അറസ്റ്റുണ്ടായിരിക്കുന്നത്. ശ്രീനീവാസന് ദക്ഷിണേന്ത്യയിൽ റിസോർട്ടടക്കം നിരവധി സ്വത്തുവകകളുണ്ടെന്നാണ് വിവരം.
advertisement
''ഇനി നിയമത്തിന്റെ മുന്നിൽ നിന്ന് നരസിംഹന് രക്ഷപ്പെടാനാകില്ല. ബാങ്കിൽ നിന്ന് വലിയൊരു തുകയാണ് കാണാതായിരിക്കുന്നത്. കമ്പനിയുടെ ഭാരിച്ച കടം വരുത്തിവെച്ചതിന്റ ഉത്തരവാദികളാണ് അവർ''- പേരുവെളിപ്പെടുത്താൻ ആഗ്രഹിക്കാത്ത ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് ഖലീജ് ടൈംസ് റിപ്പോർട്ട് ചെയ്യുന്നു.
1984ലാണ് ഓസ്ട്രേലിയയിൽ ദിലീപ് രാഹുലൻ പിസിഎസ് കമ്പനി തുടങ്ങിയത്. പിന്നീട് പ്രവർത്തനം ദുബായിലേക്ക് വ്യാപിപ്പിക്കുകയായിരുന്നു. 2010 മിഡിൽ ഈസ്റ്റിലെ ക്ലൗഡ് സർവീസ് ഡാറ്റാ സെന്റർ സ്ഥാപിച്ചു.
വിവാദമായ ലാവ്​ലിൻ കേസുമായി ബന്ധപ്പെട്ട് നേരത്തെ ദിലീപ് രാഹുലന്റെ പേര് ഉയർന്നുവന്നിരുന്നു. ലാവ്‍ലിൻ കമ്പനിയിൽ ഉദ്യോഗസ്ഥനായിരുന്ന ദിപീല് സാമ്പത്തിക ഇടപാടുകളുടെ ഇടനിലക്കാരൻ എന്ന നിലയിലാണ് വാർത്തകളിൽ ഇടംപിടിച്ചത്. 2006 ൽ ലാവ്‍ലിൻ കേസിലെ രണ്ടാം പ്രതി രാജശേഖരൻ നായരുടെ മകനും മരുമകൾക്കും പിസിഎസിൽ ജോലി നൽകിയതായി സിബിഐ കണ്ടെത്തിയിരുന്നു.
advertisement
മലയാളം വാർത്തകൾ/ വാർത്ത/Gulf/
ദുബായ് വ്യവസായിയുടെ കമ്പനിയിലെ 765 കോടി രൂപ മുക്കിയ രണ്ടു മലയാളികൾ എവിടെ? സൂത്രധാരൻ പിടിയിൽ
Next Article
advertisement
അഫ്ഗാൻ ക്രിക്കറ്റർ റാഷിദ് ഖാന് ഒരുവർഷത്തിനിടെ രണ്ടാം വിവാഹം
അഫ്ഗാൻ ക്രിക്കറ്റർ റാഷിദ് ഖാന് ഒരുവർഷത്തിനിടെ രണ്ടാം വിവാഹം
  • റാഷിദ് ഖാൻ തന്റെ രണ്ടാം വിവാഹം ഔദ്യോഗികമായി സ്ഥിരീകരിച്ചു, ഓഗസ്റ്റിൽ വിവാഹം കഴിച്ചതായി അറിയിച്ചു.

  • ചാരിറ്റി പരിപാടിയിൽ ഭാര്യയോടൊപ്പം കണ്ടതിനെ തുടർന്ന് റാഷിദ് ഖാന്റെ വിവാഹം സംബന്ധിച്ച അഭ്യൂഹങ്ങൾ ഉയർന്നു.

  • ഭാര്യയുടെ സ്വകാര്യത മാനിക്കുന്നതിനായി റാഷിദ് ഖാൻ ഭാര്യയുടെ ഐഡന്റിറ്റി വെളിപ്പെടുത്തിയിട്ടില്ല.

View All
advertisement