തിരുവനന്തപുരം സ്വദേശിനിയായ 26 കാരി ദുബായിൽ മരിച്ചനിലയിൽ; കൊലപാതകമെന്ന് പോലീസ്
- Published by:Sarika N
- news18-malayalam
Last Updated:
കരാമയിൽ ഈ മാസം നാലിനായിരുന്നു സംഭവം
ദുബായ്: തിരുവനന്തപുരം സ്വദേശിനിയെ ദുബായിൽ മരിച്ചനിലയിൽ കണ്ടെത്തി. വിതുര ബൊണാകാട് നിവാസികളായ ജയകുമാറിന്റെയും ഗിൽഡയുടെയും മകൾ ആനിമോൾ ഗിൽഡ (26) യാണ് മരിച്ചത്. ദുബായിലെ സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരിയായിരുന്നു ആനിമോൾ. സംഭവം കൊലപാതകമാണെന്ന് ദുബായ് പോലീസ് അറിയിച്ചു. ഈ മാസം നാലിന് കരാമയിൽ ആണ് സംഭവം.
കേസിനെക്കുറിച്ച് ദുബായ് പോലീസ് കൂടുതൽ വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല. പ്രതി ദുബായ് വിമാനത്താവളത്തിൽവെച്ച് പോലീസിന്റെ പിടിയിലായതാണ് വിവരം. മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുമെന്ന് സാമൂഹിക പ്രവർത്തകരായ സലാം പാപ്പിനിശ്ശേരി, നിഹാസ് ഹാഷിം, ഇൻകാസ് യൂത്ത് വിങ് ദുബായ് ഭാരവാഹികൾ എന്നിവർ അറിയിച്ചു.
Location :
Thiruvananthapuram [Trivandrum],Thiruvananthapuram,Kerala
First Published :
May 13, 2025 9:41 AM IST
മലയാളം വാർത്തകൾ/ വാർത്ത/Gulf/
തിരുവനന്തപുരം സ്വദേശിനിയായ 26 കാരി ദുബായിൽ മരിച്ചനിലയിൽ; കൊലപാതകമെന്ന് പോലീസ്