ശബരിമല മാസപൂജ സമയത്ത് നിലയ്ക്കലിൽ നിന്ന് പമ്പയിലേക്ക് സ്വകാര്യ വാഹനങ്ങൾ കടത്തിവിടാൻ ഹൈക്കോടതി ഉത്തരവ്

Last Updated:

കോടതി നിയമിച്ച അഭിഭാഷക കമ്മീഷന്റെ റിപ്പോര്‍ട്ട് പരിഗണിക്കവേ ആണ് നിര്‍ദ്ദേശം

കൊച്ചി: ശബരിമലയിലെ മാസപൂജ സമയത്ത് നിലക്കലില്‍ നിന്ന് പമ്പയിലേക്കു സ്വകാര്യ വാഹനങ്ങള്‍ കടത്തി വിടാന്‍ ഹൈക്കോടതി ഉത്തരവ്. സ്വകാര്യ സ്റ്റേജ് കാര്യേഴ്‌സ് ഒഴികെ മറ്റു വാഹനങ്ങള്‍ കടത്തി വിടണം. കോടതി നിയമിച്ച അഭിഭാഷക കമ്മീഷന്റെ റിപ്പോര്‍ട്ട് പരിഗണിക്കവേ ആണ് നിര്‍ദ്ദേശം. വാഹനങ്ങള്‍ തടയാന്‍ സര്‍ക്കാരിന് ആവില്ല. നിയന്ത്രിക്കാന്‍ മാത്രം ആണ് സര്‍ക്കാരിന് അധികാരമെന്നും കോടതി ചൂണ്ടിക്കാട്ടി.
പമ്പയില്‍ വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യാന്‍ അനുമതി ഉണ്ടാകില്ലെന്നും കോടതി വ്യക്തമാക്കിയിട്ടുണ്ട്. പ്രളയത്തെ തുടർന്ന് അടിസ്ഥാന സൗകര്യങ്ങൾ താറുമാറായ സാഹചര്യത്തിലാണ് കഴിഞ്ഞ വർഷം നിലയ്ക്കലിൽ നിന്ന് പമ്പയിലേയ്ക്ക് സ്വകാര്യ വാഹനങ്ങൾ പോകുന്നതിന് വിലക്കേർപ്പെടുത്തിയത്. നിലയ്ക്കലിൽ നിന്ന് തീർത്ഥ‌ാടകരെ കെഎസ്ആർടിസി ബസിൽ പമ്പയിലേക്ക് കൊണ്ടുപോകുകയായിരുന്നു ചെയ്തിരുന്നത്.
മലയാളം വാർത്തകൾ/ വാർത്ത/Kerala/
ശബരിമല മാസപൂജ സമയത്ത് നിലയ്ക്കലിൽ നിന്ന് പമ്പയിലേക്ക് സ്വകാര്യ വാഹനങ്ങൾ കടത്തിവിടാൻ ഹൈക്കോടതി ഉത്തരവ്
Next Article
advertisement
കരുത്ത് കാട്ടി നാവികസേന; ശംഖുമുഖത്ത് വിസ്മയം തീർ‌ത്ത് ഓപ്പറേഷൻ ഡെമോ 2025
കരുത്ത് കാട്ടി നാവികസേന; ശംഖുമുഖത്ത് വിസ്മയം തീർ‌ത്ത് ഓപ്പറേഷൻ ഡെമോ 2025
  • 19 യുദ്ധക്കപ്പലുകളും 32 വിമാനങ്ങളും ഉൾപ്പെട്ട ഓപ്പറേഷൻ ഡെമോ 2025.

  • ഐഎൻ‌എസ് വിക്രാന്തിൽ നിന്ന് മിഗ് 29 കെ വിമാനം പറന്നുയർന്നു.

  • രാഷ്ട്രപതി ദ്രൗപദി മുർമു പരിപാടിയിൽ പങ്കെടുത്തു.

View All
advertisement