ഇന്ത്യൻ സൈനികർക്കുനേരെയുള്ള ആക്രമണം: ചൈനയുടെ ഉത്തരവ് പ്രകാരമെന്ന് അമേരിക്കൻ രഹസ്യാന്വേഷണ റിപ്പോർട്ട്
- Published by:Rajesh V
- news18-malayalam
Last Updated:
China ordered attack on Indian Troops| ആക്രമണം ചൈനയുടെ കരുത്ത് കാട്ടാൻ. 35 ചൈനീസ് സൈനികർ കൊല്ലപ്പെട്ടുവെന്നും റിപ്പോർട്ട്.
ഗാൽവൻ താഴ്വരയിൽ ഇന്ത്യൻ സൈനികർക്കുനേരെയുള്ള ചൈനീസ് കരുതിക്കൂട്ടിയുള്ളതെന്ന് അമേരിക്കൻ രഹസ്യാന്വേഷണ റിപ്പോർട്ട്. ഇന്ത്യൻ സൈനികരെ ആക്രമിക്കാൻ ചൈന ഉത്തരവിട്ടിരുന്നുവെന്നാണ് റിപ്പോർട്ടിൽ പറയുന്നത്. ജൂൺ 15ന് രാത്രി നടന്ന സംഘർഷത്തിൽ 20 ഇന്ത്യൻ സൈനികർ വീരമൃത്യു വരിച്ചിരുന്നു.
ഗാൽവൻ നദീതടത്തിൽ ഇന്ത്യൻ സൈനികരെ ആക്രമിക്കാൻ ഒരു മുതിർന്ന ചൈനീസ് ജനറൽ തന്റെ സേനയെ അധികാരപ്പെടുത്തിയെന്നാണ് റിപ്പോർട്ട്. തത്ഫലമായി ക്രൂരമായ ഏറ്റുമുട്ടലിൽ ഡസൻകണക്കിനു പേർ കൊല്ലപ്പെടുകയും രണ്ട് ഏഷ്യൻ ശക്തികൾ തമ്മിലുള്ള സംഘർഷങ്ങൾ രൂക്ഷമാവുകയും ചെയ്തുവെന്ന് യുഎസ് രഹസ്യാന്വേഷണ വിഭാഗം വിലയിരുത്തുന്നു.
പടിഞ്ഞാറൻ പ്രവിശ്യയുടെ സൈനിക തലവനായ ജനറൽ സാവോ സോങ്ക്വിയും പീപ്പിൾസ് ലിബറേഷൻ ആർമിയിലെ ചില മുതിർന്ന സൈനികരും ചേർന്നാണ് ആക്രമണത്തിന് അനുവാദം നൽകിയതെന്ന് റിപ്പോർട്ടിൽ പറയുന്നു. അമേരിക്കയ്ക്കും ഇന്ത്യ അടക്കമുള്ള അമേരിക്കയുടെ സുഹൃദ് രാഷ്ട്രങ്ങൾക്കും മുന്നിൽ ചൈനയുടെ ശക്തികാണിക്കണമെന്ന് നേരത്തെ ജനറൽ സാവോ അഭിപ്രായപ്പെട്ടിരുന്നതായും റിപ്പോർട്ടുണ്ട്. 'ഇന്ത്യയെ ഒരു പാഠം പഠിപ്പിക്കുക' എന്ന ലക്ഷ്യത്തോടെയാണ് സാവോ ആക്രമണത്തിന് പദ്ധതി തയാറാക്കിയതെന്നും റിപ്പോർട്ടിൽ പറയുന്നു.
advertisement
TRENDING:H1B VISA | എച്ച്1 ബി വിസ നിയന്ത്രണങ്ങള്‍ക്കുള്ള ഉത്തരവില്‍ ട്രംപ് ഒപ്പുവെച്ചു; ഇന്ത്യക്കാർ ആശങ്കയിൽ [NEWS]ഗർഭിണിയായ യുവതി മരിച്ചു; ചിതയിൽ ചാടി മരിക്കാൻ ശ്രമിച്ച ഭർത്താവ് പിന്നീട് കിണറ്റിൽ ചാടി ജീവനൊടുക്കി [PHOTOS]Fuel Price Hike | തുടർച്ചയായി പതിനേഴാം ദിവസവും ഇന്ധനവില മുകളിലേക്ക്; ഡീസലിന് വർധിച്ചത് 9.50 രൂപ; പെട്രോളിന് 8.52 രൂപ [NEWS]
ഗാൽവൻ താഴ്വരയിലുണ്ടായ സംഘർഷത്തിൽ 20 ഇന്ത്യൻ സൈനികരും 35 ചൈനീസ് സൈനികരും കൊല്ലപ്പെട്ടുവെന്നും റിപ്പോർട്ടിൽ പറയുന്നു. ഇരുവിഭാഗവും എതിർഭാഗത്തുള്ള സൈനികരെ പിടികൂടി വെച്ചിരുന്നുവെന്നും ഇവരെ പിന്നീട് വിട്ടയക്കുകയായിരുന്നുവെന്നും റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു. ഇരുവിഭാഗവും തമ്മിലുണ്ടായ തർക്കം മൂർച്ഛിച്ച് ആക്രമത്തിലേക്ക് വഴിമറിയാതല്ലെന്നും ഇന്ത്യയെ 'പാഠം പഠിപ്പിക്കാനായി' ബീജിംഗ് ബോധപൂർവം തീരുമാനിച്ചുറച്ച് ആക്രമിച്ചതാണെന്നുമാണ് റിപ്പോർട്ടിലെ സുപ്രധാന വെളിപ്പെടുത്തൽ.
advertisement
ഒരാഴ്ചയ്ക്ക് ശേഷവും ഈ സംഘർഷത്തിന്റെ പേരിൽ ഇന്ത്യ വ്യാപകമായ പ്രതിഷേധം തുടരുകയാണ് എന്നതിനാൽ ചൈനയുടെ പദ്ധതി പരാജയപ്പെട്ടതായി തോന്നുന്നുവെന്നാണ് റിപ്പോർട്ടിലെ വിലയിരുത്തൽ. അതിർത്തി തർക്കമടക്കമുള്ള വിഷയങ്ങളിലെ ഭാവിയിലെ ചർച്ചകൾക്ക് ഇന്ത്യയെ കൂടുതൽ വശപ്പെടുത്തി നിർത്താനുള്ള ചൈനീസ് ശ്രമം, ഇന്ത്യയെ അമേരിക്കയോട് കൂടുതൽ അടുപ്പിച്ചുവെന്നും പറയുന്നു.
പ്രദേശിക സംഘർഷമെന്നതിന് അതീതമായി കാര്യങ്ങൾ വളരെ അപകടത്തിലേക്ക് പോയിട്ടുണ്ടെന്നും റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. ചൈനീസ് ടെക് കമ്പനിയായ വാവെയെ ഇന്ത്യയിൽ 5 ജി അടിസ്ഥാന സൗകര്യം ഒരുക്കുന്നതിൽ നിന്നും പിൻതിരിപ്പിക്കാൻ മാസങ്ങളോളം യുഎസ് ഇന്ത്യയിൽ സമ്മർദ്ദം ചെലുത്തിയിട്ടുണ്ട്. എന്നാൽ കഴിഞ്ഞ ആഴ്ചത്തെ സംഭവത്തിനുശേഷം, ഇന്ത്യക്കാർ ചൈനീസ് സോഷ്യൽ മീഡിയ ആപ്ലിക്കേഷൻ ടിക് ടോക്ക് ഉപേക്ഷിക്കുകയും ചൈനയിൽ നിർമ്മിച്ച ഫോണുകൾ നശിപ്പിക്കുകയും ചെയ്തുവെന്നനും ചൂണ്ടിക്കാട്ടുന്നു. ചൈന ആഗ്രഹിച്ചതിന് നേർവിപരീതമായ ഫലമാണ് ആക്രമണമുണ്ടാക്കിയതെന്നും റിപ്പോർട്ടിൽ പറയുന്നു.
advertisement
എന്നാൽ, ഈ ആക്രമണത്തിൽ ചൈനീസ് പ്രസിഡന്റ് സി ജിൻപിങ്ങിന് എന്തെങ്കിലും പങ്കുണ്ടോയെന്ന കാര്യത്തിൽ അവ്യക്തതയുള്ളതായും റിപ്പോർട്ടിൽ പറയുന്നു. അതേസമയം, പ്രസിഡന്റ് തീർച്ചയായും ആക്രമണ ഉത്തരവിന്റെ കാര്യം അറിഞ്ഞിരിക്കുമെന്നാണ് വിദഗ്ധർ അഭിപ്രായപ്പെടുന്നത്. ലഡാക്കിലും അക്സായി ചിനിലും ഇരുസേനകളുംകുറച്ചുനാളുകളായി സംഘടിച്ചിരുന്നുവെന്നും ചൈനീസ് സൈനികർ ആയുധശേഖരം നടത്തിയിരുന്നുവെന്നും റിപ്പോർട്ടിൽ പറയുന്നു.
Location :
First Published :
June 23, 2020 1:26 PM IST
മലയാളം വാർത്തകൾ/ വാർത്ത/India-China/
ഇന്ത്യൻ സൈനികർക്കുനേരെയുള്ള ആക്രമണം: ചൈനയുടെ ഉത്തരവ് പ്രകാരമെന്ന് അമേരിക്കൻ രഹസ്യാന്വേഷണ റിപ്പോർട്ട്