China Sentimeter: ഇന്ത്യക്കാർ എന്ത് ചിന്തിക്കുന്നു ? ന്യൂസ് 18 സർവേ റിപ്പോർട്ട് ഇവിടെ
Last Updated:
News18ChinaSentimeter | ചൈനയുടെ കാര്യത്തിൽ പൊതുജനാഭിപ്രായം എങ്ങനെ മാറിയിരിക്കുന്നു? ചൈനയുടെ ഉല്പന്നങ്ങൾ ഉപയോഗിക്കുന്നത് തെറ്റാണോ? ഇന്ത്യൻ ജനതയോട് കുറച്ച് ചോദ്യങ്ങൾ ചോദിച്ചു. അതിനെല്ലാം അവർ നൽകിയ ഉത്തരം ഇതാ.
ബംഗളൂരു: ഇന്ത്യൻ അതിർത്തിയിലെ പ്രശ്നവുമായി ബന്ധപ്പെട്ട് ചൈനയ്ക്കെതിരെയുള്ള വികാരം പ്രകടിപ്പിച്ച് ഇന്ത്യ. ഇതിനകം തന്നെ സോഷ്യൽ നെറ്റ് വർക്കിങ് സൈറ്റുകളിൽ ചൈനീസ് സാധനങ്ങൾ ഒഴിവാക്കുന്നതിനായി പ്രചാരണം ആരംഭിച്ചു കഴിഞ്ഞു. ഈ സാഹചര്യത്തിലാണ്, ചൈനയെക്കുറിച്ച് ഇന്ത്യക്കാർ എന്ത് ചിന്തിക്കുന്നുവെന്നതിൽ നെറ്റ് വർക് 18 സർവേ നടത്തിയത്. സർവേഫലം ഇതാണ്.
മൊബൈൽ ഉൾപ്പെടെയുള്ള ചൈനീസ് ഉൽപ്പന്നങ്ങളൊന്നും ഇനിമുതൽ വാങ്ങില്ലെന്നും മൊബൈൽ ഫോണുകളിൽ നിന്ന് ചൈന ആസ്ഥാനമായുള്ള ആപ്ലിക്കേഷനുകൾ നീക്കം ചെയ്യുമെന്നും ആളുകൾ തീരുമാനിച്ചു. ചൈനീസ് ഉൽപന്നങ്ങൾ ഉപയോഗിക്കില്ലെന്ന് അവർ സ്വയം പ്രതിജ്ഞ ചെയ്യുന്നു. എങ്ങനെ, എപ്പോഴാണ് ആളുകൾ ചൈനയെക്കുറിച്ചുള്ള അഭിപ്രായം മാറ്റിയത്? ചൈനയുടെ ഉൽപന്നങ്ങൾ ഉപയോഗിക്കുന്നത് തെറ്റാണോ ? ഇന്ത്യക്കാരോട് കുറച്ച് ചോദ്യങ്ങൾ ചോദിച്ചതിന്റെ ഉത്തരമിതാ.

ചൈനയെക്കുറിച്ചുള്ള നിങ്ങളുടെ കാഴ്ചപ്പാടുകൾ എന്താണ്? ചൈനയെ നിങ്ങൾ എങ്ങനെ കാണുന്നു? ഇതായിരുന്നു ചോദ്യം. ഉത്തരം ശതമാനത്തിലാണ്. 83 ശതമാനം ആളുകൾ ചൈനയെ ഇഷ്ടപ്പെടുന്നില്ലെന്ന് ആയിരുന്നു മറുപടി നൽകിയത്. തങ്ങൾക്ക് ചൈനയോട് പ്രശ്നമൊന്നുമില്ലെന്ന് 6.3% പേർ ഉത്തരം നൽകി. ചൈനയെക്കുറിച്ച് ശ്രദ്ധിക്കാറേ ഇല്ലായിരുന്നു 10.6% പേർ ഉത്തരം നൽകിയത്.
advertisement

ചൈനയെക്കുറിച്ചുള്ള നിങ്ങളുടെ കാഴ്ചപ്പാട് എപ്പോഴാണ് മാറിയത് ? ചൈനയോട് പണ്ടുമുതലേ ആദരവില്ലെന്നാണ് 55.7% ഉത്തരം നൽകിയത്. കഴിഞ്ഞ കുറച്ച് വർഷങ്ങളിലായാണ് ചൈനയെക്കുറിച്ചുള്ള അഭിപ്രായം മാറിയതെന്ന് 22.2 ശതമാനം ആളുകൾ പറഞ്ഞു. എന്നാൽ, 22.1 ശതമാനം ആളുകൾക്ക് കഴിഞ്ഞ കുറച്ച് ദിവസങ്ങൾക്കുള്ളിലാണ് ചൈനയെക്കുറിച്ചുള്ള അഭിപ്രായം മാറിയത്.

advertisement
കഴിഞ്ഞ കുറച്ച് ആഴ്ചകളായി എങ്ങനെയാണ് ചൈനയെക്കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായം മാറിയത്? ഇന്ത്യയിലെ എല്ലാ സംസ്ഥാനങ്ങളിൽ നിന്നും ഇത് കേട്ടു. 63.2 ശതമാനം ആളുകൾ തങ്ങൾക്ക് ചൈനയെക്കുറിച്ച് നല്ല അഭിപ്രായം ഇല്ലെന്നാണ് പറഞ്ഞത്. നേരത്തെയുള്ള അഭിപ്രായം തന്നെയാണ് ഇപ്പോഴുമെന്ന് 31.5 ശതമാനം ആളുകളും പറഞ്ഞു. 5.3 പേർ ചൈനയെക്കുറിച്ചുള്ള ധാരണ മുമ്പത്തേതിനേക്കാൾ മികച്ചതാണെന്ന് അഭിപ്രായപ്പെട്ടു.

ചൈന ഇന്ത്യയിൽ നല്ല പ്രകടനം കാഴ്ചവെയ്ക്കുന്നുണ്ടോ? ഇന്ത്യയെക്കുറിച്ച് ചൈനയ്ക്കും ഇതേ അഭിപ്രായം ഉണ്ടോ? അതും ഒരു ചോദ്യമായിരുന്നു. 50.9 ശതമാനം ആളുകളും ചൈന ഇന്ത്യയുടെ ശത്രുവായിരിക്കണമെന്ന് പറഞ്ഞു. അതേസമയം 14.4 ശതമാനം പേർ ഇതിനെപ്പറ്റി തങ്ങൾക്ക് ധാരണയില്ലെന്നും അത്ര പ്രധാനപ്പെട്ടതല്ലെന്നും പറഞ്ഞു.
advertisement

ലഡാക്കിൽ ഇന്ത്യൻ സൈന്യവും ചൈനീസ് സൈന്യവും പരസ്പരം ആക്രമിക്കുന്നു. ചൈന ഇന്ത്യയിലേക്ക് നുഴഞ്ഞുകയറാൻ ശ്രമിക്കുകയാണെന്ന് വസ്തുത നിങ്ങൾക്ക് അറിയാമോ? എന്നതായിരുന്നു ചോദ്യം. 89.4 ശതമാനം ആളുകൾ അറിയാമെന്നാണ് ഉത്തരം നൽകിയത്. എന്നാൽ 10.6% ഇന്ത്യക്കാർ ഇപ്പോഴത്തെ പ്രതിസന്ധിയെക്കുറിച്ച് തങ്ങൾക്ക് അറിയില്ലെന്ന് പറഞ്ഞു.
Location :
First Published :
June 05, 2020 10:13 PM IST
മലയാളം വാർത്തകൾ/ വാർത്ത/India-China/
China Sentimeter: ഇന്ത്യക്കാർ എന്ത് ചിന്തിക്കുന്നു ? ന്യൂസ് 18 സർവേ റിപ്പോർട്ട് ഇവിടെ