നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • india-china
  • »
  • ബിജെപി MLAയെ കൊല്ലാന്‍ ആസൂത്രണം നടത്തുന്ന കോണ്‍ഗ്രസ് നേതാവ്; വീഡിയോ പുറത്ത്‌

  ബിജെപി MLAയെ കൊല്ലാന്‍ ആസൂത്രണം നടത്തുന്ന കോണ്‍ഗ്രസ് നേതാവ്; വീഡിയോ പുറത്ത്‌

  മൂന്ന് മിനിറ്റ് ദൈര്‍ഘ്യമുള്ള ദൃശ്യങ്ങള്‍ സോഷ്യല്‍മീഡിയയില്‍ വൈറലായിരിക്കുകയാണ്

  • Share this:
   ബെംഗളൂരു: കര്‍ണാടക എംഎല്‍എ എസ് ആര്‍ വിശ്വനാഥിനെ വധിക്കാനായി കോണ്‍ഗ്രസ് നേതാവ് ഗോപാല്‍കൃഷ്ണ ആസൂത്രണം ചെയ്യുന്ന വീഡിയോ പുറത്ത്. മൂന്ന് മിനിറ്റ് ദൈര്‍ഘ്യമുള്ള ദൃശ്യങ്ങള്‍ സോഷ്യല്‍മീഡിയയില്‍ വൈറലായിരിക്കുകയാണ്.

   വിഷയം മറ്റൊരാളുമായി സംസാരിക്കുന്ന ദൃശ്യങ്ങളാണ് വീഡിയോയില്‍ ഉള്ളത്. ''എംഎല്‍എയെ ഫിനിഷ് ചെയ്തേക്ക്. അതിന് ഒരു കോടിയോ മറ്റോ ചെലവാകും. അത് ഓകെയാണ്. ആരും ഇത് അറിയരുത്. നമ്മള്‍ക്കിടയിലുള്ള കാര്യമാണ്''- കോണ്‍ഗ്രസ് നേതാവ് പറയുന്നു.

   ബെംഗളൂരു യെലഹങ്ക മണ്ഡലത്തിലെ എംഎല്‍എയാണ് എസ് ആര്‍ വിശ്വനാഥ്. പോലീസ് സംഭവത്തെ ഗൗരവത്തിലാണ് സമീപിക്കുന്നതെന്ന് ആഭ്യന്തരമന്ത്രി അരഗ ജ്ഞാനേന്ദ്ര പറഞ്ഞു.

   വീഡിയോ കണ്ട ശേഷം എംഎല്‍എയുമായി സംസാരിച്ചിട്ടുണ്ടെന്നും അദ്ദേഹത്തിന് അധിക സുരക്ഷ നല്‍കുന്നതിനെക്കുറിച്ച് ആലോചിക്കുന്നുണ്ടെന്നും ഇപ്പോള്‍ പൊലീസ് അന്വേഷിക്കുകയാണെന്നും ആഭ്യന്തരമന്ത്രി വ്യക്തമാക്കി.

   വീഡിയോ ഏത് കാലെത്തെയാണെന്ന് വ്യക്തമല്ലെങ്കിലും സംഭവത്തെക്കുറിച്ച് അന്വേഷിക്കുമെന്നും പോലീസ് പറഞ്ഞു.

   'വധഭീഷണികളില്‍ ഭയമില്ല, പ്രവര്‍ത്തനങ്ങള്‍ തുടരും': ഗൗതം ഗംഭീര്‍

   തുടര്‍ച്ചയായി തനിക്കുനേരെ വരുന്ന വധഭീഷണികളില്‍(death threat) ഭയമില്ലെന്ന് മുന്‍ ക്രിക്കറ്റ് താരവും ബിജെപി എംപിയുമായ ഗൗതം ഗംഭീര്‍(Gautam gambhir). ഐ.എസ് കാശ്മീരില്‍ നിന്നും ലഭിച്ച വധഭീഷണികളെ ഭയക്കുന്നില്ലെന്നും സംഭവത്തില്‍ ഇന്റലിജന്‍സ് ബ്യൂറോ അന്വേഷണം നടത്തുകയാണെന്നും ഗൗതം ഗംഭീര്‍ പറഞ്ഞു.

   'എനിക്ക് ഒരു തരത്തിലുള്ള ഭയവും ഇല്ല. ഞാന്‍ ജോലി ചെയ്യുന്നതും പരിപാടികളില്‍ പങ്കെടുക്കുന്നതും നിര്‍ത്തുന്നില്ല. ഈ പരിപാടിയുടെ വിജയത്തിലാണ് ഇപ്പോള്‍ എന്റെ ശ്രദ്ധ'- ഈസ്റ്റ് ഡല്‍ഹി പ്രീമിയര്‍ ലീഗിലെ ആദ്യ മത്സരം യമുന സ്പോര്‍ട്സ് കോംപ്ലക്സില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു ഗംഭീര്‍.

   കഴിഞ്ഞ കുറച്ചു ദിവസങ്ങളിലായാണ് ഗൗതം ഗംഭീറിന് വധഭീഷണി ഉയര്‍ത്തിക്കൊണ്ട് ഇ- മെയില്‍ സന്ദേശങ്ങളെത്തിയത്. ആറ് ദിവസത്തിനിടെ മൂന്ന് തവണയാണ് ഗംഭീര്‍ വധഭീഷണി നേരിട്ടത്. ഗംഭീറിനെയും കുടുംബത്തേയും കൊല്ലുമെന്നായിരുന്നു ആദ്യ സന്ദേശത്തിലെ ഭീഷണി. രണ്ടാമത്തേതില്‍ കുടുംബത്തോട് സ്‌നേഹമുണ്ടെങ്കില്‍ രാഷ്ട്രീയത്തില്‍ നിന്ന് മാറി നില്‍ക്കണമെന്നായിരുന്നു ആവശ്യം.

   തങ്ങളുടെ ചാരന്‍മാര്‍ പൊലീസിലുണ്ടെന്നും ഡല്‍ഹി പൊലീസിന് ഒന്നും ചെയ്യാന്‍ കഴിയില്ലെന്നുമായിരുന്നു അവസാനമെത്തിയ സന്ദേശത്തിന്റെ ഉള്ളടക്കം. സംഭവത്തില്‍ അന്വേഷണം പുരോഗമിക്കുകയാണ്. ഭീഷണികളുടെ പശ്ചാത്തലത്തില്‍ ഗംഭീറിന്റെ വസതിക്ക് ചുറ്റും പൊലീസ് സുരക്ഷ കര്‍ശനമാക്കിയിരുന്നു.
   Published by:Karthika M
   First published: