advertisement

തിരുനെല്ലി പഞ്ചായത്തിലെ തോൽപ്പെട്ടിയിലുള്ള സേതു; കുഞ്ചാക്കോ ബോബന്റെ പുത്തൻ പരീക്ഷണം എങ്ങനെ? 'ഒരു ദുരൂഹ സാഹചര്യത്തിൽ' ട്രെയ്‌ലർ

Last Updated:

കുഞ്ചാക്കോ ബോബനൊപ്പം ദിലീഷ് പോത്തൻ, സജിൻ ഗോപു, ചിദംബരം , ജാഫർ ഇടുക്കി, സുധീഷ്, ശരണ്യ രാമചന്ദ്രൻ, പൂജ മോഹൻരാജ് എന്നിവരും

ഒരു ദുരൂഹ സാഹചര്യത്തിൽ
ഒരു ദുരൂഹ സാഹചര്യത്തിൽ
തിരുനെല്ലി പഞ്ചായത്തിലെ തോൽപ്പെട്ടിയിലുള്ള സേതു... ജനകീയ ആരോഗ്യ കേന്ദ്രത്തിലെ ജീവനക്കാരൻ... അതിലുപരി റേഡിയോയുടെ സ്ഥിരം ശ്രോതാവ്... ഇടയ്ക്കിടയ്ക്ക് സ്വപ്നം കാണുന്ന ശീലം... 'ഒരു ദുരൂഹ സാഹചര്യത്തിൽ' എന്ന ചിത്രത്തിൽ കുഞ്ചാക്കോ ബോബന്റെ സേതു എന്ന കഥാപാത്രത്തിന്റെ ചില പ്രത്യേകതകളാണ് ഇതൊക്കെ. ഇനി എന്തൊക്കെയാണ് സിനിമയിലൂടെ കാണാൻ പോകുന്നത് എന്ന് ചോദിച്ചാൽ പ്രേമം, അടി, ആക്ഷൻ, കൂടെ ഇടി, വെടി പുക ഇതൊക്കെയായി ഒരു ഫുൾ പാക്ക്ഡ് ചിത്രം. രതീഷ് ബാലകൃഷ്ണൻ പൊതുവാൾ രചനയും സംവിധാനവും ചെയ്ത ചിത്രത്തിന്റെ ട്രെയ്‌ലർ ചിരിക്കും, ചിന്തകൾക്കുമപ്പുറം ചിത്രത്തിന്റെ ടൈറ്റിൽ പോലെ തന്നെ ദുരൂഹമായി എന്തൊക്കെയൊ ഉണ്ട് എന്ന തോന്നൽ ഉളവാക്കുന്നു.
'വിപ്ലവകാരികൾക്ക് ഈ വേദനയൊന്നും ഒരു പ്രശ്നമല്ലല്ലോ' എന്ന സേതുവിന്റെ സ്റ്റേറ്റ്മെന്റ് ചിത്രത്തിൽ ചില വിപ്ലവവും ഉറപ്പിക്കുന്നു. കൂടെ ഒരു മിലിട്ടറി അറ്റാക്കും കടന്നു വരുന്നു. ദുരൂഹ സാഹചര്യത്തിൽ ആരെ കണ്ടാലും അറിയിക്കണം എന്ന് ചിദംബരത്തിന്റെ മിലിട്ടറി കഥാപാത്രം പറയുമ്പോൾ ചിത്രത്തെ കുറിച്ചുള്ള ധാരണകൾ ഏതാണ്ട് പിടികിട്ടും.
കുഞ്ചാക്കോ ബോബനൊപ്പം ദിലീഷ് പോത്തൻ, സജിൻ ഗോപു, ചിദംബരം , ജാഫർ ഇടുക്കി, സുധീഷ്, ശരണ്യ രാമചന്ദ്രൻ, പൂജ മോഹൻരാജ് എന്നീ താരങ്ങളും ട്രെയ്‌ലറിൽ കടന്നുവരുന്നു. ഇവർക്കുപുറമേ റേഡിയോയും ചിത്രത്തിലെ ഒരു പ്രധാന കഥാപാത്രമാകുന്നു. ചിത്രത്തിന്റെതായി പുറത്തിറങ്ങിയ ഗാനത്തിലും സേതുവിന്റെ റേഡിയോ സംഭാഷണം ഉണ്ടായിരുന്നു. ഒരു മാസ്സ് ഓഡിയൻസിനെ ആകർഷിക്കും വിധമാണ് ട്രെയ്‌ലർ ഒരുക്കിയിരിക്കുന്നത്.
advertisement
മാജിക് ഫ്രെയിംസിന്റെ ബാനറിൽ ലിസ്റ്റിൻ സ്റ്റീഫനും ഉദയ പിക്ചേഴ്സിന്റെ ബാനറിൽ കുഞ്ചാക്കോ ബോബനും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. മാജിക് ഫ്രെയിംസും ഉദയപിക്ചേഴ്സും ആദ്യമായി ഒരുമിക്കുന്നു എന്ന പ്രത്യേകതയും ഈ ചിത്രത്തിനുണ്ട്. രണ്ട് കാലഘട്ടത്തിലെ വമ്പൻമാരായ പ്രൊഡക്ഷൻ കമ്പനികളുടെ ഒരുമിക്കൽ കൂടിയാണിത്.
advertisement
രാജേഷ് മാധവൻ, ഷാഹി കബീർ, പി.പി. കുഞ്ഞികൃഷ്ണൻ, ദിവ്യ രതീഷ് പൊതുവാൾ എന്നിവരും ചിത്രത്തിൽ പ്രധാനവേഷങ്ങൾ ചെയ്യുന്നു.
ചിത്രത്തിന്റെ കൊ- പ്രൊഡ്യൂസർ: ജസ്റ്റിൻ സ്റ്റീഫൻ, എക്സിക്യൂട്ടീവ് പ്രൊഡ്യൂസേഴ്സ്- സന്തോഷ് കൃഷ്ണൻ, നവീൻ പി. തോമസ്; ലൈൻ പ്രൊഡ്യൂസർ- അഖിൽ യശോധരൻ, ക്യാമറ- അർജുൻ സേതു, എഡിറ്റർ- മനോജ് കണ്ണോത്ത്, സംഗീതം- ഡോൺ വിൻസന്റ്, ആർട്ട്- ഇന്ദുലാൽ കാവീട്, സൗണ്ട് ഡിസൈൻ- ശ്രീജിത്ത് ശ്രീനിവാസൻ, സൗണ്ട് മിക്സിങ്- വിപിൻ നായർ, മേക്കപ്പ്- റോണക്സ് സേവ്യർ, കോസ്റ്റ്യൂം- മെൽവി ജെ., അഡ്മിനിസ്ട്രേഷൻ ആൻഡ് ഡിസ്ട്രിബ്യൂഷൻ ഹെഡ്- ബബിൻ ബാബു,
advertisement
പ്രൊഡക്ഷൻ കൺട്രോളർ- ദീപക് പരമേശ്വരൻ, ചീഫ് അസോസിയേറ്റ് ഡയറക്ടർ- അജിത്ത് വേലായുധൻ, സ്റ്റണ്ട്സ്- വിക്കി നന്ദഗോപാൽ, ഡിഐ- സപ്ത വിഷൻ, കളറിസ്റ്റ്- ജോയ്നർ തോമസ്, കാസ്റ്റിംഗ് ഡയറക്ടർസ്- തോമസ് ജോർജ്, നൗഫൽ വി.എം., വൈശാഖ് മനോഹരൻ, കൊറിയോഗ്രഫി- ഡാൻസിങ് നിഞജ, പി.ആർ.ഒ. - മഞ്ജു ഗോപിനാഥ്, വാഴൂർ ജോസ്, സ്റ്റിൽസ്- പ്രേംലാൽ പട്ടാഴി, മാർക്കറ്റിംഗ്- സൗത്ത് ഫ്രെയിംസ് എന്റർടൈൻമെന്റ്, മാർട്ടിൻ ജോർജ് ആറ്റവേലിൽ, അഡ്വർടൈസിംഗ്- ബ്രിങ് ഫോർത്ത്, ഡിസൈൻസ്- യെല്ലോ ടൂത്ത്സ്, വിതരണം- മാജിക് ഫ്രെയിംസ് റിലീസ്.
advertisement
വയനാട് ജില്ലയിലെ വിവിധ ലൊക്കേഷനുകളിലായി ഷൂട്ടിംഗ് പൂർത്തിയാക്കിയ ചിത്രം ഏപ്രിൽ 15ന് തിയെറ്ററുകളിൽ എത്തും.
Click here to add News18 as your preferred news source on Google.
സിനിമാ, ടെലിവിഷൻ, OTT ലോകത്തു നിന്നും ഏറ്റവും പുതിയ എന്റർടൈൻമെന്റ് വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
view comments
മലയാളം വാർത്തകൾ/ വാർത്ത/Film/
തിരുനെല്ലി പഞ്ചായത്തിലെ തോൽപ്പെട്ടിയിലുള്ള സേതു; കുഞ്ചാക്കോ ബോബന്റെ പുത്തൻ പരീക്ഷണം എങ്ങനെ? 'ഒരു ദുരൂഹ സാഹചര്യത്തിൽ' ട്രെയ്‌ലർ
Next Article
advertisement
FCRA ;'ആശങ്ക തീവ്രവാദ ബന്ധമുള്ളവർക്ക് മാത്രം മതി' കേന്ദ്രമന്ത്രി കിരണ്‍ റിജിജു
FCRA ;'ആശങ്ക തീവ്രവാദ ബന്ധമുള്ളവർക്ക് മാത്രം മതി' കേന്ദ്രമന്ത്രി കിരണ്‍ റിജിജു
  • എഫ്‌സിആർഎ നിയമം തീവ്രവാദ ബന്ധമുള്ളവർക്കും നിയമവിരുദ്ധ പ്രവർത്തനങ്ങൾക്കുമാത്രം ബാധകമാണ്

  • ക്രൈസ്തവ സഭകൾക്ക് ആശങ്ക വേണ്ട, ന്യൂനപക്ഷങ്ങളുടെ താത്പര്യങ്ങൾക്ക് വിരുദ്ധമായി ഒന്നും ചെയ്യില്ല

  • പ്രതിപക്ഷം എഫ്‌സിആർഎ വിഷയത്തിൽ രാഷ്ട്രീയ മുതലെടുപ്പിനും ജനങ്ങളിൽ നുണ പ്രചരിപ്പിക്കാനും ശ്രമിക്കുന്നു

View All
advertisement