ബീജിങ്; എട്ടു മാസങ്ങൾക്കു സേഷം ഗല്‍വാന്‍ സംഘര്‍ഷത്തിന്റെ ദൃശ്യങ്ങള്‍ പുറത്തുവിട്ട് ചൈന. കഴിഞ്ഞ ജൂണിലുണ്ടായ സംഘര്‍ഷത്തിന്റെ വിഡിയോ ആണ് ചൈനീസ് മാധ്യമമായ ഷെയ്ന് ഷിവേയില്‍ പ്രത്യക്ഷപ്പെട്ടത്. സൈനികര്‍ കൊല്ലപ്പെട്ടെന്ന് ആദ്യമായി ചൈന സമ്മതിച്ചതിന് പിന്നാലെയാണ് സംഘർഷത്തിന്‍റെ വിഡിയോ പുറത്തുവരുന്നത്. സംഘര്‍ഷമുണ്ടായി എട്ട് മാസങ്ങള്‍ക്ക് ശേഷമാണ് റെജിമെന്‍റല്‍ കമാന്‍ഡര്‍ ഉള്‍പ്പെടെ അഞ്ച് സൈനികര്‍ കൊല്ലപ്പെട്ടതായി ചൈന ഔദ്യോഗികമായി സ്ഥിരീകരിച്ചിരുന്നു.
ഇന്ത്യയുടെ ഭൂമി ചൈന കൈയേറിയിട്ടില്ലെന്നും ഗൽവാൻ സംഘർഷത്തിൽ കുറഞ്ഞത് 45 ചൈനീസ് സൈനികർ കൊല്ലപ്പെട്ടിട്ടുണ്ടാകാമെന്നും വടക്കൻ മേഖലാ സൈനിക കമാൻഡ് ജനറൽ ഓഫീസറും കമാൻഡിങ് ഇൻ ചീഫുമായ ലഫ്. ജനറൽ വൈ കെ ജോഷി, ശേഷം ദിവസം ന്യൂസ് 18നോട് പറഞ്ഞിരുന്നു. ഇക്കാര്യം സ്ഥിരീകരിക്കുന്ന തരത്തിലാണ് ചൈന ഇന്ന് ദൃശ്യങ്ങൾ പുറത്തുവിട്ടതും സൈനികർ കൊല്ലപ്പെട്ടെന്നു സമ്മതിച്ചും രംഗത്തെത്തിയത്. ലഡാക്കിൽ ഒൻപത് മാസം നീണ്ടുനിന്ന പോരാട്ടത്തിലൂടെ “മുഖം നഷ്ടപ്പെടുകയല്ലാതെ ചൈന ഒന്നും നേടിയില്ല” എന്ന് സിഎൻഎൻ-ന്യൂസ് 18 ന് നൽകിയ പ്രത്യേക അഭിമുഖത്തിൽ ലഫ്റ്റനന്റ് ജനറൽ ജോഷി പറഞ്ഞിരുന്നു. “അവർ ചെയ്‌തത് വളരെ ആശ്ചര്യകരമാണ്… അവർ ഒരു ചീത്തപ്പേര് അല്ലാതെ മറ്റൊന്നും നേടിയില്ല,” ലഫ്റ്റനന്റ് ജനറൽ ജോഷി പറഞ്ഞു.
On-site video of last June’s #GalwanValley skirmish released.
It shows how did #India’s border troops gradually trespass into Chinese side. #ChinaIndiaFaceoff pic.twitter.com/3o1eHwrIB2
— Shen Shiwei沈诗伟 (@shen_shiwei) February 19, 2021
കൊല്ലപ്പെട്ട സൈനികരെ മരണാനന്തര ബുഹമതികള്‍ നല്‍കി പ്രസിഡന്റ് ഷി ചിന്‍പിങ് അധ്യക്ഷനായ ചൈനീസ് മിലട്ടറി കമ്മീഷന്‍ ആദരിച്ചതായി ചൈനീസ് സൈന്യത്തിന്റെ ഔദ്യോഗിക മാധ്യമമായ പി.എല്‍.എ ഡെയിലി റിപ്പോര്‍ട്ട് ചെയ്തു. ഈ റിപ്പോര്‍ട്ടിലാണ് കൊല്ലപ്പെട്ടവരുടെ പേര് വിവരങ്ങള്‍ ഉള്ളത്. കൊല്ലപ്പെട്ട റെജിമെന്റല് കമാന്‍ഡര്‍ ക്വി ഫെബാവോ പീപ്പിള്‍സ് ലിബറേഷന്‍ ആര്‍മിയുടെ സിന്‍ചിയാങ് മിലിട്ടറി കമാന്‍ഡ് ആണ്. തലക്കേറ്റ ഗുരുതരമായ പരുക്കാണ് മരണ കാരണം.
കൊല്ലപ്പെട്ട റെജിമെന്റല് കമാന്‍ഡര്‍ ക്വി ഫെബാവോ പീപ്പിള്‍സ് ലിബറേഷന്‍ ആര്‍മിയുടെ സിന്‍ചിയാങ് മിലിട്ടറി കമാന്‍ഡ് ആണ്. തലക്കേറ്റ ഗുരുതരമായ പരുക്കാണ് മരണ കാരണം. അതേസമയം, സംഘര്‍ഷത്തില്‍ എത്ര സൈനികര്‍ക്ക് പരുക്കേറ്റു എന്നതില്‍ ചൈനം മൗനം തുടരുകയാണ്. ഗാല്‍വാനിലും പാംഗോങ് തടാകം, ഹോട്സ് സ്പ്രിങ് തുടങ്ങിയ മേഖലകളിലും ഇന്ത്യയും-ചൈനയും തമ്മിലുണ്ടായിരുന്ന സംഘര്‍ഷാവസ്ഥയ്ക്ക് കഴിഞ്ഞ ഏതാനും ദിവസങ്ങള്‍ക്കിടെ അയവ് വന്നിട്ടുണ്ട്.
ഇരു രാജ്യങ്ങളും തമ്മിലുണ്ടാക്കിയ ധാരണപ്രകാരം പാംഗോങ് തടാകത്തില്‍ നിന്നുള്ള സൈനിക പിന്മാറ്റം പൂര്‍ത്തിയായി. ഗാല്‍വാനിലുള്‍പ്പെടെ നിലനില്‍ക്കുന്ന പ്രശ്നങ്ങളില്‍ കമാന്‍ഡര്‍ തല ചര്‍ച്ച ശനിയാഴ്ച രാവിലെ പത്ത് മണിക്ക് ആരംഭിക്കും. ഇതിനിടയിലാണ് ഗാല്‍വാന്‍ സംഘര്‍ഷത്തില്‍ തിരിച്ചടി നേരിട്ടുവെന്ന് ചൈന സമ്മതിച്ചത്.
പാംഗോംഗ് ത്സോയിലെ പിൻമാറ്റ പ്രക്രിയ വളരെ സുഗമമായി നടക്കുന്നുവെന്ന് ലഫ്റ്റനന്റ് ജനറൽ ജോഷി പറഞ്ഞിരുന്നു. ഫെബ്രുവരി 10 നാണ് ഇത് ആരംഭിച്ചത്, ഒരു ഘട്ടം, പരിശോധന, തുടർച്ചയായ നിരീക്ഷണം എന്നിവ നടത്തി നാല് ഘട്ടങ്ങളിലൂടെ പിൻമാറ്റം നടത്താമെന്ന് തീരുമാനിച്ചു, തുടർന്ന് നമ്മൾ രണ്ടാം ഘട്ടത്തിലേക്ക് പോകുന്നു. എല്ലാ ദിവസവും, പിൻമാറ്റ പ്രക്രിയ ആരംഭിക്കുന്നത് ഞങ്ങൾ രാവിലെ ഒരു ഫ്ലാഗ് മീറ്റിംഗ് നടത്തുന്ന രീതിയിലാണ്, ഒരു പ്രത്യേക ദിവസത്തിൽ ഈ പിൻമാറ്റം എങ്ങനെ നടക്കുമെന്ന് ദിവസത്തെ പ്രവർത്തനത്തെക്കുറിച്ച് ഇരുപക്ഷവും ചർച്ച ചെയ്യുന്നു, തുടർന്ന് പ്രവർത്തനങ്ങൾ നടത്തുന്നു. വൈകുന്നേരം, ആ ദിവസത്തെ പ്രവർത്തനങ്ങൾ വിലയിരുത്തുക, ഹോട്ട്‌ലൈനുകൾ ഇരുവശവും തമ്മിൽ കൈമാറ്റം ചെയ്യപ്പെടുന്നു, പ്രത്യേക ദിവസത്തിനായി ഇരുവിഭാഗവും പ്രവർത്തനങ്ങൾ നടത്തിയെന്നും എന്തെങ്കിലും പ്രശ്‌നങ്ങളുണ്ടെങ്കിൽ അവ ഫ്ലാഗ് മീറ്റിംഗ് തലത്തിൽ പരിഹരിക്കപ്പെടുകയും പ്രവർത്തനം അതിനുശേഷം പുനരാരംഭിക്കുകയും ചെയ്യുന്നു
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: China Releases Propaganda Video, India China faceoff, India-China stand off, Visuals of Galwan Clash