India- China| ട്രംപിന്റെ മധ്യസ്ഥതാ നിർദേശം തള്ളി; അതിർത്തി പ്രശ്നം സമാധാനപരമായി പരിഹരിക്കാൻ ശ്രമം തുടരുന്നുവെന്ന് ഇന്ത്യ

Last Updated:

India- China| ലഡാക്കിലെ യഥാര്‍ത്ഥ നിയന്ത്രണ രേഖ ( ലൈന്‍ ഓഫ് ആക്ച്വല്‍ കണ്‍ട്രോള്‍) സിക്കിമിലെ അതിര്‍ത്തി മേഖല എന്നിവിടങ്ങളില്‍ ഇന്ത്യാ- ചൈന സൈനിക സംഘര്‍ഷം പരിഹരിക്കാൻ മധ്യസ്ഥത വഹിക്കാമെന്നായിരുന്നു ട്രംപ് അറിയിച്ചത്.

ചൈനയുമായുള്ള അതിർത്തി തർക്കം സമാധാനപരമായി പരിഹരിക്കുന്നതിന് ശ്രമം തുടരുകയാണെന്ന് വിദേശകാര്യ വക്താവ് അനുരാഗ് ശ്രീവാസ്തവ. തർക്കം പരിഹരിക്കുന്നതിന് മധ്യസ്ഥത വഹിക്കാമെന്ന അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ നിർദേശവും ഇന്ത്യ തള്ളിക്കളഞ്ഞു.
നയതന്ത്രതലത്തിലും സൈനികതലത്തിലും സമാധാനപരമായി പ്രശ്നം പരിഹരിക്കുന്നതിനുള്ള ശ്രമം തുടരുകയാണെന്ന് ശ്രീവാസ്തവ പറഞ്ഞു. ന്യൂഡൽഹിയും ബീജിംഗും വിഷയത്തിൽ ഇടപെട്ടുകൊണ്ടിരിക്കുകയാണ്. അതിർത്തിയിൽ സമാധാനം നിലനിർത്താൻ 1993 മുതൽ കുറഞ്ഞത് അഞ്ചു ഉഭയകക്ഷി കരാറുകളും പ്രോട്ടോകോളുമാണ് ഇരു രാജ്യങ്ങൾക്കും ഇടയിലുള്ളതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
യഥാർത്ഥ നിയന്ത്രി മേഖലയിലെ സമാധാനം ഉറപ്പുവരുത്തുന്നതിനുള്ള 1993ലെ ഉടമ്പടി, മേഖലയിലെ സൈനികർക്ക് ആത്മവിശ്വാസം നൽകുന്ന 1996ലെ ഉടമ്പടി, എൽ‌എസിയിൽ സൈനിക മേഖലയിൽ ആത്മവിശ്വാസം വളർത്തുന്നതിനുള്ള നടപടികൾ നടപ്പിലാക്കുന്നതിനുള്ള 2005 ലെ പ്രോട്ടോക്കോൾ, ഇന്ത്യ-ചൈന അതിർത്തി കാര്യങ്ങളിൽ ഏകോപനത്തിനുമായി ഒരു പ്രത്യേക സംവിധാനം സ്ഥാപിക്കുന്നതിനുള്ള 2012 ലെ കരാർ, 2013ലെ അതിർത്തി പ്രതിരോധ സഹകരണ കരാർ എന്നിവവരെ നീളുന്നതാണിത്.
advertisement
TRENDING:BevQ App | ആപ്പ് കിട്ടാത്തതിന് തെറിവിളിക്കുന്നവരെ ഇതിലേ ഇതിലേ... [NEWS]COVID 19 | ഇന്ന് രോഗം സ്ഥിരീകരിച്ചത് 84 പേർക്ക്; സംസ്ഥാനത്തെ ഏറ്റവും കൂടിയ നിരക്ക്' [NEWS]മകൻ ബാറ്റ് ചെയ്യുന്ന വീഡിയോ പങ്കുവെച്ച് ലാറ; ഇങ്ങനെ ബാറ്റുപിടിച്ച ഒരു കുട്ടിയെ അറിയാമെന്ന് സച്ചിൻ [NEWS]
അതിർത്തി പ്രദേശങ്ങളിൽ സമാധാനം കാത്തുസൂക്ഷിക്കുകയെന്ന കാര്യത്തിൽ ഇന്ത്യ പ്രതിജ്ഞാബദ്ധമാണെന്നും അതേസമയം, പരമാധികാരം ഉറപ്പുവരുത്തുന്നതിനുള്ള തീരുമാനത്തിൽ ന്യൂഡൽഹി ഉറച്ചുനിൽക്കുന്നുവെന്നും ഇന്ത്യ പറഞ്ഞു.
advertisement
മലയാളം വാർത്തകൾ/ വാർത്ത/India-China/
India- China| ട്രംപിന്റെ മധ്യസ്ഥതാ നിർദേശം തള്ളി; അതിർത്തി പ്രശ്നം സമാധാനപരമായി പരിഹരിക്കാൻ ശ്രമം തുടരുന്നുവെന്ന് ഇന്ത്യ
Next Article
advertisement
Gold price | ഒരുലക്ഷം തൊടാൻ പോയി, ഇനി തിരിച്ചിറക്കം; സംസ്ഥാനത്ത് സ്വർണവിലയിൽ ഗണ്യമായ ഇടിവ്
Gold price | ഒരുലക്ഷം തൊടാൻ പോയി, ഇനി തിരിച്ചിറക്കം; സംസ്ഥാനത്ത് സ്വർണവിലയിൽ ഗണ്യമായ ഇടിവ്
  • സംസ്ഥാനത്ത് ഒരു പവൻ സ്വർണത്തിന് 92,320 രൂപയായിരുന്നിടത്ത് ഇന്നത്തെ വില 91,720 രൂപയാണ്.

  • സ്വർണവിലയിൽ കഴിഞ്ഞ ദിവസത്തെ വിലയിൽ നിന്നും 1600 രൂപയുടെ കുറവാണ് രേഖപ്പെടുത്തിയിരിക്കുന്നത്.

  • സ്വർണവിലയിൽ ഈ ആഴ്ചയുടെ തുടക്കത്തിൽ വർഷങ്ങളായുള്ള ട്രെൻഡ് പരിശോധിച്ചാലത്തെ ഏറ്റവും വലിയ ഇടിവ്.

View All
advertisement