India China | ചൈനീസ് ഭീഷണി നേരിടാൻ സൈന്യത്തെ വിന്യസിക്കും: അമേരിക്കൻ സ്റ്റേറ്റ് സെക്രട്ടറി

Last Updated:

ഗാൽവാൻ താഴ്‌വരയിൽ ഈ മാസം ആദ്യം ചൈനയും ഇന്ത്യയും തമ്മിലുണ്ടായ സംഘർഷത്തിൽ 20 ഇന്ത്യൻ സൈനികർ കൊല്ലപ്പെട്ടിരുന്നു

ഇന്ത്യയിലേക്കും തെക്കുകിഴക്കൻ ഏഷ്യൻ രാജ്യങ്ങളിലേക്കുമുള്ള ചൈനയുടെ ഭീഷണി നേരിടാൻ അമേരിക്കൻ സൈന്യം വരുന്നു. യൂറോപ്പിലെ സൈനിക സാന്നിധ്യം കുറയ്ക്കുകയും മറ്റ് സ്ഥലങ്ങളിൽ വിന്യസിക്കുകയും ചെയ്യുമെന്ന് യുഎസ് സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപിയോ പറഞ്ഞു. ബ്രസൽസ് ഫോറത്തിലെ ഒരു ചോദ്യത്തിന് മറുപടിയായാണ് അദ്ദേഹം ഈ പരാമർശം നടത്തിയത്.
കിഴക്കൻ ലഡാക്കിലെ ഗാൽവാൻ താഴ്‌വരയിൽ ഈ മാസം ആദ്യം ചൈനയും ഇന്ത്യയും തമ്മിലുണ്ടായ സംഘർഷത്തിൽ 20 ഇന്ത്യൻ സൈനികർ കൊല്ലപ്പെട്ടിരുന്നു. ചൈനക്കാർക്ക് നാശനഷ്ടങ്ങൾ സംഭവിച്ചെങ്കിലും, മരിച്ചവരുടെ കൃത്യായ എണ്ണം ഇപ്പോഴും അറിവായിട്ടില്ല.
യുഎസ് സൈനികർ ഇപ്പോൾ അവിടെ ആവശ്യമില്ലെങ്കിൽ, അവരെ മറ്റ് സ്ഥലങ്ങളിലേക്ക് മാറ്റുന്നതിനാലാണിത്. ഭരണകക്ഷിയായ ചൈനീസ് കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ നടപടികൾ ഇന്ത്യ, വിയറ്റ്നാം, മലേഷ്യ, ഇന്തോനേഷ്യ തുടങ്ങിയ രാജ്യങ്ങൾക്ക് ഭീഷണിയാണ്. ദക്ഷിണ ചൈനാ കടലിലെ ചൈനീസ് ആധിപത്യവും വെല്ലുവിളിയാണ്. “വെല്ലുവിളികളെ നേരിടാൻ യുഎസ് സൈന്യം ഉചിതമായി നിലകൊള്ളുന്നുവെന്ന് ഞങ്ങൾ ഉറപ്പാക്കാൻ പോകുകയാണ്,” അദ്ദേഹം പറഞ്ഞു.
advertisement
ഇന്ത്യയുമായുള്ള അതിർത്തിയിലെ സംഘർഷം രൂക്ഷമാക്കുകയും തന്ത്രപ്രധാനമായ ദക്ഷിണ ചൈനാ കടലിനെ സൈനികവൽക്കരിക്കുകയും ചെയ്തതിന് കഴിഞ്ഞയാഴ്ച ചൈനീസ് സൈന്യത്തെ പോംപിയോ വിമർശിച്ചിരുന്നു. ഭരണകക്ഷിയായ കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ചൈനയെ (സിപിസി) ഒരു മോശം നടനാണെന്നും അദ്ദേഹം വിശേഷിപ്പിച്ചു.
TRENDING:പ്രവാസികളെ മടക്കിയെത്തിക്കൽ: കേരളം മുന്നോട്ട് വെച്ച നിർദ്ദേശങ്ങളെ അഭിനന്ദിച്ച് കേന്ദ്ര വിദേശകാര്യ മന്ത്രാലയം [NEWS]Train Services Cancelled രാജ്യത്തെ ട്രെയിന്‍ സര്‍വീസുകള്‍ ആഗസ്റ്റ് 12 വരെ റദ്ദാക്കി; പ്രത്യേക സര്‍വീസുകള്‍ തുടരും [NEWS]COVID 19| ഒരു മണിക്കൂറിൽ 200 പരിശോധന; നെടുമ്പാശ്ശേരിയിൽ റാപ്പിഡ് ആന്റിബോഡി ടെസ്റ്റ് ആരംഭിച്ചു [NEWS]
നാറ്റോ പോലുള്ള സൈനിസഖ്യങ്ങളിലൂടെ സ്വതന്ത്ര ലോകം കൈവരിച്ച എല്ലാ പുരോഗതിയും പൂർവാവസ്ഥയിലാക്കാൻ പുതിയ നിയമങ്ങളും മാനദണ്ഡങ്ങളും സ്വീകരിക്കുകയാണ് കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ചൈന ചെയ്യുന്നതെന്ന് പോംപിയോ പറഞ്ഞു.
മലയാളം വാർത്തകൾ/ വാർത്ത/India-China/
India China | ചൈനീസ് ഭീഷണി നേരിടാൻ സൈന്യത്തെ വിന്യസിക്കും: അമേരിക്കൻ സ്റ്റേറ്റ് സെക്രട്ടറി
Next Article
advertisement
'ഹീനമായ ഭീകരാക്രമണം': ഡൽഹി സ്ഫോടനത്തിൽ കേന്ദ്ര കാബിനറ്റ് പ്രമേയം പാസാക്കി; അന്വേഷണം വേഗത്തിലാക്കാൻ നിർദേശം
'ഹീനമായ ഭീകരാക്രമണം': ഡൽഹി സ്ഫോടനത്തിൽ കേന്ദ്ര കാബിനറ്റ് പ്രമേയം പാസാക്കി; അന്വേഷണം വേഗത്തിലാക്കാൻ നിർദേശം
  • കേന്ദ്ര കാബിനറ്റ് ഡൽഹി ചെങ്കോട്ട സ്ഫോടനത്തെ 'ഭീകരാക്രമണം' എന്ന് അംഗീകരിച്ചു, പ്രമേയം പാസാക്കി.

  • സ്ഫോടനത്തിൽ 12 പേർ മരിച്ച സംഭവത്തിൽ കാബിനറ്റ് ഇരകൾക്ക് ആദരാഞ്ജലികൾ അർപ്പിച്ചു, 2 മിനിറ്റ് മൗനം ആചരിച്ചു.

  • സ്ഫോടനത്തെക്കുറിച്ചുള്ള അന്വേഷണം വേഗത്തിലാക്കാൻ, കുറ്റവാളികളെ നിയമത്തിന് മുന്നിൽ കൊണ്ടുവരാൻ നിർദ്ദേശം.

View All
advertisement