ന്യൂഡൽഹി: ലോക്ക്ഡൗൺ കാലത്ത് നിർത്തിവച്ചിരിക്കുന്ന ട്രെയിൻ സർവീസ് ഓഗസ്റ്റ് 12നുശേഷമേ തുടങ്ങുവെന്ന് റെയിൽവേ. മാർച്ച് 25 മുതലാണ് രാജ്യത്തെ ട്രെയിൻ സർവീസുകൾ നിർത്തിവച്ചത്.
ഇതിനു ശേഷം അതിഥി തൊഴിലാളികൾക്ക് വേണ്ടിയും സ്പെഷ്യൽ ട്രെയിനുകളും മാത്രമാണ് സർവീസ് നടത്തിയത്. രാജധാനി, മെയില്‍, എക്സ്പ്രസ് ട്രെയിനുകളുടെ പ്രത്യേക സര്‍വീസുകള്‍ തുടരും.
TRENDING:COVID 19| ആഗസ്റ്റ് അവസാനത്തോടെ സംസ്ഥാനത്ത് രോഗവ്യാപനം കൂടും; അതീവജാഗ്രത പാലിക്കണമെന്ന് മുഖ്യമന്ത്രി [NEWS]'ആരോഗ്യമന്ത്രിയുടെ UN സെമിനാര് പിആര് വര്ക്ക്'; പരിഹാസവുമായി കെ.എം ഷാജി [NEWS]ട്രൂനാറ്റ് കിറ്റുകൾ അച്ചാറും ഉപ്പേരിയും പോലെ കൊടുത്തുവിടാൻ കഴിയുന്നതല്ല: വി. മുരളീധരൻ [NEWS]
ജൂലൈ ഒന്ന് മുതല്‍ ആഗസ്റ്റ് 12 വരെ ബുക്ക് ചെയ്ത എല്ലാ റെഗുലര്‍ ട്രെയിനുകളുടെ ടിക്കറ്റും റദ്ദാക്കി. മുഴുവന്‍ തുകയും ടിക്കറ്റ് ബുക്ക് ചെയ്തവര്‍ക്ക് തിരികെ കിട്ടും. എങ്കിലും ഇപ്പോള്‍ പ്രഖ്യാപിച്ചിരിക്കുന്ന 230 പ്രത്യേക ട്രെയിനുകള്‍ സര്‍വീസ് നടത്തുമെന്നും റെയിൽവെ അറിയിച്ചു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Covid 19, India lockdown, Train service, Train service Kerala, ട്രെയിൻ