നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • india-china
  • »
  • India- China Faceoff|ഗാൽവനിൽ നാല്‍പതിലേറെ ചൈനീസ് സൈനികര്‍ കൊല്ലപ്പെട്ടെന്ന് കേന്ദ്രമന്ത്രി വി കെ സിംഗ്

  India- China Faceoff|ഗാൽവനിൽ നാല്‍പതിലേറെ ചൈനീസ് സൈനികര്‍ കൊല്ലപ്പെട്ടെന്ന് കേന്ദ്രമന്ത്രി വി കെ സിംഗ്

  നമ്മുടെ സൈന്യം പറഞ്ഞതനുസരിച്ച് 43 ചൈനീസ് പട്ടാളക്കാർ കൊല്ലപ്പെട്ടിട്ടുണ്ട്. വികെ സിംഗ് വ്യക്തമാക്കി.

  v k singh

  v k singh

  • Share this:
   ന്യൂഡല്‍ഹി: ലഡാക്കിലെ ഗല്‍വാന്‍ താഴ്‌വരയിലുണ്ടായ ഇന്ത്യ-ചൈന സംഘര്‍ഷത്തില്‍ നാല്‍പതിലേറെ ചൈനീസ് സൈനികര്‍ കൊല്ലപ്പെട്ടതായി കേന്ദ്രമന്ത്രിയും മുൻ കരസേനാ മേധാവിയുമായ ജനറല്‍ വി.കെ. സിംഗ്.

   നമുക്ക് 20 സൈനികരുടെ ജീവന്‍ നഷ്ടമായെങ്കില്‍ അതിന്റെ ഇരട്ടിയിലേറെ ചൈനീസ് സൈനികരെ ഇന്ത്യ വധിച്ചുവെന്ന് വി.കെ. സിംഗ് പറഞ്ഞു. സിഎൻ എൻ ന്യൂസ് 18നു നൽകിയ പ്രത്യേക അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം വെളിപ്പെടുത്തിയത്.

   ഗാൽവൻ നദിയുടെ കൂടുതൽ ഭാഗവും നമ്മുടെ നിയന്ത്രണത്തിലാണ്. ഇക്കാര്യത്തിൽ ജനങ്ങളുടെ മനസിൽ ഒരു സംശയവുമില്ല. എല്ലാ ഭീഷണികളെയും നേരിടാൻ പ്രാപ്തരാണെന്ന വിശ്വാസം എനിക്കുണ്ട്- അദ്ദേഹം പറഞ്ഞു.

   നമ്മുടെ സൈന്യം പറഞ്ഞതനുസരിച്ച് 43 ചൈനീസ് പട്ടാളക്കാർ കൊല്ലപ്പെട്ടിട്ടുണ്ട്. ഇക്കാര്യത്തിൽ നമ്മുടെ സൈന്യം പറഞ്ഞത് വിശ്വസിക്കുന്നു- വികെ സിംഗ് വ്യക്തമാക്കി.

   സംഘര്‍ഷത്തില്‍ ചൈനയ്ക്കുണ്ടായ നഷ്ടം അവര്‍ മറച്ചുവയ്ക്കുകയാണ്. 1962ലെ യുദ്ധത്തിലുണ്ടായ നഷ്ടങ്ങള്‍ പോലും മറച്ചുവച്ചവരാണ് ചൈന. ഗല്‍വാനിലുണ്ടായ നഷ്ടങ്ങളും ചൈനീസ് ഭരണകൂടം ഒരിക്കലും തുറന്നുപറയാന്‍ പോകുന്നില്ലെന്നും വി.കെ. സിംഗ് അഭിപ്രായപ്പെട്ടു.

   പിടികൂടിയ ഇന്ത്യന്‍ സൈനികരെ ചൈന വിട്ടയച്ചുവെന്ന വാര്‍ത്ത കഴിഞ്ഞ ദിവസം ചില മാധ്യമങ്ങളില്‍ കണ്ടു. സംഘര്‍ഷ സമയത്ത് അതിര്‍ത്തി കടന്ന ചൈനീസ് സൈനികരെ ഇന്ത്യയും തടവിലാക്കിയിരുന്നു. പിന്നീട് ഇവരെ ചൈനയ്ക്ക് വിട്ടുനല്‍കിയതായും വി.കെ. സിംഗ് വെളിപ്പെടുത്തി.
   You may also like:India-China Faceoff|ഗാൽവൻ താഴ് വരയുടെ പരമാധികാരം; ചൈനീസ് വാദം തള്ളി ഇന്ത്യ
   [NEWS]
   India-China | ഇന്ത്യ-ചൈന പ്രശ്നം: ഇരുകൂട്ടരെയും സഹായിക്കാനാണ് അമേരിക്കയുടെ ശ്രമമെന്ന് ട്രംപ് [NEWS] Boycott China| ചൈനീസ് ഫോണുകൾ വേണ്ടെന്നു വെച്ചവർക്കായി; ഇതാ ഇന്ത്യയിൽ ലഭിക്കുന്ന നോൺ ചൈനീസ് ഫോണുകൾ
   [PHOTO]

   തിങ്കളാഴ്ച രാത്രിയാണ് ഗല്‍വാന്‍ താഴ്‌വരയില്‍ ഇന്ത്യ-ചൈന സൈനികര്‍ തമ്മില്‍ ഏറ്റുമുട്ടിയിരുന്നത്. ഒരു കേണല്‍ ഉള്‍പ്പടെ 20 സൈനികരുടെ ജീവനാണ് സംഘര്‍ഷത്തില്‍ ഇന്ത്യക്ക് നഷ്ടമായത്. 43 ചൈനീസ് സൈനികര്‍ കൊല്ലപ്പെട്ടതായി നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നെങ്കിലും നഷ്ടങ്ങളെക്കുറിച്ച് ചൈന ഇതുവരെ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.
   Published by:Gowthamy GG
   First published:
   )}