India- China Border Faceoff | ലഡാക്കിൽ വീരമൃത്യു വരിച്ചത് കേണൽ സന്തോഷ്; രാജ്യത്തിന് വേണ്ടിയുള്ള ജീവത്യാഗത്തിൽ അഭിമാനിക്കുന്നുവെന്ന് അമ്മ

Last Updated:

Telangana Colonel Santhosh killed in Ladakh | 'എന്റെ ഏകമകനാണ്. ഒരു അമ്മ എന്ന നിലയ്ക്ക് ഈ വേർപാട് ഏറെ വേദനിപ്പിക്കുന്നു. പക്ഷേ മാതൃരാജ്യത്തിന് വേണ്ടിയുള്ള മകന്റെ ജീവത്യാഗത്തിൽ അഭിമാനിക്കുകയും ചെയ്യുന്നു'- കണ്ണീരും വേദനയും അടക്കിപ്പിടിച്ച് സന്തോഷിന്റെ അമ്മ മഞ്ജുള പറയുന്നു.

പി.വി. രമണകുമാർ
ഹൈദരാബാദ്: ഇന്ത്യാ- ചൈനാ അതിർത്തി സംഘർഷത്തിനിടെ വീരമൃത്യുവരിച്ചത് ഒരു കേണലും രണ്ട് സൈനികരും. തെലങ്കാനയിൽ നിന്നുള്ള കേണൽ സന്തോഷ് ആണ് വീരമൃത്യു വരിച്ചവരിൽ ഒരാൾ. കഴിഞ്ഞ ഒന്നര വർഷത്തിലേറെയായി അതിർത്തിയിലായിരുന്നു സന്തോഷ്. ഭാര്യ: സന്തോഷി, മകൾ അഭിനയ (9), മകൻ അനിരുദ്ധ് (4).
സന്തോഷിന്റെ മരണവാർത്ത അറിഞ്ഞതിന്റെ ഞെട്ടലിലാണ് കുടുംബം. വാർത്തയറിഞ്ഞ് അമ്മായി തളർന്നുവീഴുകയായിരുന്നു. അവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 'അവൻ എന്റെ ഏകമകനാണ്. ഒരു അമ്മ എന്ന നിലയ്ക്ക് ഈ വേർപാട് ഏറെ വേദനിപ്പിക്കുന്നു. പക്ഷേ മാതൃരാജ്യത്തിന് വേണ്ടിയുള്ള മകന്റെ ജീവത്യാഗത്തിൽ അഭിമാനിക്കുന്നു'- കണ്ണീരും വേദനയും അടക്കിപ്പിടിച്ച് സന്തോഷിന്റെ അമ്മ മഞ്ജുള പറയുന്നു.
advertisement
ഇന്നലെ തന്നെ മകന്റെ വിയോഗം ഭാര്യയെ സൈന്യത്തിൽ നിന്ന് അറിയിച്ചിരുന്നു. അമ്മയെ ഇന്ന് ഉച്ചക്ക് ശേഷമാണ് മകന്റെ മരണവിവരം അറിയിച്ചത്. കോറുകൊണ്ട സൈനിക സ്കൂളിലായിരുന്നു സന്തോഷിന്റെ പഠനം. ഉപേന്ദർ സ്റ്റേറ്റ് ബാങ്ക് മാനേജരായിരുന്നു പിതാവ്.
TRENDING:ചൈന അതിർത്തിയിൽ സംഘർഷം; ഇന്ത്യൻ കേണലിനും രണ്ട് സൈനികർക്കും വീരമൃത്യു [NEWS]India- China Border Faceoff| അരനൂറ്റാണ്ടിനിടെ ഇന്ത്യയും ചൈനയും മുഖാമുഖം വന്നപ്പോൾ സംഭവിച്ചത് [NEWS]പതിനായിരത്തിന്റെ ബിൽ കുറയ്ക്കാൻ രാജമ്മയും സിനിമയിൽ അഭിനയിക്കണോ? [NEWS]
2004ലാണ് സന്തോഷ് ആർമിയിൽ പ്രവേശിച്ചത്. ജമ്മുവിലായിരുന്നു ആദ്യ പോസ്റ്റിംഗ്. ''പാകിസ്ഥാനെതിരായ ഒരു ഓപ്പറേഷനിൽ സന്തോഷ് പങ്കാളിയായിരുന്നു. ഇന്ത്യൻ മണ്ണ് കൈയേറിയ മൂന്നു പാക് ഭീകരരെ സന്തോഷ് വധിക്കുകയും ചെയ്തു' - സന്തോഷിന്റെ അടുത്ത ബന്ധു ന്യൂസ് 18നോട് പറഞ്ഞു. സന്തോഷിന് ഹൈദരാബാദിലേക്ക് സ്ഥലംമാറ്റം ലഭിച്ചിരുന്നതാണെങ്കിലും അതിർത്തിയിലെ സംഘര്‍ഷാവസ്ഥയും കൊറോണ വ്യാപനവും കാരണം അവിടെ തന്നെ തുടരുകയായിരുന്നു.
advertisement
മലയാളം വാർത്തകൾ/ വാർത്ത/India-China/
India- China Border Faceoff | ലഡാക്കിൽ വീരമൃത്യു വരിച്ചത് കേണൽ സന്തോഷ്; രാജ്യത്തിന് വേണ്ടിയുള്ള ജീവത്യാഗത്തിൽ അഭിമാനിക്കുന്നുവെന്ന് അമ്മ
Next Article
advertisement
Gold price | ഒരുലക്ഷം തൊടാൻ പോയി, ഇനി തിരിച്ചിറക്കം; സംസ്ഥാനത്ത് സ്വർണവിലയിൽ ഗണ്യമായ ഇടിവ്
Gold price | ഒരുലക്ഷം തൊടാൻ പോയി, ഇനി തിരിച്ചിറക്കം; സംസ്ഥാനത്ത് സ്വർണവിലയിൽ ഗണ്യമായ ഇടിവ്
  • സംസ്ഥാനത്ത് ഒരു പവൻ സ്വർണത്തിന് 92,320 രൂപയായിരുന്നിടത്ത് ഇന്നത്തെ വില 91,720 രൂപയാണ്.

  • സ്വർണവിലയിൽ കഴിഞ്ഞ ദിവസത്തെ വിലയിൽ നിന്നും 1600 രൂപയുടെ കുറവാണ് രേഖപ്പെടുത്തിയിരിക്കുന്നത്.

  • സ്വർണവിലയിൽ ഈ ആഴ്ചയുടെ തുടക്കത്തിൽ വർഷങ്ങളായുള്ള ട്രെൻഡ് പരിശോധിച്ചാലത്തെ ഏറ്റവും വലിയ ഇടിവ്.

View All
advertisement