ഒൻപതാംക്ലാസുകാരനും 35കാരി അമ്മായിയും നാടുവിട്ടു; 10 ദിവസത്തിനുശേഷം വിവാഹത്തിന് ഒരുങ്ങുമ്പോൾ പിടിയിലായി
- Published by:Rajesh V
- news18-malayalam
Last Updated:
പോലീസ് നടത്തിയ ചോദ്യം ചെയ്യലിൽ ഇരുവരും വിവാഹം കഴിക്കാൻ പദ്ധതിയിട്ടിരുന്നതായി വെളിപ്പെടുത്തി
യുപിയിലെ ഗോരഖ്‌പൂരിൽ 35 വയസുകാരി ഒമ്പതാം ക്ലാസ് വിദ്യാർത്ഥിയായ തന്റെ 15 വയസ്സുള്ള അനന്തരവനൊപ്പം ഒളിച്ചോടി. നാണക്കേട് ഭയന്ന് വീട്ടുകാർ ആദ്യം വിവരം പുറത്തുപറയാതെ സ്വയം തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല. തുടർന്നാണ് ഇവർ പോലീസിനെ സമീപിച്ചത്. പത്ത് ദിവസത്തിന് ശേഷം പി പി ഗഞ്ച് പോലീസ് സ്റ്റേഷൻ പരിധിയിൽ നിന്ന് ഇരുവരെയും പോലീസ് കണ്ടെത്തി കസ്റ്റഡിയിലെടുത്തു.
പോലീസ് നടത്തിയ ചോദ്യം ചെയ്യലിൽ ഇരുവരും വിവാഹം കഴിക്കാൻ പദ്ധതിയിട്ടിരുന്നതായി വെളിപ്പെടുത്തി. സ്റ്റേഷനിൽ വെച്ച് ഏകദേശം ഒരു മണിക്കൂർ നീണ്ട ചർച്ചകൾക്കും കൗൺസിലിംഗിനും ശേഷം കുടുംബാംഗങ്ങൾ ഇവരെ അനുനയിപ്പിക്കുകയും ഇരുവരും വീട്ടിലേക്ക് മടങ്ങാൻ സമ്മതിക്കുകയും ചെയ്തു.
ഗോരഖ്‌പൂരിലെ പിപി ഗഞ്ച് പോലീസ് സ്റ്റേഷൻ പരിധിയിലുള്ള ഒരു ഗ്രാമത്തിലാണ് സംഭവം. ഉത്തർപ്രദേശിന് പുറത്ത് ജോലി ചെയ്യുന്ന ഇളയച്ഛന്റെ ഭാര്യയോടൊപ്പമാണ് 15-കാരൻ ഒളിച്ചോടിയത്. മാതാപിതാക്കളും അമ്മായിയും അടങ്ങുന്ന ഒരു സംയുക്ത കുടുംബത്തിലാണ് ആൺകുട്ടി താമസിച്ചിരുന്നത്. അമ്മായിയും അനന്തരവനും എന്ന ബന്ധമായതിനാൽ ഇവരുടെ അടുപ്പത്തിൽ ആർക്കും സംശയം തോന്നിയിരുന്നില്ല.
advertisement
ജനുവരി 26 ഉച്ചയോടെയാണ് ഇരുവരെയും കാണാതായത്. രാത്രിയായിട്ടും തിരിച്ചെത്താത്തതിനെത്തുടർന്ന് കുടുംബം തിരച്ചിൽ ആരംഭിക്കുകയും പിന്നീട് പി പി ഗഞ്ച് പോലീസിൽ പരാതി നൽകുകയും ചെയ്തു. സിസിടിവി ദൃശ്യങ്ങളും ഫോൺ ലൊക്കേഷനും കേന്ദ്രീകരിച്ച് പോലീസ് നടത്തിയ അന്വേഷണത്തിനൊടുവിൽ തിങ്കളാഴ്ചയാണ് ഇരുവരെയും കണ്ടെത്തിയത്.
ചോദ്യം ചെയ്യലിൽ, തനിക്ക് അമ്മായിയെ വിവാഹം കഴിക്കണമെന്നും അതിനുള്ള തയാറെടുപ്പിലായിരുന്നു തങ്ങളെന്നും ആൺകുട്ടി പറഞ്ഞു. കുട്ടിയോടൊപ്പം ജീവിക്കാൻ താൻ തയാറാണെന്ന് യുവതിയും അറിയിച്ചു. എന്നാൽ, കുടുംബാംഗങ്ങൾ ഇടപെട്ട് ഇവരെ കാര്യങ്ങൾ ബോധ്യപ്പെടുത്തുകയും നിയമനടപടികളുമായി മുന്നോട്ട് പോകാൻ താല്പര്യമില്ലെന്ന് പോലീസിനെ അറിയിക്കുകയും ചെയ്തു. യുവതിയുടെ വീട്ടുകാരുടെ കൂടി സാന്നിധ്യത്തിൽ നടത്തിയ ചർച്ചക്കൊടുവിൽ ആൺകുട്ടി വീട്ടിലേക്ക് മടങ്ങാൻ സമ്മതിച്ചു.
advertisement
Summary: A 35-year-old woman and her 15-year-old nephew, a Class 9 student, were detained by the police in Gorakhpur ten days after they eloped. The incident took place in a village under the Pipiganj police station limits. The boy lived in a joint family with his aunt. Their close interaction was never questioned due to their familial bond. The duo went missing on January 26. After a private search failed, the family filed a missing person report, prompting a police investigation using CCTV footage and mobile surveillance.
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ദേശീയ വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Gorakhpur,Gorakhpur,Uttar Pradesh
First Published :
Feb 12, 2026 10:55 AM IST
മലയാളം വാർത്തകൾ/ വാർത്ത/India/
ഒൻപതാംക്ലാസുകാരനും 35കാരി അമ്മായിയും നാടുവിട്ടു; 10 ദിവസത്തിനുശേഷം വിവാഹത്തിന് ഒരുങ്ങുമ്പോൾ പിടിയിലായി







