ഹോംവർക്ക് ചെയ്യാത്തതിന് നാലുവയസ്സുകാരനെ കയറിൽ കെട്ടി മരത്തിൽ തൂക്കി അധ്യാപകൻ

Last Updated:

കുട്ടിയെ മരത്തിൽ തൂക്കിയിടുന്നതിൻ്റെ ദൃശ്യങ്ങൾ സാമൂഹ്യമാധ്യമങ്ങളിലും പ്രചരിക്കുന്നുണ്ട്

News18
News18
റായ്പുർ: ഛത്തീസ്ഗഢിലെ സൂരജ്പുർ ജില്ലയിൽ നാല് വയസ്സുള്ള വിദ്യാർത്ഥിയെ ഹോംവർക്ക് ചെയ്യാത്തതിൻ്റെ പേരിൽ കയറിൽ കെട്ടി സ്കൂൾ വളപ്പിലെ മരത്തിൽ കെട്ടിത്തൂക്കി ശിക്ഷിച്ചു. നാരായൺപുർ ഗ്രാമത്തിലെ നഴ്സറി മുതൽ എട്ടാം ക്ലാസ് വരെയുള്ള ഹൻസ് വാഹിനി വിദ്യാ മന്ദിർ എന്ന സ്കൂളിലാണ് സംഭവം.
റിപ്പോർട്ടുകൾ പ്രകാരം, കുട്ടി ഹോംവർക്ക് ചെയ്തിട്ടില്ലെന്ന് കണ്ടെത്തിയ അധ്യാപകൻ കുട്ടിയെ ക്ലാസിന് പുറത്തേക്ക് വിളിച്ച ശേഷം ഷർട്ട് കയറുപയോഗിച്ച് കെട്ടി സ്കൂൾ വളപ്പിലെ മരത്തിൽ തൂക്കുകയായിരുന്നു.
കുട്ടിയെ മരത്തിൽ തൂക്കിയിടുന്നതിൻ്റെ ദൃശ്യങ്ങൾ സാമൂഹ്യമാധ്യമങ്ങളിൽ പ്രചരിച്ചു. കുട്ടി സഹായത്തിനായി കരയുന്നതും, ഇതിന് സമീപം രണ്ട് അധ്യാപികമാർ നിൽക്കുന്നതും വീഡിയോയിൽ വ്യക്തമാണ്. കൈൽ സാഹു, അനുരാധ ദേവാംഗൻ എന്നിവരാണ് സംഭവത്തിൽ ഉൾപ്പെട്ട അധ്യാപികമാർ.
സംഭവത്തെക്കുറിച്ച് ചോദ്യം ചെയ്തപ്പോൾ, സ്കൂൾ മാനേജ്‌മൻ്റ് ഗുരുതരമായ വീഴ്ച സമ്മതിക്കുകയും മാപ്പ് പറയുകയും ചെയ്തു. അതേസമയം, ജില്ലാ വിദ്യാഭ്യാസ വകുപ്പ് സംഭവത്തിൽ അന്വേഷണം ആരംഭിച്ചു. ക്ലസ്റ്റർ ഇൻ-ചാർജ് വിശദമായ റിപ്പോർട്ട് മുതിർന്ന ജില്ലാ ഉദ്യോഗസ്ഥർക്ക് സമർപ്പിച്ചിട്ടുണ്ടെന്നും തുടർ നടപടികൾ ഉടനുണ്ടാകുമെന്നും ബ്ലോക്ക് എഡ്യൂക്കേഷൻ ഓഫീസർ അറിയിച്ചു.
മലയാളം വാർത്തകൾ/ വാർത്ത/India/
ഹോംവർക്ക് ചെയ്യാത്തതിന് നാലുവയസ്സുകാരനെ കയറിൽ കെട്ടി മരത്തിൽ തൂക്കി അധ്യാപകൻ
Next Article
advertisement
എറണാകുളം നോർത്ത് റെയിൽവേ സ്റ്റേഷനിൽ പെൺകുട്ടിയെ കയറിപ്പിടിച്ച കേസിലെ പ്രതി പിടിയിൽ
എറണാകുളം നോർത്ത് റെയിൽവേ സ്റ്റേഷനിൽ പെൺകുട്ടിയെ കയറിപ്പിടിച്ച കേസിലെ പ്രതി പിടിയിൽ
  • എറണാകുളം നോർത്ത് റെയിൽവേ സ്റ്റേഷനിൽ പെൺകുട്ടിയെ കയറിപ്പിടിച്ച കേസിൽ സജീവിനെ റെയിൽവേ പൊലീസ് പിടികൂടി.

  • കുറ്റകൃത്യത്തിന്റെ വീഡിയോ ദൃശ്യങ്ങൾ പെൺകുട്ടി സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചതോടെ സംഭവം വലിയ ചർച്ചയായി.

  • സമൂഹമാധ്യമങ്ങളിൽ വലിയ ചർച്ചയായതിനെ തുടർന്ന് പൊലീസ് നടപടി വേഗത്തിലാക്കി, പ്രതിയെ പിടികൂടി.

View All
advertisement