49% ഇന്ത്യൻ കമ്പനികളും 2022ന്റെ ആദ്യ പാദത്തിൽ ജീവനക്കാരുടെ എണ്ണം വർദ്ധിപ്പിക്കാൻ സാധ്യതയെന്ന് സർവേ ഫലം
- Published by:Karthika M
- news18-malayalam
Last Updated:
രാജ്യത്തെ തൊഴിലുടമകൾ എട്ട് വർഷത്തെ ഏറ്റവും ഉയർന്ന നിലയിൽ നിയമനങ്ങൾ നടത്തിയേക്കാമെന്നാണ് അടുത്തിടെ പുറത്തുവിട്ട ഒരു സർവ്വേഫലം വ്യക്തമാക്കുന്നത്.
കോവിഡ് 19 (COVID-19) മഹാമാരിയുടെ പശ്ചാത്തലത്തിൽ നിന്ന് ആഗോള തൊഴിൽ വിപണി കരകയറുമ്പോൾ, 2022 ന്റെ ആദ്യ പാദത്തിൽ തൊഴിലുടമകൾ നടത്തുന്ന നിയമനങ്ങൾ കുത്തനെ കുതിച്ചുയരുമെന്ന് പ്രതീക്ഷിക്കാം. ഇന്ത്യയെ സംബന്ധിച്ചിടത്തോളം സ്ഥിതി കൂടുതൽ മെച്ചപ്പെട്ടതാണ്. രാജ്യത്തെ തൊഴിലുടമകൾ എട്ട് വർഷത്തെ ഏറ്റവും ഉയർന്ന നിലയിൽ നിയമനങ്ങൾ നടത്തിയേക്കാമെന്നാണ് അടുത്തിടെ പുറത്തുവിട്ട ഒരു സർവ്വേഫലം വ്യക്തമാക്കുന്നത്.
മാൻപവർ ഗ്രൂപ്പിന്റെ എംപ്ലോയ്‌മെന്റ് ഔട്ട്‌ലുക്ക് സർവേയുടെ കണ്ടെത്തലുകൾ അനുസരിച്ച്, 49 ശതമാനം ഇന്ത്യൻ കമ്പനികളും 2022 ജനുവരി-മാർച്ച് പാദത്തിൽ തങ്ങളുടെ തൊഴിൽ ശക്തി അതായത് ജീവനക്കാരുടെ എണ്ണം വർദ്ധിപ്പിക്കുമെന്ന് പ്രതീക്ഷിക്കുന്നു.
"കുറച്ചുകാലമായി നടന്നുവരുന്ന പോസ്റ്റ്-പാൻഡെമിക് റിക്കവറി 2022ൽ നിയമനങ്ങളുടെ എണ്ണം വർദ്ധിപ്പിക്കുമെന്ന്" മാൻപവർ ഗ്രൂപ്പ് ചെയർമാനും സിഇഒയുമായ ജോനാസ് പ്രൈസിംഗ് പറഞ്ഞു.
2021 ഒക്ടോബറിൽ 40 രാജ്യങ്ങളിലായി 39,000-ത്തിലധികം തൊഴിലുടമകളിൽ നടത്തിയ സർവേയിൽ, പെറുവിനും നെതർലാൻഡിനും ഒപ്പം ഇന്ത്യയും ശക്തമായ നിയമന സാധ്യതകൾ കാണിക്കുന്ന രാജ്യങ്ങളിൽ ഉൾപ്പെടുന്നുവെന്നാണ് സർവേ ഫലം.
advertisement
സർവേയിൽ പങ്കെടുത്ത 40 രാജ്യങ്ങളിൽ 36 രാജ്യങ്ങളിലെയും തൊഴിലുടമകൾ ഐടിയിലും ഹോസ്പിറ്റാലിറ്റി മേഖലയിലും പ്രവർത്തിക്കുന്ന ആളുകൾക്ക് മുൻ പാദത്തേക്കാൾ ശക്തമായ നിയമന സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്. ലോക്ക്ഡൗൺ കാലത്ത് റെസ്റ്റോറന്റുകളും ഹോട്ടലുകളും അടഞ്ഞുകിടന്നതിനാൽ കോവിഡ്-19 നിയന്ത്രണത്തിന്റെ ഏറ്റവും വലിയ നഷ്ടം ഹോസ്പിറ്റാലിറ്റി മേഖലയ്ക്കാണ്.
ഐടി, കമ്മ്യൂണിക്കേഷൻ, മീഡിയ പ്രൊഫഷണലുകളുടെ ആവശ്യം 50 ശതമാനം വർദ്ധിച്ചിട്ടുണ്ട്. ബാങ്കിംഗ്, ഫിനാൻസ്, ഇൻഷുറൻസ്, റിയൽ എസ്റ്റേറ്റ് എന്നിവയിൽ പ്രൊഫഷണലുകളുടെ ആവശ്യകത 43 ശതമാനം ഉയർന്നു.
ഹോസ്പിറ്റാലിറ്റി മേഖലയിലെ തൊഴിലാളികളുടെ ആവശ്യം 40 ശതമാനം വർദ്ധനവ് രേഖപ്പെടുത്തിയിട്ടുണ്ടെന്നും സർവ്വേ റിപ്പോർട്ട് വ്യക്തമാക്കുന്നു. ലാഭേച്ഛയില്ലാതെ പ്രവർത്തിക്കുന്ന മേഖലകളിലെയും പ്രാഥമിക ഉൽപ്പാദന മേഖലകളിലെയും തൊഴിലുടമകളാണ് ഏറ്റവും ദുർബലമായ നിയമന സാധ്യതകൾ റിപ്പോർട്ട് ചെയ്തത്.
advertisement
ലോകത്തിലെ ഏറ്റവും വലിയ റീറ്റെയ്ല്‍ കമ്പനിയായ ആമസോണ്‍ സെപ്റ്റംബര്‍ 16ന് ഇന്ത്യയില്‍ തങ്ങളുടെ ആദ്യത്തെ കരിയര്‍ ദിനം അവതരിപ്പിച്ചിരുന്നു. ഈ വെര്‍ച്വല്‍ സമ്പര്‍ക്ക പരിപാടിയിലൂടെ ആമസോണിന്റെ നേതൃനിരയിലുള്ളവരും ജീവനക്കാരും ഒത്തു ചേർന്നിരുന്നു. അവര്‍ ആമസോണിനെ ഒരു ആവേശകരമായ ജോലിസ്ഥലമാക്കി മാറ്റുന്നതെങ്ങനെയെന്നുള്ള അനുഭവങ്ങള്‍ പങ്കു വെയ്ക്കുകയും ചെയ്തു. 21ാം നൂറ്റാണ്ടില്‍ ഇന്ത്യക്ക് തന്റെ യഥാര്‍ത്ഥ സാധ്യതകള്‍ തുറന്നുകാട്ടുകയാണ് തങ്ങളുടെ ഉദ്ദേശമെന്നാണ് കമ്പനി അവകാശപ്പെടുന്നത്.
കേരളത്തിൽ എംപ്ലോയ്‌മെന്റ് വകുപ്പിന് കീഴില്‍ നിരവധി പേര്‍ക്ക് തൊഴില്‍ അവസരങ്ങൾ ഒരുങ്ങുന്നുണ്ട്. ഡിസംബര്‍ ജനുവരി മാസങ്ങളിലായി സംസ്ഥാനത്ത് നടക്കുന്ന തൊഴില്‍മേളകളില്‍ ആയിരത്തില്‍ അധികം തൊഴില്‍ദായകര്‍ എത്തും ഇരുപതിനായിരത്തില്‍ അധികം ഒഴിവുകളാണ് ഇതുവഴി പ്രതീക്ഷിക്കുന്നത്.
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ദേശീയ വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
December 20, 2021 2:59 PM IST
മലയാളം വാർത്തകൾ/ വാർത്ത/India/
49% ഇന്ത്യൻ കമ്പനികളും 2022ന്റെ ആദ്യ പാദത്തിൽ ജീവനക്കാരുടെ എണ്ണം വർദ്ധിപ്പിക്കാൻ സാധ്യതയെന്ന് സർവേ ഫലം