ജമ്മു കശ്മീരിലെ രജൗരിയിൽ സുരക്ഷാ സേനയും ഭീകരരും തമ്മിലുണ്ടായ ഏറ്റുമുട്ടലിൽ അഞ്ച് സൈനികർക്ക് വീരമൃത്യു. രജൗരി സെക്ടറിലെ കാണ്ടി വനത്തിൽ ഭീകരരുടെ സാന്നിധ്യമുണ്ടെന്ന രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് സംയുക്ത ഓപ്പറേഷൻ നടന്നത്.
J&K | Five soldiers lost their lives in the encounter ongoing in Kandi area of Rajouri. Senior officials have reached the spot.
(Visuals deferred by unspecified time) pic.twitter.com/3sIKz28Wus
— ANI (@ANI) May 5, 2023
പരിക്കേറ്റ സൈനികരെ ഉധംപൂരിലെ കമാൻഡ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. സ്ഥലത്ത് ഇപ്പോഴും കനത്ത ഏറ്റുമുട്ടൽ തുടരുകയാണ്.തെരച്ചിലിനായി കൂടുതൽ സംഘങ്ങളെ മേഖലയിൽ വിന്യസിച്ചു.
Also Read- ഗല്‍വാനില്‍ വീരമൃത്യു വരിച്ച നായിക് ദീപക് സിങ്ങിന്റെ ഭാര്യ രേഖാ സിങ് സൈന്യത്തില്‍
അതേസമയം ആക്രമണത്തിന്റെ ഉത്തരവാദിത്തം ഭീകര സംഘടനകളായ PAFF ഏറ്റെടുത്തു. ആക്രമണത്തെ തുടര്‍ന്ന് രജൗരി ജില്ലയിൽ മൊബൈൽ ഇന്റർനെറ്റ് സേവനങ്ങൾ താൽക്കാലികമായി നിർത്തിവച്ചു..
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Jammu and kashmir, Rajouri, Terrorist Attack