കുട്ടികളുടെ അശ്ലീല വീഡിയോ പ്രചരിപ്പിക്കുന്നത് ജാമ്യമില്ലാക്കുറ്റം; 5 വർഷംവരെ ജയിൽശിക്ഷ

Last Updated:
ന്യൂഡൽഹി: കുട്ടികളുടെ അശ്ലീല വീഡിയോ കൈവശംവെക്കുകയോ പ്രചരിപ്പിക്കുകയോ ചെയ്യുന്നവർക്കെതിരേ കടുത്ത നിയമനടപടിക്കൊരുങ്ങി കേന്ദ്രസർക്കാർ. കുറ്റക്കാർക്ക് അഞ്ചുവർഷംവരെ തടവുശിക്ഷ വ്യവസ്ഥചെയ്യുന്ന നിയമഭേദഗതികളാണ് ആലോചിക്കുന്നത്. ജാമ്യമില്ലാവകുപ്പ് പ്രകാരമായിരിക്കും കേസെടുക്കുക. ഇതിനായി കുട്ടികൾക്കെതിരേയുള്ള ലൈംഗികാതിക്രമങ്ങൾ തടയുന്ന നിയമം (പോക്സോ) ഭേദഗതിചെയ്യാനാണ് ഒരുങ്ങുന്നത്.
കുറ്റം ആവർത്തിക്കുന്നവർക്ക് ഏഴുവർഷംവരെ തടവ് ലഭിക്കും. വാട്‌സാപ്പടക്കമുള്ള സാമൂഹികമാധ്യമങ്ങൾവഴി അശ്ലീല വീഡിയോകളും ചിത്രങ്ങളും പ്രചരിപ്പിക്കുന്നവരും ഇക്കാര്യം ശ്രദ്ധയിൽപ്പെട്ടിട്ടും ബന്ധപ്പെട്ടവരെ അറിയിക്കാത്തവരും ഒരുപോലെ കുറ്റക്കാരാകും. അതായത് വാട്‌സാപ്പ് ഗ്രൂപ്പിൽ ആരെങ്കിലും ഇത്തരം വീഡിയോ പോസ്റ്റ് ചെയ്യുകയാണെങ്കിൽ ആ ഗ്രൂപ്പിലെ മറ്റംഗങ്ങൾക്കെതിരെയും കേസെടുക്കാനാകും.
വനിതാ ശിശുക്ഷേമ, നിയമ മന്ത്രാലയങ്ങളുടെ അനുമതിലഭിച്ചുകഴിഞ്ഞാൽ ഭേദഗതികൾ കേന്ദ്രമന്ത്രിസഭയുടെ പരിഗണനയ്ക്കുവിടും. കുട്ടികളെ ഉപയോഗിച്ചുള്ള അശ്ലീല വീഡിയോ ചിത്രീകരണം വർധിച്ചുവരുന്നതിനെതിരെ നിരവധി പരാതികൾ കേന്ദ്രസർക്കാരിന് മുന്നിലെത്തിയിരുന്നു. ഇതേത്തുടർന്നാണ് നിയമം കർശനമാക്കാൻ തീരുമാനിച്ചത്. നിലവിൽ പോക്സോയുടെ 15ാം വകുപ്പുപ്രകാരം മൂന്നുവർഷംവരെ തടവും 5000 രൂപ പിഴയുമാണ് ശിക്ഷ.
advertisement
മലയാളം വാർത്തകൾ/ വാർത്ത/India/
കുട്ടികളുടെ അശ്ലീല വീഡിയോ പ്രചരിപ്പിക്കുന്നത് ജാമ്യമില്ലാക്കുറ്റം; 5 വർഷംവരെ ജയിൽശിക്ഷ
Next Article
advertisement
ആർഎസ്എസ് നൂറാം വാർഷിക ആഘോഷം: വിജയദശമിയിൽ മുഖ്യാതിഥി സുപ്രീം കോടതി ചീഫ് ജസ്റ്റിസിന്റെ അമ്മ
ആർഎസ്എസ് നൂറാം വാർഷിക ആഘോഷം: വിജയദശമിയിൽ മുഖ്യാതിഥി സുപ്രീം കോടതി ചീഫ് ജസ്റ്റിസിന്റെ അമ്മ
  • ആർഎസ്എസിന്റെ നൂറാം വാർഷിക ആഘോഷം 2025 മുതൽ 2026 വരെ നീണ്ടുനിൽക്കും.

  • സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ബി ആർ ഗവായിയുടെ അമ്മ കമൽത്തായി ഗവായി മുഖ്യാതിഥി.

  • 1925ൽ സ്ഥാപിതമായ ആർഎസ്എസ് ലോകത്തിലെ ഏറ്റവും വലിയ സന്നദ്ധ സംഘടനകളിലൊന്നായി വളർന്നു.

View All
advertisement