നിരോധനാജ്ഞ ലംഘിച്ച് നിലയ്ക്കലില്‍ ഇന്ന് ബിജെപി മാര്‍ച്ച്
Last Updated:
പത്തനംതിട്ട: നിരോധനാജ്ഞ ലംഘിച്ച് നിലയ്ക്കലില്‍ ഇന്ന് ബിജെപി മാര്‍ച്ച് നടത്തും. സംസ്ഥാനത്ത് പൊലീസ് രാജെന്ന് ആരോപിച്ചാണ് മാര്‍ച്ച്. ഒരിടവേളയ്ക്കു ശേഷം നിലയ്ക്കല്‍ സംഘര്‍ഷഭൂമിയാകുമെന്ന ആശങ്കയാണ് ബിജെപിയുടെ പ്രതിഷേധ മാര്‍ച്ച് ഉയര്‍ത്തുന്നത്.
മാര്‍ച്ചിന് ബിജെപി സംസ്ഥാന സെക്രട്ടറി വി.കെ. സജീവനാണ് നേതൃത്വം നല്‍കുക. എം.ടി. രമേശ് ഉള്‍പ്പെടെയുള്ള നേതാക്കളും പങ്കെടുക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്. നേരത്തെ തുലാമാസ പൂജയ്ക്ക് നടതുറന്നപ്പോഴും നിരോധനാജ്ഞ ലംഘിച്ച് ബിജെപി പ്രതിഷേധ മാര്‍ച്ച് നടത്തിയിരുന്നു.
കഴിഞ്ഞദിവസം വിലക്ക് ലംഘിച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ നേതൃത്വത്തില്‍ യുഡിഎഫ് സംഘം പമ്പയില്‍ എത്തിയെങ്കിലും അറസ്റ്റ് ചെയ്തിരുന്നില്ല. അതുകൊണ്ട് തന്നെ ബിജെപി മാര്‍ച്ചിനെതിരെ പൊലീസ് എന്ത് നടപടി സ്വീകരിക്കുമെന്നതും പ്രധാനമാണ്.
advertisement
അതേസമയം ഇന്നലെ രാത്രി സന്നിധാനത്ത് വിലക്ക് ലംഘിച്ച് നാമജപപ്രതിഷേധം നടത്തിയതിന് അറസ്റ്റിലായ 82 പേരെയും ജാമ്യത്തില്‍ വിട്ടയച്ചു. വാവരുനടയ്ക്ക് മുന്നില്‍ പ്രതിഷേധിച്ചവരെയാണ് അറസ്റ്റ് ചെയ്തിരുന്നത്. ബിജെപി സര്‍ക്കുലര്‍ പ്രകാരം കോട്ടയം പൊന്‍കുന്നത്ത് നിന്നെത്തിയവരാണ് പ്രതിഷേധം നടത്തിയത്. വാവരുനടയ്ക്കു മുന്നില്‍ തീര്‍ഥാടകര്‍ കടക്കാതെ പൊലീസ് ബാരിക്കേഡ് കെട്ടിത്തിരിച്ച സ്ഥലത്തായിരുന്നു രാത്രി 10നു ശേഷം നാമജപം തുടങ്ങിയത്. 2 സംഘമായി തിരിഞ്ഞായിരുന്നു നാമജപം. സന്നിധാനത്തും പരിസരത്തും നിരോധനാജ്ഞ നിലവിലുണ്ടെങ്കിലും നാമജപത്തിനു നിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്നില്ല.
advertisement
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
November 25, 2018 7:23 AM IST