വീട് വൃത്തിയാക്കുന്നതിനിടയിൽ ലഭിച്ചത് പ്രണയലേഖനങ്ങൾ; ഭര്‍ത്താവിന്‍റെ മുപ്പത് വർഷം നീണ്ട 'പ്രണയകഥ'യറിഞ്ഞ് ഞെട്ടി 60കാരി

Last Updated:

സ്ത്രീയുടെ വീട്ടിൽ നേരിട്ടെത്തിയ കൗൺസിലർമാർ ഇവരുടെ ഭർത്താവിനെയും കൗൺസിലിംഗ് നടത്തി. സമീപവാസിയായ ഒരു സ്ത്രീയുമായി കഴിഞ്ഞ മുപ്പത് വർഷമായി തനിക്ക് ബന്ധമുണ്ടെന്ന കാര്യം ഇയാൾ സമ്മതിക്കുകയും ചെയ്തു

വഡോധര: വീട് വൃത്തിയാക്കുന്നതിനിടയിൽ അപ്രതീക്ഷിതമായി ലഭിച്ച കത്തുകൾ അറുപതുകാരിയെ എത്തിച്ചത് ആത്മഹത്യയുടെ വക്കിൽ. ഗുജറാത്ത് വഡോധര സ്വദേശിനിയായ സ്ത്രീക്കാണ് വീട്ടിലെ കബോർഡിൽ നിന്ന് ലഭിച്ച കത്തുകള്‍ ഞെട്ടൽ സമ്മാനിച്ചത്. കുറച്ച് ആഴ്ചകൾക്ക് മുമ്പ് കബോര്‍ഡുകൾ വൃത്തിയാക്കുന്നതിനിടെയാണ് ഇതിനുള്ളിൽ ഒളിപ്പിച്ച നിലയിൽ ഒരു കൂട്ടം കത്തുകൾ ഇവർ കണ്ടെത്തിയത്.
62 കാരനായ ഇവരുടെ ഭർത്താവിന് അയാളുടെ കാമുകി അയച്ച പ്രണയലേഖനങ്ങളായിരുന്നു ഇത്. കഴിഞ്ഞ നാൽപ്പത് വർഷത്തിലധികമായി തനിക്കൊപ്പം കഴിയുന്ന ഭർത്താവിന് മറ്റൊരു ബന്ധമുണ്ടെന്നറിഞ്ഞ ആ സ്ത്രീ മാനസികമായി തകര്‍ന്നു. ജീവിതം അവസാനിപ്പിക്കാൻ വരെ ചിന്തകളുണ്ടായി. എന്നാൽ ധൈര്യം സംഭരിച്ച അവർ ഹെൽപ് ലൈൻ നമ്പറിൽ വിളിച്ച് സഹായം തേടുകയാണുണ്ടായത്. അവരുടെ കൗൺസിലിംഗിലൂടെ ആത്മഹത്യ ചിന്തകൾ മനസിൽ നിന്നും നീങ്ങി.
advertisement
' നാൽപ്പത് വർഷത്തിലധികമായി തുടരുന്ന ദാമ്പത്യജീവിതത്തിനിടയിൽ ഭർത്താവിന് ഇത്തരത്തിലൊരു ബന്ധമുണ്ടെന്ന സംശയം പോലും തനിക്കോ മക്കൾക്കോ തോന്നിയിട്ടില്ല.. എല്ലാവരെയും അത്രയ്ക്ക് കാര്യമായാണ് അദ്ദേഹം ശ്രദ്ധിച്ചിരുന്നത്' എന്നായിരുന്നു സ്ത്രീ പറഞ്ഞതെന്നാണ് ഹെൽപ് ലൈൻ കോഓർഡിനേറ്റർ ആയ ചന്ദ്രകാന്ത് മക്വാന പറയുന്നത്.
സ്ത്രീയുടെ വീട്ടിൽ നേരിട്ടെത്തിയ കൗൺസിലർമാർ ഇവരുടെ ഭർത്താവിനെയും കൗൺസിലിംഗ് നടത്തി. സമീപവാസിയായ ഒരു സ്ത്രീയുമായി കഴിഞ്ഞ മുപ്പത് വർഷമായി തനിക്ക് ബന്ധമുണ്ടെന്ന കാര്യം ഇയാൾ സമ്മതിക്കുകയും ചെയ്തു. 'തനിക്ക് പറ്റിയ തെറ്റാണെന്നും ആ ബന്ധം അവസാനിപ്പിച്ച് കുടുംബത്തിനൊപ്പം സന്തോഷത്തോടെ കഴിയുമെന്നും ഇയാൾ ഉറപ്പു നൽകുകയും ചെയ്തു.
Click here to add News18 as your preferred news source on Google.
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ദേശീയ വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/India/
വീട് വൃത്തിയാക്കുന്നതിനിടയിൽ ലഭിച്ചത് പ്രണയലേഖനങ്ങൾ; ഭര്‍ത്താവിന്‍റെ മുപ്പത് വർഷം നീണ്ട 'പ്രണയകഥ'യറിഞ്ഞ് ഞെട്ടി 60കാരി
Next Article
advertisement
'അതിജീവിതയെ അധിക്ഷേപിച്ചു, ജാമ്യവ്യവസ്ഥ ലംഘിച്ചു'; രാഹുൽ ഈശ്വറിന് കോടതി നോട്ടീസ്
'അതിജീവിതയെ അധിക്ഷേപിച്ചു, ജാമ്യവ്യവസ്ഥ ലംഘിച്ചു'; രാഹുൽ ഈശ്വറിന് കോടതി നോട്ടീസ്
  • രാഹുൽ ഈശ്വർ ജാമ്യവ്യവസ്ഥ ലംഘിച്ചതായി കോടതി നോട്ടീസ് അയച്ചു, 19ന് ഹാജരാകണമെന്ന് നിർദേശം

  • പീഡന പരാതിക്കാരിയെ സൈബറിടങ്ങളിൽ അധിക്ഷേപിച്ച കേസിലാണ് കോടതി നടപടി സ്വീകരിച്ചത്

  • 16 ദിവസത്തെ ജയിൽവാസത്തിന് ശേഷം ജാമ്യം ലഭിച്ച രാഹുൽ ഈശ്വർ വീണ്ടും യുവതിയെ അധിക്ഷേപിച്ചു

View All
advertisement