ഇതാരാ ഇങ്ങനെ ഒരു കള്ളന്‍? കൊണ്ടുപോയത് 7 ലക്ഷം രൂപയുടെ 150 കിലോ തലമുടിയും 2 ലക്ഷം രൂപയും

Last Updated:

വിഗ്ഗ് നിര്‍മ്മിക്കാനായി ശേഖരിച്ചുവെച്ചിരുന്ന തലമുടിയാണ് മോഷണം പോയതെന്ന് പരാതിയില്‍ പറയുന്നു

News18
News18
ഹരിയാനയിലെ ഫരീദ്ബാദില്‍ വീട് കുത്തിത്തുറന്ന് കള്ളന്‍മാര്‍ 9 ലക്ഷം രൂപ വിലപിടിപ്പുള്ള വസ്തുക്കള്‍ മോഷ്ടിച്ചതായി റിപ്പോര്‍ട്ട്. 7 ലക്ഷം രൂപ വില വരുന്ന തലമുടിയും രണ്ട് ലക്ഷം രൂപയുമാണ് മോഷണം പോയതെന്ന് വീട്ടുടമ പറഞ്ഞു. മോഷണം പോയ തലമുടിയുടെ വില കേട്ട് പോലീസ് ഉദ്യോഗസ്ഥരും അദ്ഭുതപ്പെട്ടു.
വിഗ്ഗ് നിര്‍മാണ ബിസിനസ് ചെയ്തുവരുന്ന രഞ്ജിത്ത് മണ്ഡലിന്റെ വീട്ടിലാണ് മോഷണം നടന്നത്. വിഗ്ഗ് നിര്‍മ്മിക്കാനായി ശേഖരിച്ചുവെച്ചിരുന്ന തലമുടിയാണ് മോഷണം പോയതെന്ന് അദ്ദേഹം നല്‍കിയ പരാതിയില്‍ പറയുന്നു.
ജനുവരി 14-15 തീയതികളിലായാണ് മോഷണം നടന്നതെന്ന് പരാതിയില്‍ പറയുന്നു. പുലര്‍ച്ചെയാണ് മോഷണം നടന്നതെന്ന് പോലീസ് പറഞ്ഞു. വീടിന് പുറത്തുള്ള കോണിപ്പടി കയറിയെത്തിയ സംഘം വീട് കുത്തിത്തുറന്ന് അകത്തേക്ക് കയറുകയായിരുന്നു. ശേഷം കള്ളന്‍മാര്‍ തലമുടിയും മറ്റ് സാധനങ്ങളും സൂക്ഷിച്ചിരുന്ന മുറി തുറന്ന് പണവും തലമുടിയും മോഷ്ടിച്ച് കടന്നുകളഞ്ഞുവെന്നും പരാതിയില്‍ പറയുന്നു.
advertisement
വിഗ്ഗ് നിര്‍മാണത്തിനും ഹെയര്‍ എക്സ്റ്റന്‍ഷന്‍ ഉല്‍പ്പന്നങ്ങള്‍ നിര്‍മ്മിക്കാനുമായി സൂക്ഷിച്ചിരുന്ന തലമുടിയാണ് മോഷണം പോയതെന്ന് മണ്ഡല്‍ പറഞ്ഞു. ഈ ഉല്‍പ്പന്നങ്ങള്‍ക്ക് അന്താരാഷ്ട്ര-ആഭ്യന്തര വിപണിയില്‍ ആവശ്യക്കാരേറെയാണെന്നും രഞ്ജിത്ത് മണ്ഡല്‍ പറഞ്ഞു.
അതേസമയം, മോഷണം നടത്തിയവരുടെ സിസിടിവി ദൃശ്യങ്ങള്‍ പോലീസിന് ലഭിച്ചിട്ടുണ്ട്. നാലു പേരടങ്ങിയ സംഘമാണ് മോഷണം നടത്തിയതെന്ന് പോലീസ് പറഞ്ഞു. ഇവര്‍ക്കായി അന്വേഷണം ശക്തമാക്കിയിട്ടുണ്ടെന്നും പ്രതികളെ ഉടന്‍ പിടികൂടുമെന്നും പോലീസ് പറഞ്ഞു.
Summary: A thief in Haryana breaks open an unoccupied house to steal 150 kilograms of hair and Rs two lakhs. The incident was reported on January 14, 15
മലയാളം വാർത്തകൾ/ വാർത്ത/India/
ഇതാരാ ഇങ്ങനെ ഒരു കള്ളന്‍? കൊണ്ടുപോയത് 7 ലക്ഷം രൂപയുടെ 150 കിലോ തലമുടിയും 2 ലക്ഷം രൂപയും
Next Article
advertisement
മൂന്നുദിവസത്തെ കാര്യത്തിന് 73 ദിവസം കയറ്റിയിറക്കിയതിന് നഗരസഭാ ജീവനക്കാർക്ക് ലഡു നൽകി മധുര പ്രതികാരം
മൂന്നുദിവസത്തെ കാര്യത്തിന് 73 ദിവസം കയറ്റിയിറക്കിയതിന് നഗരസഭാ ജീവനക്കാർക്ക് ലഡു നൽകി മധുര പ്രതികാരം
  • നിക്ഷേപത്തുക 73 ദിവസം വൈകിയതിൽ പ്രതിഷേധിച്ച് റിട്ട. ജീവനക്കാരൻ സലിമോൻ ലഡു വിതരണം ചെയ്തു.

  • 3 ദിവസത്തിൽ ലഭിക്കേണ്ട സേവനം 73 ദിവസം വൈകിയതിൽ പ്രതിഷേധം അറിയിക്കാൻ ലഡു വിതരണം.

  • നിക്ഷേപത്തുക വൈകിയതിൽ പ്രതിഷേധിച്ച് സലിമോൻ കോട്ടയം നഗരസഭാ ഓഫീസിൽ ലഡു വിതരണം ചെയ്തു.

View All
advertisement