സ്ഥാനാർത്ഥിയാകാൻ കോഴ; കെജ്രിവാൾ ആറുകോടി വാങ്ങിയെന്ന് ആരോപണം
Last Updated:
അച്ഛൻ മൂന്ന് മാസം മുൻപാണ് രാഷ്ട്രീയത്തിൽ ചേർന്നതെന്നും സീറ്റു ലഭിക്കാൻ ആറു കോടി രൂപ നൽകിയതിന് തന്റെ പക്കൽ തെളിവ് ഉണ്ടെന്നും ബൽബീർ സിംഗ് ജാഖറിന്റെ മകൻ ഉദയ് ജാഖർ പറഞ്ഞു
ന്യൂഡൽഹി: ലോക്സഭാ തെരഞ്ഞെടുപ്പിന് ഒരു ദിവസം ബാക്കിനിൽക്കെ ഡൽഹിയിൽ ആം ആദ്മി പാർട്ടിയെ വെട്ടിലാക്കി കോഴ ആരോപണം. സ്ഥാനാർഥിയാകാൻ അരവിന്ദ് കെജ്രിവാളിനും ഗോപാൽ റായിക്കും ആറു കോടി രൂപ നൽകിയെന്നാണ് ആരോപണം ഉയർന്നിരിക്കുന്നത്. ഡൽഹിയിലെ ആം ആദ്മി പാർട്ടി സ്ഥാനാർഥി ബൽബീൃ സിംഗ് ജാഖറിന്‍റെ മകനെന്ന് അവകാശപ്പെടുന്നയാളാണ് ആരോപണം ഉയർത്തിയിരിക്കുന്നത്.
പശ്ചിമ ഡൽഹിയിലെ ആം ആദ്മി പാർട്ടി സ്ഥാനാർഥിയാണ് ബൽബീർ സിംഗ് ജാഖർ. അച്ഛൻ മൂന്ന് മാസം മുൻപാണ് രാഷ്ട്രീയത്തിൽ ചേർന്നതെന്നും സീറ്റു ലഭിക്കാൻ ആറു കോടി രൂപ നൽകിയതിന് തന്റെ പക്കൽ തെളിവ് ഉണ്ടെന്നും ബൽബീർ സിംഗ് ജാഖറിന്റെ മകൻ ഉദയ് ജാഖർ പറഞ്ഞു.
ഈ പണം അരവിന്ദ് കെജ്രിവാളിന് നേരിട്ടാണ് നൽകിയതെന്നും ഉദയ് ജാഖർ വ്യക്തമാക്കുന്നു. ആം ആദ്മി പാർട്ടിയുമായോ അന്നാ ഹസാരെയുടെ സമരവുമായോ ഒരു ബന്ധവുമില്ലാത്ത ആളായിരുന്നു ബൽബീർ സിംഗ് എന്നും അദ്ദേഹം പറയുന്നു.
advertisement
എന്നാൽ താൻ വർഷങ്ങൾക്ക് മുമ്പ് തന്നെ വിവാഹ ബന്ധം വേർപെടുത്തിയതാണെന്നും മകൻ എന്ന് അവകാശപ്പെടുന്നയാളുമായി യാതൊരു ബന്ധവും ഇല്ലെന്നുമാണ് ബൽബീർ ജാഖറിന്റെ പ്രതികരണം.
ഡൽഹിയിൽ ഏഴു സീറ്റിലാണ് ആം ആദ്മി പാർട്ടി മത്സരിക്കുന്നത്. ഇതിൽ ആറു സീറ്റുകളിലേക്കുള്ള സ്ഥാനാർഥികളെ മാർച്ച് രണ്ടിന് പ്രഖ്യാപിച്ചിരുന്നു. മാർച്ച് 17നാണ് പശ്ചിമ ഡൽഹിയിലെ സ്ഥാനാർഥിയായി ബൽബീർ ജാഖറിനെ പ്രഖ്യാപിച്ചത്.
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ദേശീയ വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
May 11, 2019 6:45 PM IST