എന്താണ് ജനീവ ഉടമ്പടി ?
Last Updated:
ഇന്ത്യൻ പൈലറ്റ് പാകിസ്ഥാന്‍റെ കൈയിലകപ്പെട്ടപ്പോൾ ജനീവ ഉടമ്പടി പ്രകാരം വിട്ടു കിട്ടണമെന്നാണ് ഇന്ത്യ ആവശ്യപ്പെട്ടത്.
ന്യൂഡൽഹി: ഇന്ത്യൻ പൈലറ്റ് പാകിസ്ഥാന്‍റെ കൈയിലകപ്പെട്ടപ്പോൾ ജനീവ ഉടമ്പടി പ്രകാരം വിട്ടു കിട്ടണമെന്നാണ് ഇന്ത്യ ആവശ്യപ്പെട്ടത്. 1949ലെ ജനീവ കൺവെന്‍ഷനിൽ ധാരണയായ പ്രിസണേഴ്സ് ഓഫ് വാര്‍ ഉടമ്പടി പ്രകാരം യുദ്ധ തടവുകാരുടെ അവകാശങ്ങള്‍ സംരക്ഷിക്കാൻ പാകിസ്ഥാന് ബാധ്യതയുണ്ട്. എന്നാൽ, എന്താണ് ഈ ജനീവ ഉടമ്പടി ?
ഇന്ത്യയും പാകിസ്ഥാനും ഔദ്യോഗികമായി യുദ്ധം പ്രഖ്യാപിച്ചിട്ടില്ലെങ്കിലും ഉടമ്പടി പ്രകാരമുള്ള സംരക്ഷണങ്ങൾക്ക് ഇന്ത്യൻ വ്യോമസേന വിംഗ് കമാൻഡർ അർഹനാണ്. രാജ്യാന്തര മനുഷ്യാവകാശ നിയമങ്ങള്‍ പാലിച്ച് കസ്റ്റഡിയിലുള്ള സൈനികന് മനുഷ്യത്വം ഉറപ്പാക്കണം. ബലപ്രയോഗം, അപമാനിക്കുക, ഭയപ്പെടുത്തുക എന്നിവ പാടില്ല. താമസം, ഭക്ഷണം, വസ്ത്രം, ശുചിത്വം, വൈദ്യസഹായം എന്നിവ നൽകണമെന്നും ഉടമ്പടിയിൽ പറയുന്നു.
പരുക്കേറ്റ് നിൽക്കുന്ന ഇന്ത്യൻ വ്യോമസേന വിങ് കമാൻഡറുടെ ദൃശ്യങ്ങൾ ഉൾപ്പടെ മോശമായ രീതിയിൽ പ്രദർശിപ്പിച്ചതിൽ ഇന്ത്യ ശക്തമായ പ്രതിഷേധം പാകിസ്ഥാനെ അറിയിച്ചിട്ടുണ്ട്. വിഷയം അന്താരാഷ്ട്രതലത്തിൽ ചർച്ചയായതോടെ പാകിസ്ഥാന് വ്യോമസേന പൈലറ്റിനെ വിട്ടു നൽകേണ്ടി വരുമെന്ന് തന്നയാണ് നയതന്ത്ര വിദഗ്ധരുടെ വിലയിരുത്തൽ.
advertisement
ഇതിനുമുമ്പ് 1999ലെ കാര്‍ഗില്‍ യുദ്ധസമയത്ത് പാകിസ്ഥാന്‍ സൈന്യത്തിന്‍റെ കൈയിലകപ്പെട്ട ഇന്ത്യൻ വ്യോമസേന ഉദ്യോഗസ്ഥൻ കെ നചികേതയെ ഒരാഴ്ചയ്ക്ക് ശേഷം ഇന്ത്യക്ക് കൈമാറിയിരുന്നു. ജനീവ ഉടമ്പടി ഉയർത്തികാട്ടിയുള്ള ഇന്ത്യയുടെ നീക്കത്തെ പ്രതിരോധിക്കുക പാകിസ്ഥാന് എളുപ്പമാക്കില്ല.
പരുക്കേറ്റ വിംങ് കമാൻഡറുടെ ദൃശ്യങ്ങൾ പ്രചരിപ്പിച്ചതുൾപ്പടെ ജനീവ ഉടമ്പടിയുടെ ലംഘനങ്ങളും പാകിസ്ഥാന് തിരിച്ചടിയാകും.
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ദേശീയ വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
February 28, 2019 7:06 AM IST