എട്ടു വർഷത്തിനു ശേഷം ഹൈദരാബാദ് സർവകലാശാല എബിവിപി പിടിച്ചടക്കി
Last Updated:
ഹൈദരാബാദ്: നീണ്ട എട്ടു വർഷത്തിനു ശേഷം ഹൈദരാബാദ് സർവ്വകലാശാല തെരഞ്ഞെടുപ്പിൽ എ ബി വി പിക്ക് വിജയം. 2018-19 വർഷത്തേക്കുള്ള യൂണിയൻ തെരഞ്ഞെടുപ്പിലാണ് എ ബി വി പി വിജയം നേടിയത്. ഇതിനുമുമ്പ് 2009 - 10 കാലഘട്ടത്തിൽ ആയിരുന്നു സർവ്വകലാശാലയിൽ എ ബി വി പി അധികാരത്തിലെത്തിയത്. ഒരു വനിത സർവ്വകലാശാല വിദ്യാർത്ഥി യൂണിയന്‍റെ പ്രസിഡന്‍റ് ആകുന്നത് ഇത് രണ്ടാം തവണയാണ്. ഇതിനുമുമ്പ് 2013ൽ ആയിരുന്നു യൂണിയൻ പ്രസിഡന്‍റ് ആയി ഒരു വനിത തെരഞ്ഞെടുക്കപ്പെട്ടത്.
സൈക്കോളജിയിൽ പി എച്ച് ഡി ചെയ്യുന്ന ആർതി നാഗ്പാൽ ആണ് പ്രസിഡന്‍റായി തെരഞ്ഞെടുക്കപ്പെട്ടത്. 334 വോട്ടുകളുടെ വ്യക്തമായ ഭൂരിപക്ഷത്തിന് ആയിരുന്നു ആർതിയുടെ വിജയം. എസ് എഫ് ഐയുടെ ഇറാം നവീൻ കുമാറിനെയാണ് ആർതി പരാജയപ്പെടുത്തിയത്. വൈസ് പ്രസിഡന്‍റ്, ജനറൽ സെക്രട്ടറി, ജോയിന്‍റ് സെക്രട്ടറി, സ്പോർട്സ് സെക്രട്ടറി, കൾച്ചറൽ സെക്രട്ടറി എന്നീ സ്ഥാനങ്ങളിലേക്ക് അമിത് കുമാർ, ധീരജ് സംഘോജി, പ്രവീൺ ചൌഹാൻ, അരവിന്ദ് എസ് കുമാർ, നിഖിൽ രാജ് കെ എന്നിവർ തെരഞ്ഞെടുക്കപ്പെട്ടു.
advertisement
എട്ടു വർഷത്തിനു ശേഷമാണ് ആർ എസ് എസിന്‍റെ പിന്തുണയുള്ള എ ബി വി പി സർവ്വകലാശാലയിൽ അധികാരത്തിൽ എത്തുന്നത്. കഴിഞ്ഞ എട്ടുവർഷവും തുടർച്ചയായി എസ് എഫ് ഐ, എ എസ് എ, അല്ലെങ്കിൽ ഇരുപാർട്ടികളുടെയും മുന്നണി ആയിരുന്നു അധികാരത്തിൽ തുടർന്നത്. ഇതിനാണ് ഇത്തവണ മാറ്റം വന്നിരിക്കുന്നത്.
ഡൽഹി സർവകലാശാലയിൽ വിജയം കണ്ടതിനു ശേഷം തൊട്ടു പിന്നാലെയാണ് ഹൈദരാബാദിലെയും വിജയം. എന്നാൽ, ജെ എൻ യുവിൽ ഇടതു വിദ്യാർത്ഥി സംഘടനകളുടെ സഖ്യത്തിനോട് എ ബി വി പി പരാജയപ്പെട്ടിരുന്നു. ഒ ബി സി ഫെഡറേഷൻ, സേവാലാൽ വിദ്യാർത്ഥി ദൾ എന്നീ സംഘടനകളുമായി ചേർന്നായിരുന്നു എ ബി വി പി മൽസരിച്ചത്.
advertisement
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ദേശീയ വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
October 07, 2018 11:28 AM IST