• HOME
  • »
  • NEWS
  • »
  • india
  • »
  • ടൂള്‍ കിറ്റ് കേസ്: അറസ്റ്റിലായ പരിസ്ഥിതി പ്രവർത്തക ദിഷ രവിക്ക് ജാമ്യം

ടൂള്‍ കിറ്റ് കേസ്: അറസ്റ്റിലായ പരിസ്ഥിതി പ്രവർത്തക ദിഷ രവിക്ക് ജാമ്യം

ജാമ്യത്തുകയായി രണ്ടു ലക്ഷം രൂപ കെട്ടിവെക്കണം

ദിഷ രവി

ദിഷ രവി

  • Last Updated :
  • Share this:
ന്യൂഡൽഹി: ഗ്രെറ്റ തന്‍ബര്‍ഗുമായി ബന്ധപ്പെട്ട ടൂള്‍ കിറ്റ് കേസിൽ അറസ്റ്റിലായ പരിസ്ഥിതി പ്രവർത്തക ദിഷ രവിക്ക് ജാമ്യം. ഉപാധികളോടെയാണ് പട്യാല ഹൗസ് കോടതി
അഡീഷണൽ സെഷൻസ് ജഡ്ജി ധർമേന്ദ്ര റാണയാണ് ജാമ്യം അനുവദിച്ചത്. രണ്ടു ലക്ഷം രൂപ ജാമ്യത്തുകയായും രണ്ട് പേരുടെ ആൾ ജാമ്യവും നൽകണം.  ദിഷയുടെ ജാമ്യാപേക്ഷയിൽ കോടതി ശനിയാഴ്ച മൂന്ന് മണിക്കൂർ വാദം കേട്ടിരുന്നു. ഇതിനു പിന്നാലെയാണ് ഇന്ന് വിധി പ്രസ്താവിച്ചത്.

ദിഷക്ക് പൊയറ്റിക്ക് ജസ്റ്റിസ് ഫൗണ്ടേഷനുമായി ബന്ധമുണ്ടെന്ന് പൊലീസ് വാദിച്ചു. കർഷക സമരത്തെ മറയാക്കി അത്തരം ആശയങ്ങൾ പ്രചരിപ്പിച്ചു, സംഘടന നേതാക്കളുമായി ആശയവിനിമയം നടത്തി, തെളിവ് നശിപ്പിച്ചു,
ഖാലിസ്ഥൻ ബന്ധമുണ്ട്, രാജ്യത്തിന്റെ അന്തസ് ഇല്ലാതാക്കാൻ ശ്രമിച്ചു തുടങ്ങിയ വാദങ്ങളും പൊലീസ് ഉന്നയിച്ചു. എന്നാൽ ഖാലിസ്ഥാനി സംഘടനകളുമായി ബന്ധമില്ലെന്നും ഉണ്ടെന്ന് പറയുന്ന തെളിവുകൾ കെട്ടിച്ചമച്ചതാണെന്നും ദിഷയുടെ അഭിഭാഷകൻ സിദ്ധാർത്ഥ് അഗർവാളും വാദിച്ചിരുന്നു.

ഫെബ്രുവരി 13 നാണ് ദിഷ രവി അറസ്റ്റിലായത്. അതേസമയം
വാട്സാപ് ചാറ്റുകൾ ഉൾപ്പെടെ വാർത്തയിൽ ഉൾപ്പെടുത്തിയതിനെ ചോദ്യം ചെയ്ത് ദിഷ നൽകിയ ഹർജിയിൽ ഡൽഹി ഹൈക്കോടതി നേരത്തെ മാധ്യമങ്ങളെ വിമർശിച്ചിരുന്നു. വ്യക്തികളുടെ സ്വകാര്യതയെ  ബഹുമാനിക്കണമെന്നും വാർത്ത നൽകുമ്പോൾ എഡിറ്റോറിയൽ നിയന്ത്രണം പാലിക്കണമെന്നും കോടതി നിർദേശിച്ചു.

Also Read ബെംഗളൂരുവില്‍ നിന്നുള്ള 21കാരിയായ പരിസ്ഥിതി പ്രവര്‍ത്തക അറസ്റ്റില്‍

കേസിൽ മലയാളി അഭിഭാഷക നികിത ജേക്കബിനും എഞ്ചിനിയർ ശാന്തനു മുളുകിനും ബോംബൈ ഹൈക്കോടതി ഇടക്കാല ജാമ്യ നൽകിയിരുന്നു. ശാന്തനു മുളുക് നൽകിയ ജാമ്യ ഹർജി പട്യാല ഹൗസ് കോടതി ബുധനാഴ്ച പരിഗണിക്കും.

കാനഡയിലെ ഖാലിസ്ഥാൻ സംഘടനയാണ് ഈ ടൂൾകിറ്റ് നിർദ്ദേശങ്ങൾക്ക് പിന്നിലെന്നാണ് ഡൽഹി പൊലീസിന്‍റെ പ്രാഥമിക നിഗമനം. എങ്ങനെ സമരം ചെയ്യണമെന്നത് വിശദീകരിച്ചുകൊണ്ടുള്ള നിർദ്ദേശങ്ങൾ അടങ്ങിയ ലിങ്കിനെ ടൂൾകിറ്റ് എന്ന് വിശേഷിപ്പിച്ച് ഗ്രെറ്റ ആദ്യം ട്വീറ്റ് ചെയ്തിരുന്നെങ്കിലും പിന്നീട് പിൻവലിച്ചിരുന്നു.

'അഭിപ്രായം ഗ്രേറ്റയുടേത്; ഒന്നും തിരുകി കയറ്റിയിട്ടില്ല'

ഗ്രേറ്റ തൻബർഗിന്റെ അഭിപ്രായങ്ങളാണ് പോസ്റ്റിലുള്ളതെന്നും അതിൽ യാതൊന്നും തിരുകി കയറ്റാൻ ശ്രമിച്ചിട്ടില്ലെന്നും  ഗ്രേറ്റയുടെ സോഷ്യൽ മീഡിയ പേജ് കൈകാര്യം ചെയ്യുന്ന മലയാളി ആദർഷ് ന്യൂസ് 18നോട് പറഞ്ഞിരുന്നു. '' 2017-18ൽ ഒരു പുരസ്കാരം കിട്ടി യുഎന്നിൽ പോയതാണ്. കാലാവസ്ഥാ വ്യതിയാന കോൺഫറൻസിന്റെ യൂത്ത് റിപ്പോർട്ടറായിട്ടാണ് പോയത്. ഒന്നു രണ്ടു തവണ പോയിട്ടുണ്ട്. ഗ്രേറ്റയുടെ പേജ് കൈകാര്യം ചെയ്യുന്നുണ്ട്. പക്ഷേ ഗ്രേറ്റയുടെ പോസ്റ്റുകൾ റീ പോസ്റ്റ് ചെയ്യാറേയുള്ളൂ. തന്റേതായ അഭിപ്രായങ്ങളൊന്നും അതിൽ തിരുകി കയറ്റാൻ ശ്രമിച്ചിട്ടില്ല.''- ആദർഷ് പറയുന്നു.

Also Read- കർഷക സമരത്തെ കുറിച്ച് ട്വീറ്റ്; ഗ്രെറ്റ തുൻബെർഗിനെതിരെ കേസെടുത്ത് ഡൽഹി പൊലീസ്

''കാലാവസ്ഥാ വ്യതിയാനത്തെ കുറിച്ചുള്ള യു എൻ സമ്മേളനത്തിൽ വെച്ചാണ് ഗ്രേറ്റയെ പരിചയപ്പെടുന്നത്. അതിനുശേഷം ഫ്രേഡേഴ്സ് ഫോർ ഫ്യൂച്ചർ എന്ന പേരിൽ ലോകവ്യാപകായി കാലാവസ്ഥാ വ്യതിയാനത്തിരെ പ്രതിഷേധങ്ങൾ നടക്കുന്നുണ്ടായിരുന്നു. ഈ ഘട്ടത്തിൽ അവരുടെ അവരുടെ അഭിപ്രായം പോസ്റ്റ് ചെയ്യുന്നതിനാണ് ഫേസ്ബുക്ക് പേജ് തുടങ്ങിയത്. ഇപ്പോൾ പേജിലെ ഫോളോവേഴ്സിന്റെ എണ്ണം വർധിച്ചു. ഗ്രേറ്റയുടെ പോസ്റ്റ് റീ പോസ്റ്റ് ചെയ്യുന്നത് ഇപ്പോഴും തുടരുന്നു. കാലാവസ്ഥാ വ്യതിയാന‍ത്തിന്റെ സന്ദേശം ലോകം മുഴുവൻ എത്തിക്കുക എന്നുള്ളതാണ് പ്രധാന ഉദ്ദേശ്യം. ബാക്കി കാര്യങ്ങളിലുള്ള ഗ്രേറ്റയുടെ അഭിപ്രായം വ്യക്തിപരമാണ്. തനിക്ക് അതിൽ യാതൊരു പങ്കുമില്ല''- ആദർഷ് വ്യക്തമാക്കി.
Published by:Aneesh Anirudhan
First published: