തെലുങ്കര്‍ക്കെതിരായ പരാമര്‍ശത്തില്‍ പ്രതിഷേധം ശക്തം; നടി കസ്തൂരി ശങ്കര്‍ ഒളിവില്‍
- Published by:Sneha Reghu
- news18-malayalam
Last Updated:
തമിഴ്‌നാട്ടിലെ ഒരു പൊതുപരിപാടിയ്ക്കിടെയാണ് കസ്തൂരി വിവാദ പരാമര്‍ശം നടത്തിയത്
തെലുങ്കര്‍ക്കെതിരെ നടത്തിയ അപകീര്‍ത്തി പരാമര്‍ശത്തില്‍ പ്രതിഷേധം ശക്തമായതോടെ നടി കസ്തൂരി ശങ്കര്‍ ഒളിവില്‍ പോയി. തമിഴ്‌നാട്ടിലെ ഒരു പൊതുപരിപാടിയ്ക്കിടെയാണ് കസ്തൂരി വിവാദ പരാമര്‍ശം നടത്തിയത്. രാജാക്കന്‍മാരുടെ അന്ത:പുരങ്ങളില്‍ പരിചാരകമാരായി എത്തിയ സ്ത്രീകളുടെ പിന്‍മുറക്കാരാണ് തെലുങ്കര്‍ എന്നായിരുന്നു കസ്തൂരിയുടെ പ്രസ്താവന.
ഇതിനുപിന്നാലെയാണ് കസ്തൂരിയ്‌ക്കെതിരെ പ്രതിഷേധം ശക്തമായത്. ചെന്നൈയിലും മധുരയിലും കസ്തൂരിയ്‌ക്കെതിരെ കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.
പരാതിയെത്തുടര്‍ന്ന് പോലീസ് കസ്തൂരിയ്ക്ക് സമന്‍സ് അയച്ചിരുന്നു. എന്നാല്‍ ഇവരുടെ വീടുപൂട്ടിയിട്ട നിലയിലായിരുന്നു. നിലവില്‍ കസ്തൂരി ഒളിവില്‍ ആണെന്നാണ് വിവരം. കസ്തൂരിയുടെ മൊബൈല്‍ ഫോണ്‍ സ്വിച്ച് ഓഫ് ചെയ്തിരിക്കുകയാണ്.
തെലുങ്കരെ അപമാനിക്കാന്‍ താന്‍ ശ്രമിച്ചിട്ടില്ലെന്ന് കസ്തൂരി നേരത്തെ പറഞ്ഞിരുന്നു. തന്റെ പരാമര്‍ശത്തെ ചിലര്‍ വളച്ചൊടിച്ചതാണെന്നും കസ്തൂരി അവകാശപ്പെട്ടിരുന്നു. തെലുങ്ക് വംശജരെ തന്റെ കുടുംബാംഗങ്ങളെപ്പോലെയാണ് കാണുന്നതെന്നും കസ്തൂരി പറഞ്ഞു. തനിക്കെതിരെ വ്യാജപ്രചരണം നടത്തുന്നത് ഡിഎംകെ സര്‍ക്കാരാണെന്നും കസ്തൂരി കുറ്റപ്പെടുത്തിയിരുന്നു.
advertisement
അനിയന്‍ ബാവ ചേട്ടന്‍ ബാവ ഉള്‍പ്പെടെ നിരവധി മലയാള സിനിമകളില്‍ വേഷമിട്ട കസ്തൂരി തമിഴ്-തെലുങ്ക് ചിത്രങ്ങളില്‍ നായികയായും അഭിനയിച്ചിട്ടുണ്ട്.
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ദേശീയ വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Chennai,Chennai,Tamil Nadu
First Published :
November 11, 2024 9:24 AM IST
മലയാളം വാർത്തകൾ/ വാർത്ത/India/
തെലുങ്കര്‍ക്കെതിരായ പരാമര്‍ശത്തില്‍ പ്രതിഷേധം ശക്തം; നടി കസ്തൂരി ശങ്കര്‍ ഒളിവില്‍