ലോക്ക് ഡൗൺ നിരീക്ഷിക്കാൻ കേന്ദ്ര സംഘം; മാനദണ്ഡം വ്യക്തമാക്കണമെന്ന് മമത ബാനർജി
- Published by:Gowthamy GG
- news18-malayalam
Last Updated:
കൊറോണ വൈറസ് വ്യാപനം തടയാനുള്ള എന്ത് നിര്‍ദ്ദേശങ്ങളും കേന്ദ്രത്തില്‍നിന്ന് സ്വീകരിക്കാന്‍ തയ്യാറാണ്. എന്നാല്‍ കേന്ദ്ര സംഘങ്ങളെ ചില സംസ്ഥാനങ്ങളിലേക്ക് മാത്രം അയയ്ക്കുന്നത് എന്തിനാണെന്ന് മനസിലാകുന്നില്ലെന്നും അവര്‍ പറഞ്ഞു.
കൊൽക്കത്ത: സംസ്ഥാനങ്ങൾ ലോക്ക്ഡൗൺ മാനദണ്ഡങ്ങൾ നടപ്പാക്കുന്നത് വിലയിരുത്തുന്നതിനായി ആറ് പ്രത്യേക സംഘങ്ങള്‍ രൂപവത്കരിച്ച കേന്ദ്ര സര്‍ക്കാർ നടപടിയെ വിമർശിച്ച് പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി.
ഇതിനു പിന്നിലെ യുക്തി എന്താണെന്ന് അറിയിക്കണമെന്ന് മമത വ്യക്തമാക്കി. ഇതിന്റെ മാനദണ്ഡങ്ങൾ പ്രധാനമന്ത്രി നരേന്ദ്ര മോദിയും കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായും വ്യക്തമാക്കണമെന്നും അവർ ആവശ്യപ്പെട്ടു. അല്ലാത്തക്ഷം ഇതുമായി സഹകരിക്കില്ലെന്നും മമത.
കൊറോണ വൈറസ് വ്യാപനം തടയാനുള്ള എന്ത് നിര്‍ദ്ദേശങ്ങളും കേന്ദ്രത്തില്‍നിന്ന് സ്വീകരിക്കാന്‍ തയ്യാറാണ്. എന്നാല്‍ കേന്ദ്ര സംഘങ്ങളെ ചില സംസ്ഥാനങ്ങളിലേക്ക് മാത്രം അയയ്ക്കുന്നത് എന്തിനാണെന്ന് മനസിലാകുന്നില്ലെന്നും അവര്‍ പറഞ്ഞു.
അതിനിടെ, കേന്ദ്ര സംഘങ്ങള്‍ രൂപവത്കരിക്കുന്നത് സംബന്ധിച്ച പ്രഖ്യാപനം വന്നതിന് തൊട്ടുപിന്നാലെ രണ്ട് സംഘങ്ങളും ബംഗാളില്‍ എത്തിയതായി ചീഫ് സെക്രട്ടറി മാധ്യമങ്ങളോട് പറഞ്ഞു.
advertisement
മധ്യപ്രദേശ്, മഹാരാഷ്ട്ര, രാജസ്ഥാൻ, പശ്ചിമ ബംഗാൾ എന്നിവിടങ്ങളിലെ കോവിഡ് -19 സ്ഥിതിഗതികൾ കൃത്യമായി വിലയിരുത്തുന്നതിനായാണ് പ്രത്യേക സംഘത്തെ കേന്ദ്രം രൂപീകരിച്ചത്.
ലോക്ക്ഡൗണ്‍ കാര്യക്ഷമമായി നടപ്പാക്കുന്നുണ്ടോയെന്ന് നിരീക്ഷിക്കുക, അവശ്യ വസ്തുക്കളുടെ ലഭ്യത ഉറപ്പാക്കുക, സാമൂഹിക അകലം പാലിക്കുന്നുണ്ടോ എന്ന് പരിശോധിക്കു, ദുരിതാശ്വാസ ക്യാമ്പുകളുടെ അവസ്ഥ പരിശോധിക്കുക എന്നിവയ്ക്കായിട്ടാണ് ഇത് രൂപീകരിച്ചിരിക്കുന്നത്.
BEST PERFORMING STORIES:ലോക്ക്ഡൗൺ കാലത്ത് മോഷ്ടാവായ 16കാരനോട് ക്ഷമിച്ച് കോടതി; മോഷണം സഹോദരനും അമ്മയ്ക്കും ഭക്ഷണത്തിനായി
advertisement
[NEWS]
രാജ്യത്തെ വിവിധ ജില്ലകളില്‍ ലോക്ക് ഡൗണ്‍ ലംഘനങ്ങള്‍ ഗുരുതരമായ സ്ഥിതിവിശേഷം സൃഷ്ടിക്കുന്നുവെന്ന് വിലയിരുത്തിയാണ് ആറ് പ്രത്യേക സംഘങ്ങള്‍ രൂപവത്കരിച്ചതെന്നാണ് കേന്ദ്രം പറയുന്നത്. ബംഗാളിലെ കൊൽക്കത്ത, ഹൗറ, ഈസ്റ്റ് മെഡിനിപൂർ, നോർത്ത് 24-പർഗാനാസ്, ഡാർജിലിംഗ്, കാളിംപോംഗ്, ജൽപായ്ഗുരി എന്നീ ജില്ലകളിലെ സ്ഥിതിഗതികൾ ഗുരുതരമാണെന്നാണ് വിവരം.
advertisement
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ദേശീയ വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
April 20, 2020 10:24 PM IST
മലയാളം വാർത്തകൾ/ വാർത്ത/India/
ലോക്ക് ഡൗൺ നിരീക്ഷിക്കാൻ കേന്ദ്ര സംഘം; മാനദണ്ഡം വ്യക്തമാക്കണമെന്ന് മമത ബാനർജി