'അനീതിയെന്ന് വിമർശിച്ച് അമിത് ഷാ; പിന്നാലെ കുടിയേറ്റ തൊഴിലാളികളെ തിരികെയെത്തിക്കാൻ നടപടി സ്വീകരിച്ച് പശ്ചിമ ബംഗാൾ
'അനീതിയെന്ന് വിമർശിച്ച് അമിത് ഷാ; പിന്നാലെ കുടിയേറ്റ തൊഴിലാളികളെ തിരികെയെത്തിക്കാൻ നടപടി സ്വീകരിച്ച് പശ്ചിമ ബംഗാൾ
കുടിയേറ്റ തൊഴിലാളികളെ മടക്കിയെത്തിക്കുന്നതിൽ സംസ്ഥാന സര്‍ക്കാർ താത്പ്പര്യം കാണിക്കുന്നില്ലെന്ന് വിമർശിച്ച് അമിത് ഷാ, പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജിക്ക് കത്തയച്ചിരുന്നു.
ന്യൂഡൽഹി: അമിത് ഷാ വിമർശനം ഉന്നയിച്ചതിന് പിന്നാലെ സംസ്ഥാനത്ത് നിന്നുള്ള തൊഴിലാളികളെ തിരികെയെത്തിക്കാൻ നടപടി സ്വീകരിച്ച് പശ്ചിമ ബംഗാൾ. വിവിധ സംസ്ഥാനങ്ങളിൽ കുടുങ്ങിക്കിടക്കുന്ന കുടിയേറ്റ തൊഴിലാളികളെ മടക്കി കൊണ്ടു വരുന്നതിനായി എട്ട് സ്പെഷ്യൽ ട്രെയിൻ സർവീസുകൾക്കാണ് പശ്ചിമ ബംഗാൾ സർക്കാർ അനുമതി നൽകിയിരിക്കുന്നത്.
വിവിധ സംസ്ഥാനങ്ങളിൽ നിന്നും ഇത്തരത്തിൽ തൊഴിലാളികൾ സ്വന്തം നാടുകളിലേക്ക് മടങ്ങിയിരുന്നു. ഏകദേശം രണ്ടുലക്ഷത്തോളം തൊഴിലാളികൾ അവരുടെ വീടുകളിൽ മടങ്ങിയെത്തിയെന്ന് പറഞ്ഞ അമിത് ഷാ, ഇക്കാര്യത്തിൽ ബംഗാൾ സർക്കാരിൽ നിന്നും പ്രതീക്ഷിച്ച പിന്തുണ കിട്ടിയില്ലെന്നും കുറ്റപ്പെടുത്തിയിരുന്നു. ട്രെയിനുകൾ സംസ്ഥാനത്തെത്താൻ ഇവിടുത്തെ സർക്കാർ അനുമതി നൽകുന്നില്ല.. ഇത് സംസ്ഥാനത്ത് നിന്നുള്ള കുടിയേറ്റ തൊഴിലാളികളോട് ചെയ്യുന്ന അനീതിയാണ്' ഷാ കത്തിൽ പറയുന്നു.
വിവിധയിടങ്ങളിലായി കുടുങ്ങിയ പശ്ചിമബംഗാളിൽ നിന്നുള്ള ആളുകളെ തിരികെയെത്തിക്കാൻ ഇടപെടണമെന്ന് കോൺഗ്രസ് നേതാവ് അധിർ രഞ്ജന്‍ ചൗധരി കഴിഞ്ഞ ദിവസം ആഭ്യന്തര മന്ത്രി അമിത് ഷായോട് ആവശ്യപ്പെട്ടിരുന്നു. സ്വന്തം ജനങ്ങളെ തിരികെയെത്തിക്കാൻ പശ്ചിമ ബംഗാൾ സർക്കാർ താത്പ്പര്യം കാണിക്കുന്നില്ലെന്ന് വിമർശിച്ചു കൊണ്ടായിരുന്നു കോൺഗ്രസ് നേതാവ് ഷായുടെ സഹായം തേടിയത്. പിന്നാലെയായിരുന്നു മമതാ ബാനർജിക്ക് കത്തയച്ചത്.
അധികം വൈകാതെ തന്നെ പശ്ചിമ ബംഗാൾ സർക്കാർ തൊഴിലാളികളെ മടക്കിയെത്തിക്കാനുള്ള നടപടികളും തുടങ്ങി.
Published by:Asha Sulfiker
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.