Ahmedabad Plane Crash: എയർ ഇന്ത്യ അപകടം: കൊല്ലപ്പെട്ടവരുടെ ബന്ധുക്കൾക്ക് ടാറ്റ ഗ്രൂപ്പ് ഒരു കോടി രൂപ നൽകും
- Published by:ASHLI
- news18-malayalam
Last Updated:
പ്രിയപ്പെട്ടവരെ നഷ്ടപ്പെട്ട കുടുംബങ്ങൾക്കും പരിക്കേറ്റവർക്കും ഒപ്പമാണ് ഞങ്ങളുടെ ചിന്തകളും പ്രാർത്ഥനകളുമെന്നും ടാറ്റ ഗ്രൂപ്പ് ചെയർമാൻ ചന്ദ്രശേഖരൻ എക്‌സിൽ കുറിച്ചു
ഗുജറാത്തിലെ അഹമ്മദാബാദിൽ എയർ ഇന്ത്യാ വിമാനം തകർന്ന് 241 പേർ മരിക്കാനിടയായ അപകടത്തിൽ മരിച്ചവരുടെ കുടുംബങ്ങൾക്ക് ടാറ്റ ഗ്രൂപ്പ് ഒരു കോടി രൂപ നൽകും. ടാറ്റ ഗ്രൂപ്പ് ചെയർമാൻ എൻ ചന്ദ്രശേഖരനാണ് വ്യാഴാഴ്ച്ച ഒരു കോടി രൂപ ധനസഹായം പ്രഖ്യാപിച്ചു.
എയർ ഇന്ത്യ ഫ്ലൈറ്റ് 171 അപകടത്തിൽപ്പെട്ട ദാരുണമായ സംഭവത്തിൽ ഞങ്ങൾ വളരെയധികം ദുഃഖിതരാണെന്നും ഈ നിമിഷം ഞങ്ങൾ അനുഭവിക്കുന്ന ദുഃഖം വാക്കുകൾ കൊണ്ട് പ്രകടിപ്പിക്കാൻ കഴിയില്ല. പ്രിയപ്പെട്ടവരെ നഷ്ടപ്പെട്ട കുടുംബങ്ങൾക്കും പരിക്കേറ്റവർക്കും ഒപ്പമാണ് ഞങ്ങളുടെ ചിന്തകളും പ്രാർത്ഥനകളുമെന്നും ടാറ്റ ഗ്രൂപ്പ് ചെയർമാൻ ചന്ദ്രശേഖരൻ എക്‌സിൽ കുറിച്ചു.
ദുരന്തത്തിൽ ജീവൻ നഷ്ടപ്പെട്ട ഓരോ വ്യക്തിയുടെയും കുടുംബങ്ങൾക്ക് എയർലൈൻ ഉടമസ്ഥതയിലുള്ള ടാറ്റ ഗ്രൂപ്പ് ഒരു കോടി രൂപ നൽകുമെന്ന് അദ്ദേഹം പറഞ്ഞു.പരിക്കേറ്റവരുടെ ചികിത്സാ ചെലവുകളും ഞങ്ങൾ വഹിക്കുകയും അവർക്ക് ആവശ്യമായ എല്ലാ പരിചരണവും പിന്തുണയും ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കുകയും ചെയ്യും.
advertisement
We are deeply anguished by the tragic event involving Air India Flight 171.
No words can adequately express the grief we feel at this moment. Our thoughts and prayers are with the families who have lost their loved ones, and with those who have been injured.
Tata Group will…
— Tata Group (@TataCompanies) June 12, 2025
advertisement
കൂടാതെ, ബിജെ മെഡിക്കൽ ഹോസ്റ്റൽ നിർമ്മിക്കുന്നതിന് ഞങ്ങൾ പിന്തുണ നൽകുമെന്നും ചെയർമാൻ കൂട്ടിച്ചേർത്തു.സിഎൻബിസി-ടിവി18 ന് നൽകിയ അഭിമുഖത്തിലാണ് ചന്ദ്രശേഖരൻ ഇതേക്കുറിച്ച് പ്രതികരിച്ചത്. ഈ വിനാശകരമായ സംഭവത്തിൽ ദുരിതമനുഭവിക്കുന്ന എല്ലാവരുടെയും കുടുംബങ്ങളോടും പ്രിയപ്പെട്ടവരോടും ഞങ്ങളുടെ ചിന്തകളും അഗാധമായ അനുശോചനവും അറിയിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.
ലണ്ടനിലേക്ക് പുറപ്പെട്ട എയര്‍ ഇന്ത്യ വിമാനം എഐ-171 ആണ് അപകടത്തിൽപ്പെട്ടത്. പറന്നുയര്‍ന്ന് തൊട്ടു പിന്നാലെ തകര്‍ന്നുവീഴുകയായിരുന്നു. എയര്‍ ഇന്ത്യയുടെ ബോയിംഗ് 787-8 ഡ്രീംലൈനര്‍ വിമാനമാണ് അപകടത്തില്‍പ്പെട്ടത്. ഇടത്തരം വലുപ്പമുള്ള ഇരട്ട എഞ്ചിനുകളോട് കൂടിയ വൈറ്റ് ബോഡി ജെറ്റ് വിമാനമാണിത്. ഇന്ധനക്ഷമതയ്ക്കും സുഖപ്രദമായ യാത്രാ അനുഭവത്തിലും ഇലക്ട്രോണിക് ഡിമ്മിംഗ് ഉള്ള വലിയ ജനാലകള്‍ക്കും നൂതന ഡിസൈന്‍ സവിശേഷതയ്ക്കും പേരുകേട്ട ഈ വിമാനം 2009 ഡിസംബര്‍ 15നാണ് ആദ്യമായി പറന്നത്.
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ദേശീയ വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Ahmedabad,Gujarat
First Published :
June 12, 2025 10:08 PM IST
മലയാളം വാർത്തകൾ/ വാർത്ത/India/
Ahmedabad Plane Crash: എയർ ഇന്ത്യ അപകടം: കൊല്ലപ്പെട്ടവരുടെ ബന്ധുക്കൾക്ക് ടാറ്റ ഗ്രൂപ്പ് ഒരു കോടി രൂപ നൽകും