Gold Price Today| സ്വർണവില വീണ്ടും വർധിച്ചു; ഇന്നത്തെ നിരക്കുകൾ അറിയാം
- Published by:Rajesh V
- news18-malayalam
Last Updated:
സ്വർണവില ഗ്രാമിന് 4630 രൂപയും പവന് 37,040 രൂപയുമായി
തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണവില (gold price in Kerala) വീണ്ടും വർധിച്ചു. ഗ്രാമിന് 50 രൂപയും പവന് 400 രൂപയുമാണ് വെള്ളിയാഴ്ച വർധിച്ചത്. ഇതോടെ സ്വർണവില ഗ്രാമിന് 4630 രൂപയും പവന് 37,040 രൂപയുമായി. ഇന്നലെ ഗ്രാമിന് 30 രൂപയും പവന് 240 രൂപയും വർധിച്ചിരുന്നു. എന്നാൽ ബുധനാഴ്ച രാവിലെ ഗ്രാമിന്റെ വില 4620 രൂപയായെങ്കിലും ഉച്ചയ്ക്ക്ശേഷം 4550 രൂപയായി കുറഞ്ഞിരുന്നു.
ഈ മാസം 12,13,15 ദിവസങ്ങളിലായിരുന്നു സ്വർണവില ഏറ്റവും ഉയർന്ന നിരക്കിലെത്തിയത്. 37,440 രൂപയായിരുന്നു ഈ ദിവസങ്ങളിൽ ഒരു പവൻ സ്വർണത്തിന്. ഒന്ന്, രണ്ട് തീയതികളിലായിരുന്നു കുറഞ്ഞ നിരക്ക്. 35,920 രൂപയായിരുന്നു ആ ദിവസങ്ങളിൽ സ്വർണവില.
Also Read- Petrol Diesel Price| മാറ്റമില്ലാതെ ഇന്ധനവില; ഒരു ലിറ്റർ പെട്രോളിനും ഡീസലിനും എത്ര രൂപ കൊടുക്കണം ?
കേരളത്തിൽ സ്വർണവിലയിലെ പ്രതിദിന ചലനത്തിന് നിരവധി കാരണങ്ങളുണ്ട്. ലോഹത്തിനുള്ള അന്താരാഷ്ട്ര ഡിമാൻഡാണ് ഇതിൽ ഏറ്റവും വലുത്. സംസ്ഥാനത്ത് സ്വർണത്തിന് ആവശ്യം കുറയുന്നത് നാം നിരന്തരം കണ്ടുവരുന്നു. ഇത് വില ഡിമാൻഡ് കുറയുന്നതിന് കാരണമായി. കേരളത്തിലെ സ്വർണ്ണ വിലയെ ബാധിക്കുന്ന മറ്റൊരു ഘടകം രൂപയുടെ മൂല്യത്തിലുള്ള വ്യത്യാസമാണ്. ഡോളറിനെതിരെ രൂപയുടെ മൂല്യം ഇടിയുമ്പോൾ, സ്വർണ വില കുറയുന്നു.
advertisement
അന്താരാഷ്‌ട്ര വിപണിക്ക് അനുസൃതമായാണ് കേരളത്തിലെ സ്വർണവില പ്രധാനമായും മാറുന്നത്. അതിനാൽ, അന്താരാഷ്ട്ര വില ഉയരുകയാണെങ്കിൽ, കേരളത്തിൽ സ്വർണ വില ഉയരും, തിരിച്ചും. അതുപോലെ രാജ്യാന്തര വിപണിയിൽ സ്വർണവില കുറഞ്ഞാൽ കേരളത്തിലും വില കുറയും.
advertisement
ഈ മാസം ദിവസാടിസ്ഥാനത്തിലെ സ്വർണ്ണവില വിവരം ചുവടെ:
ഫെബ്രുവരി 1- Rs. 35,920 (ഈ മാസത്തെ ഏറ്റവും താഴ്ന്ന നിരക്ക്)
ഫെബ്രുവരി 2- Rs. 35,920 (ഈ മാസത്തെ ഏറ്റവും താഴ്ന്ന നിരക്ക്)
ഫെബ്രുവരി 3- 360804
ഫെബ്രുവരി 4- 360805
ഫെബ്രുവരി 5- 360806
ഫെബ്രുവരി 6- 360807
ഫെബ്രുവരി 7- 361608
ഫെബ്രുവരി 8- 363209
ഫെബ്രുവരി 9- 3644010
ഫെബ്രുവരി 10- 3664011
ഫെബ്രുവരി 11- 3664012
advertisement
ഫെബ്രുവരി 12- 37,440 (ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്ക്)
ഫെബ്രുവരി 13- 37,440 (ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്ക്)
ഫെബ്രുവരി 14- 37,040
ഫെബ്രുവരി 15- 37,440 (ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്ക്)
ഫെബ്രുവരി 14- 37,040
ഫെബ്രുവരി 16- 36960, 36400
ഫെബ്രുവരി 17- 36, 640
ഫെബ്രുവരി 18- 37,040
ഏറ്റവും പുതിയ ബിസിനസ് വാർത്തകൾ, വ്യക്തിപരമായ സാമ്പത്തിക വിവരങ്ങൾ,ദിവസം തോറുമുള്ള സ്വർണ നിരക്ക് എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
February 18, 2022 10:46 AM IST
മലയാളം വാർത്തകൾ/ വാർത്ത/Money/
Gold Price Today| സ്വർണവില വീണ്ടും വർധിച്ചു; ഇന്നത്തെ നിരക്കുകൾ അറിയാം