കാണാതായ ഇന്ത്യൻ വ്യോമസേന വിമാനത്തിന്റെ അവശിഷ്ടങ്ങൾ 7 വർഷത്തിനു ശേഷം കണ്ടെത്തി

Last Updated:

2016 ജുലൈ 22നാണ് 29 പേർ അടങ്ങിയ വിമാനം കാണാതാകുന്നത്

ഏഴര വർഷങ്ങൾക്ക് മുമ്പ് കാണാതായ ഇന്ത്യൻ വ്യോമസേന വിമാനത്തിന്റെ അവശിഷ്ടങ്ങൾ ചെന്നൈ തീരത്തു നിന്ന് കണ്ടെത്തി. വ്യോമസേനയുടെ വ്യോമസേനയുടെ എഎൻ-32 വിമാനത്തിന്റെ അവശിഷ്ടങ്ങളാണ് കണ്ടെത്തിയത്. 2016 ജുലൈ 22നാണ് ബംഗാൾ ഉൾക്കടലിനു മുകളിൽ വെച്ച് വിമാനം കാണാതായത്.
നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഓഷ്യൻ ടെക്‌നോളജിയുടെ ഓട്ടോണമസ് അണ്ടർവാട്ടർ വെഹിക്കിൾ (AUV) ആണ് ചെന്നൈ തീരത്ത് കടലിനിടയിൽ 3.4 കിലോമീറ്റർ താഴ്ചയിൽ അവശിഷ്ടങ്ങൾ കണ്ടെത്തിയത്. ചിത്രങ്ങൾ വിശകലനം ചെയ്തതതിൽ നിന്നാണ് ഏഴര വർഷം മുമ്പ് തകർന്നുവീണ വിമാനത്തിന്റേതാണെന്ന് കണ്ടെത്തിയത്.
കാണാതാകുന്ന സമയത്ത് 29 പേർ വിമാനത്തിലുണ്ടായിരുന്നു. വ്യാപകമായ തിരച്ചിൽ നടത്തിയെങ്കിലും വിമാനം കണ്ടെത്താനായില്ല. ചെന്നൈ തീരത്ത് നിന്ന് 310 കിലോമീറ്റർ അകലെ കടൽത്തീരത്താണ് അവശിഷ്ടങ്ങൾ കണ്ടെത്തിയതെന്ന് പ്രതിരോധമന്ത്രാലയം അറിയിച്ചു. അവശിഷ്ടങ്ങൾ കണ്ടെത്തിയ സ്ഥലത്തിന്റെ ചുറ്റളവിൽ മറ്റ് അപകടങ്ങളൊന്നും റിപ്പോർട്ട് ചെയ്യപ്പെടാത്തതിനാൽ ഇത് എഎൻ-32 ന്റേത് തന്നെയാണെന്ന് അനുമാനിക്കാം.
advertisement
2016 ജുലൈ 22 ന് ചെന്നൈയിലെ താംബരം എയർഫോഴ്സ് സ്റ്റേഷനിൽ നിന്ന് രാവിലെ 8:30 ഓടെ പറന്നുയർന്ന എഎൻ-32 വിമാനം ഉച്ചയോടെ ആൻഡമാൻ നിക്കോബാറിലെ പോർട്ട് ബ്ലെയറിൽ എത്തേണ്ടതായിരുന്നു. എന്നാൽ, രാവിലെ 9:12 ഓടെ വിമാനം ചെന്നൈയിൽ നിന്ന് 280 കിലോമീറ്റർ കിഴക്ക് എത്തിയപ്പോൾ വിമാനവുമായുള്ള റഡാർ ബന്ധം നഷ്ടമായി.
ആറ് ക്ര്യൂ അംഗങ്ങൾ, 11 ഐഎഎഫ് ഉദ്യോഗസ്ഥർ, രണ്ട് ഇന്ത്യൻ ആർമി സൈനികർ എന്നിവരുൾപ്പെടെ 29 പേർ വിമാനത്തിൽ ഉണ്ടായിരുന്നു. വിമാനം കണ്ടെത്തുന്നതിനായി ഇന്ത്യയിലെ തന്നെ ഏറ്റവും വലിയ തിരച്ചിലായിരുന്നു നടന്നത്. ഇതിനായി അന്തർവാഹിനികളും വിമാനങ്ങളും എല്ലാം ഉപയോഗിച്ച് പരിശോധന നടത്തിയെങ്കിലും വിമാനം കണ്ടെത്താനായിരുന്നില്ല.
മലയാളം വാർത്തകൾ/ വാർത്ത/India/
കാണാതായ ഇന്ത്യൻ വ്യോമസേന വിമാനത്തിന്റെ അവശിഷ്ടങ്ങൾ 7 വർഷത്തിനു ശേഷം കണ്ടെത്തി
Next Article
advertisement
ഇന്ത്യയിൽ SJ-100 വിമാനം നിര്‍മിക്കും; റഷ്യൻ കമ്പനിയുമായി ഹിന്ദുസ്ഥാൻ എയ്‌റോനോട്ടിക്‌സ് ചരിത്രപരമായ കരാറിൽ ഒപ്പുവച്ചു
ഇന്ത്യയിൽ SJ-100 വിമാനം നിര്‍മിക്കും; റഷ്യൻ കമ്പനിയുമായി HAL ചരിത്രപരമായ കരാറിൽ ഒപ്പുവച്ചു
  • PJSC-UAC യുമായി ചേർന്ന് SJ-100 വിമാനം നിർമിക്കാൻ HAL ധാരണാപത്രം ഒപ്പുവച്ചു.

  • 1988-ൽ AVRO HS-748 ന്റെ നിർമ്മാണം അവസാനിച്ചതിന് ശേഷം SJ-100 ആദ്യത്തെ യാത്രാവിമാനമാണ്.

  • SJ-100 വിമാന നിർമ്മാണം ഇന്ത്യയുടെ 'ആത്മനിർഭർ ഭാരത്' സംരംഭത്തിന് വലിയ ഉത്തേജനം നൽകും.

View All
advertisement