• HOME
 • »
 • NEWS
 • »
 • india
 • »
 • AMU| അലിഗഢ് മുസ്ലിം യൂണിവേഴ്സിറ്റി പാഠ്യപദ്ധതിയില്‍ മൗലാന മൗദൂദിയെ ഒഴിവാക്കി;'സതാനതന ധർമം' വരുന്നു

AMU| അലിഗഢ് മുസ്ലിം യൂണിവേഴ്സിറ്റി പാഠ്യപദ്ധതിയില്‍ മൗലാന മൗദൂദിയെ ഒഴിവാക്കി;'സതാനതന ധർമം' വരുന്നു

കൂടുതൽ വിവാദങ്ങൾ ഒഴിവാക്കാനാണ് നടപടി എന്ന് വാഴ്സിറ്റിയിലെ മുതിർന്ന ഉദ്യോഗസ്ഥൻ അറിയിച്ചു

 • Share this:
  ന്യൂഡൽഹി: ആക്ഷേപകരമായ ഉള്ളടക്കം ഉണ്ടെന്ന ആരോപണത്തെതുടർന്ന് അലിഗഢ് മുസ്‍ലിം സർവകലാശാല (AMU) ഇസ്‍ലാമിക വിഭാഗം സിലബസിൽനിന്ന് അബുൽ അലാ അൽ മൗദൂദി, സയ്യിദ് ഖുതുബ്  എന്നിവരുടെ ഗ്രന്ഥങ്ങൾ നീക്കി. ഇരുവരുടെയും ഗ്രന്ഥങ്ങൾ ഉൾപ്പെടുത്തിയതിനെതിരെ ഇരുപതോളം പേർ പ്രധാനമന്ത്രി ​ന​രേന്ദ്ര മോദിക്ക് കത്തെഴുതിയിരുന്നു. തീവ്ര രാഷ്ട്രീയ ഇസ്‍ലാമിക ചിന്ത പ്രചരിപ്പിക്കുന്നവയാണ് ഇവയെന്നായിരുന്നു ആരോപണം.

  'വിഷയത്തിൽ കൂടുതൽ വിവാദങ്ങൾ ഒഴിവാക്കാനാണ് നടപടി' എന്ന് വാഴ്സിറ്റിയിലെ മുതിർന്ന ഉദ്യോഗസ്ഥൻ അറിയിച്ചു. ​ഐച്ഛിക കോഴ്സുകളുടെ ഭാഗമായിരുന്നു ഇരുവരുടെയും ഗ്രന്ഥങ്ങളെന്നും അതിനാൽ അക്കാദമിക് കൗൺസിലിൽ ചർച്ചചെയ്യാതെ ഒഴിവാക്കാവുന്നതാണെന്നും സർവകലാശാല വക്താവ് ഉമർ പീർസാദ പറഞ്ഞു.

  Also Read- J&K Tunnel Projects | ജമ്മു കശ്മീരിലെ സുപ്രധാന തുരങ്ക പദ്ധതികൾ യാഥാർത്ഥ്യമാകുന്നു; സർക്കാർ ടെൻഡറുകൾ ക്ഷണിച്ചു

  സർവകലാശാലയിൽ അടുത്ത അധ്യയന സെഷന്‍ മുതല്‍ മറ്റ് മതങ്ങള്‍ക്കൊപ്പം 'സനാതന ധര്‍മ'വും പാഠ്യപദ്ധതിയില്‍ ഉള്‍പ്പെടുത്താനും തീരുമാനമായിട്ടുണ്ട്. സനാതന ധർമത്തെക്കുറിച്ചുള്ള കോഴ്‌സ് ഉൾപ്പെടുത്തുന്നത് സംബന്ധിച്ച് ഉമർ പീർസാദ പറയുന്നത് ഇങ്ങനെ- “എല്ലാ മതങ്ങളിലും ഉൾപ്പെടുന്ന വിദ്യാർത്ഥികളുള്ള, എല്ലാവരെയും ഉൾക്കൊള്ളുന്ന ഒരു സർവ്വകലാശാലയാണ് എഎംയു. എംഎയിൽ ഇസ്ലാമിക് സ്റ്റഡീസ് വിഭാഗത്തിൽ ഞങ്ങൾ സനാതൻ ധർമ സ്റ്റഡീസ് കോഴ്‌സ് ആരംഭിച്ചിട്ടുണ്ട്,” പീർസാദയെ ഉദ്ധരിച്ച് വാർത്താ ഏജൻസിയായ എഎൻഐ റിപ്പോർട്ട് ചെയ്തു.  "ചില പണ്ഡിതർ ഈ കൃതികളെ വിമർശിക്കുകയും ആക്ഷേപകരമായ ഉള്ളടക്കമാണുള്ളതെന്ന് കാട്ടി പ്രധാനമന്ത്രിക്ക് പരാതി നൽകുകയും ചെയ്തതിനാൽ ഈ വിഷയത്തിൽ അനാവശ്യ വിവാദങ്ങൾ ഉണ്ടാകാതിരിക്കാനാണ് ഞങ്ങൾ ഈ നടപടി സ്വീകരിച്ചത്." രണ്ട് ഇസ്ലാമിക രചയിതാക്കളുടെ കൃതികൾ നീക്കം ചെയ്യുന്നതിനെക്കുറിച്ച് ചോദിച്ചപ്പോൾ, ഒരു ഉദ്യോഗസ്ഥൻ പറഞ്ഞു,

  അവിഭക്ത ഇന്ത്യയിൽ ജനിച്ച അബ്ദുൽ അലാ അൽ മൗദൂദി (1903- 1979) ജമാഅത്തെ ഇസ്ലാമിയുടെ സ്ഥാപകനാണ്. വിഭജന സമയത്ത് അദ്ദേഹം പാകിസ്ഥാനിലേക്ക് കുടിയേറി. നിരവധി ഗ്രന്ഥങ്ങൾ രചിച്ച അദ്ദേഹത്തിന്റെ ഏറ്റവും ശ്രദ്ധേയമായ രചന തഫ്ഹീമുൽ ഖുർആൻ ആണ്.

  ഈജിപ്ഷ്യൻ ഗ്രന്ഥകാരനും ഇസ്‌ലാമിക പണ്ഡിതനുമായിരുന്നു സയ്യിദ് ഖുതുബ് (1906-1966). 1950 കളിലും 1960 കളിലും മുസ്ലീം ബ്രദർഹുഡിന്റെ മുൻനിര അംഗമായിരുന്നു. മൗലികമായ കാഴ്ചപ്പാടുകൾക്ക് പേരുകേട്ട അദ്ദേഹം ഈജിപ്തിലെ പ്രസിഡന്റ് ഗമാൽ അബ്ദുൾ നാസറിനെ എതിർത്തതിന് ജയിലിൽ അടയ്ക്കപ്പെട്ടു. ഖുർആനിന്റെ വ്യാഖ്യാനവും ഇസ്ലാമിലെ സാമൂഹ്യനീതിയും ഉൾപ്പെടെ ഒരു ഡസനിലധികം കൃതികൾ ഖുതുബ് രചിച്ചിട്ടുണ്ട്.
  Published by:Rajesh V
  First published: