Ahmedabad Plane Crash: തകർന്ന എയർ ഇന്ത്യ വിമാനത്തിന് മുൻ യാത്രയിലും തകരാറുകൾ സംഭവിച്ചതായി ആരോപണം
- Published by:ASHLI
- news18-malayalam
Last Updated:
വിമാനത്തിൽ അസാധാരണമായ കാര്യങ്ങൾ ശ്രദ്ധിച്ചതായും പ്രശ്നങ്ങൾ റിപ്പോർട്ട് ചെയ്യാൻ എയർ ഇന്ത്യയെ ടാഗ് ചെയ്യാൻ ഉദ്ദേശിച്ചുള്ള ഒരു വീഡിയോ റെക്കോർഡ് ചെയ്തതായും യാത്രക്കാരൻ പറഞ്ഞു
തകർന്ന എയർ ഇന്ത്യ വിമാനത്തിന് മുൻ യാത്രയിലും തകരാറുകൾ സംഭവിച്ചതായി ആരോപണം. എയർ ഇന്ത്യ ഫ്ലൈറ്റ് AI171 തകർന്നുവീഴുന്നതിന് മണിക്കൂറുകൾക്ക് മുമ്പ്, അതേ വിമാനത്തിൽ സഞ്ചരിച്ചിരുന്ന ഒരു യാത്രക്കാരനാണ് വിമാനത്തിന് സാങ്കേതിക തകരാറുകൾ ഉണ്ടായിരുന്നുവെന്ന ആരോപണവുമായി രംഗത്ത് വന്നിരിക്കുന്നത്.
ഡൽഹിയിൽ നിന്ന് അഹമ്മദാബാദിലേക്കുള്ള യാത്രയ്ക്കിടെ ഒന്നിലധികം സാങ്കേതിക തകരാറുകൾ അനുഭവപ്പെട്ടതായി അദ്ദേഹം അവകാശപ്പെട്ടു. വിമാനത്തിൽ അസാധാരണമായ കാര്യങ്ങൾ ശ്രദ്ധിച്ചതായും പ്രശ്നങ്ങൾ റിപ്പോർട്ട് ചെയ്യാൻ എയർ ഇന്ത്യയെ ടാഗ് ചെയ്യാൻ ഉദ്ദേശിച്ചുള്ള ഒരു വീഡിയോ റെക്കോർഡ് ചെയ്തതായും യാത്രക്കാരൻ പറഞ്ഞു.
X-ലെ ഉപയോക്താവായ ആകാശ് വത്സ, ലണ്ടൻ ഗാറ്റ്വിക്കിലേക്ക് പറന്നുയരുന്നതിന് ഏകദേശം രണ്ട് മണിക്കൂർ മുമ്പ് അതേ ബോയിംഗ് 787-8 ഡ്രീംലൈനറിൽ താൻ പറന്നിരുന്നുവെന്നും അതാണിപ്പോൾ തകർന്നുവീണതെന്നുമാണ് പോസ്റ്റ് ചെയ്തത്. വീഡിയോകൾ ഓൺലൈനിൽ പങ്കുവെച്ച ആകാശ് വത്സ, "വിമാനത്തിൽ അസാധാരണമായ കാര്യങ്ങൾ" ശ്രദ്ധിച്ചതായും പ്രശ്നങ്ങൾ റിപ്പോർട്ട് ചെയ്യാൻ എയർ ഇന്ത്യയെ ടാഗ് ചെയ്യാൻ ഉദ്ദേശിച്ചുള്ള ഒരു വീഡിയോ റെക്കോർഡ് ചെയ്തതായും അവകാശപ്പെട്ടു.
advertisement
I was in the same damn flight 2 hours before it took off from AMD. I came in this from DEL-AMD. Noticed unusual things in the place.Made a video to tweet to @airindia i would want to give more details. Please contact me. @flyingbeast320 @aajtak @ndtv @Boeing_In #planecrash #AI171 pic.twitter.com/TymtFSFqJo
— Akash Vatsa (@akku92) June 12, 2025
advertisement
"എഎംഡിയിൽ നിന്ന് പറന്നുയരുന്നതിന് രണ്ട് മണിക്കൂർ മുമ്പ് ഞാനും അതേ വിമാനത്തിലായിരുന്നു. ഞാൻ ഇതിൽ വന്നത് DEL-AMD യിൽ നിന്നാണ്. വിമാനത്തിൽ അസാധാരണമായ കാര്യങ്ങൾ ശ്രദ്ധിച്ചു. @airindia ലേക്ക് ട്വീറ്റ് ചെയ്യാൻ ഒരു വീഡിയോ ചെയ്തു" അദ്ദേഹം എഴുതി. വീഡിയോകളിൽ, പ്രവർത്തിക്കാത്ത എയർ കണ്ടീഷനിംഗ്, പ്രതികരിക്കാത്ത സീറ്റ് ബട്ടണുകൾ, തെറ്റായ വിനോദ സ്‌ക്രീനുകൾ എന്നിവ അദ്ദേഹം ചൂണ്ടിക്കാട്ടി.
അതേസമയം ഗുജറാത്തിലെ അഹമ്മദാബാദിൽ തകർന്നു വീണ എയർ ഇന്ത്യാ വിമാനത്തിൽ നിന്നും 38കാരന് അദ്ഭുതകരമായ രക്ഷപ്പെടൽ. രമേഷ് വിശ്വാസ് കുമാർ എന്ന യുവാവാണ് വൻ ദുരന്തത്തിൽ നിന്നും തലനാരിഴയ്ക്ക് രക്ഷപ്പെട്ടത്. 11 A സീറ്റിൽ യാത്ര ചെയ്തിരുന്നയാളാണ് രമേശ്. അപകടമുണ്ടായപ്പോൾ എമർജൻസി എക്സിറ്റ് വഴിയാണ് യുവാവ് രക്ഷപ്പെട്ടത്. ഇയാൾക്ക് കാര്യമായ പരിക്കുകളൊന്നും ഉണ്ടായിട്ടില്ല. ഇയാൾ ഇപ്പോൾ അഹമ്മദാബാദ് സിവിൽ ആശുപത്രിയിൽ ചികിത്സയിലാണെന്ന് അഹമ്മദാബാദ് സി.പി. ജി.എസ്. മാലിക് പറഞ്ഞു. ഇതോടെ ദുരന്തത്തിൽ മരിച്ചവർ 241 ആയി.
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ദേശീയ വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Ahmedabad,Gujarat
First Published :
June 12, 2025 8:28 PM IST
മലയാളം വാർത്തകൾ/ വാർത്ത/India/
Ahmedabad Plane Crash: തകർന്ന എയർ ഇന്ത്യ വിമാനത്തിന് മുൻ യാത്രയിലും തകരാറുകൾ സംഭവിച്ചതായി ആരോപണം