NIAക്ക് ഇനി കൂടുതൽ അധികാരം; പ്രതിപക്ഷ പ്രതിഷേധത്തിനിടെ ബിൽ ലോക്സഭ പാസാക്കി

Last Updated:

സൈബർ കുറ്റകൃത്യങ്ങളും മനുഷ്യക്കടത്തും ആയുധകടത്തും ഇനി എൻഐഎയുടെ അന്വേഷണ പരിധിയിൽ

ന്യൂഡൽഹി: ദേശീയ അന്വേഷണ ഏജൻസിക്ക് കൂടുതൽ അധികാരങ്ങൾ നൽകുന്ന ഭേദഗതി ബിൽ ലോക്സഭ പാസാക്കി.
ബിൽ ലോക്സഭ പാസാക്കി. സൈബർ കുറ്റകൃത്യങ്ങളും മനുഷ്യക്കടത്തും ആയുധകടത്തും അന്വേഷിക്കാനുള്ള അവകാശവും ലോക്സഭ പാസാക്കിയ ബിൽ എൻഐഎക്ക് നല്‍കുന്നു. വിദേശത്ത് ഇന്ത്യക്കാർക്കും ഇന്ത്യൻ സ്ഥാപനങ്ങൾക്കും എതിരെയുള്ള ഭീകരാക്രമണവും എൻഐഎയുടെ അന്വേഷണ പരിധിയിൽ വരും.
2009ലെ മുംബൈ ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിലാണ് എൻഐഎ രൂപീകരിച്ചത്. ഭീകരർക്ക് ശക്തമായ സന്ദേശം നല്‍കാനാണ് നിയമഭേദഗതിയെന്ന് അമിത് ഷാ വിശദീകരിച്ചു. എന്‍ഐഎയെ മോദി ഗവണ്‍മെന്‍റ് ദുരൂപയോഗം ചെയ്യില്ലെന്നും തീവ്രവാദത്തെ തുടച്ചുനീക്കുമെന്നും അമിത് ഷാ പറഞ്ഞു. പ്രതിപക്ഷം നിർദ്ദേശിച്ച ഭേദഗതി സഭ തള്ളി. വോട്ട് ബാങ്കിനായി ഭീകരവിരുദ്ധ നിയമം (പോട്ട) പിൻവലിച്ചതിന് കോൺഗ്രസിനെയും യുപിഎയെയും അമിത് ഷാ വിമർശിച്ചു.
advertisement
മലയാളം വാർത്തകൾ/ വാർത്ത/India/
NIAക്ക് ഇനി കൂടുതൽ അധികാരം; പ്രതിപക്ഷ പ്രതിഷേധത്തിനിടെ ബിൽ ലോക്സഭ പാസാക്കി
Next Article
advertisement
ലോക ഹാലോവീൻ ദിനത്തിൽ മലയാളത്തിലെ ആദ്യ ഹാലോവീൻ ഗാനം പുറത്ത്
ലോക ഹാലോവീൻ ദിനത്തിൽ മലയാളത്തിലെ ആദ്യ ഹാലോവീൻ ഗാനം പുറത്ത്
  • ലോക ഹാലോവീൻ ദിനത്തിൽ മലയാളത്തിലെ ആദ്യ ഹാലോവീൻ ഗാനം പുറത്തിറങ്ങി.

  • ലിജോ ഡെന്നിസ് ഈണമിട്ട 'കാണാതെ കാണുന്ന നാൾ വന്നിതാ' എന്ന ഗാനം.

  • ഗാനത്തിന്റെ പ്രമേയം: വാസുകി എന്ന പെൺകുട്ടിയുടെ ആത്മാവ് ഹലോവീൻ ആഘോഷത്തിൽ.

View All
advertisement