സമാജ് വാദി പാർട്ടി നേതാവ് നീരജ് ശേഖർ രാജ്യസഭാംഗത്വം രാജിവെച്ചു; BJPയിൽ ചേർന്നേക്കുമെന്ന് സൂചന

Last Updated:

വെങ്കയ്യ നായിഡുവിനെ കണ്ട ശേഖർ താൻ രാജി വെയ്ക്കുകയാണെന്നും ഒരു സമ്മർദ്ദത്തിനും വഴങ്ങിയല്ല രാജി വെയ്ക്കുന്നതെന്നും വ്യക്തമാക്കി.

ന്യൂഡൽഹി: സമാജ് വാദി പാർട്ടി നേതാവ് നീരജ് ശേഖർ രാജ്യസഭാ അംഗത്വം രാജിവെച്ചു. തിങ്കളാഴ്ചയാണ് രാജി സമർപ്പിച്ചത്. രാജ്യസഭ ചെയർമാൻ എം വെങ്കയ്യ നായിഡു രാജി സ്വീകരിച്ചു. മുൻ പ്രധാനമന്ത്രി ചന്ദ്രശേഖറിന്‍റെ മകനാണ് ശേഖർ. വെങ്കയ്യ നായിഡുവിനെ കണ്ട ശേഖർ താൻ രാജി വെയ്ക്കുകയാണെന്നും ഒരു സമ്മർദ്ദത്തിനും വഴങ്ങിയല്ല രാജി വെയ്ക്കുന്നതെന്നും വ്യക്തമാക്കി.
സമാജ് വാദി പാർട്ടിയുടെ പ്രധാനപ്പെട്ട നേതാക്കളിൽ ഒരാളാണ് ശേഖർ. എന്നാൽ, രാജിവെച്ച ശേഖർ ബി ജെ പിയിൽ ചേർന്നേക്കുമെന്നാണ് അഭ്യൂഹം. 2008ലാണ് ബല്ലിയ മണ്ഡലത്തിലെ ഉപതെരഞ്ഞെടുപ്പിൽ മത്സരിച്ച് നീരജ് ശേഖർ ലോക്സഭ അംഗമായത്. തൊട്ടടുത്ത തെരഞ്ഞെടുപ്പിലും ഇതേ മണ്ഡലത്തിൽ നിന്ന് അദ്ദേഹം വിജയിച്ചു.
2014 നവംബർ 26 മുതൽ അദ്ദേഹം ഉത്തർ പ്രദേശിൽ നിന്നുള്ള രാജ്യസഭാംഗമാണ്. 2020 നവംബർ 25നാണ് അദ്ദേഹത്തിന്‍റെ കാലാവധി അവസാനിക്കുക. എന്നാൽ, അതിന് ഏതാണ്ട് ഒരു വർഷം മുമ്പാണ് അദ്ദേഹം രാജി സമർപ്പിച്ചിരിക്കുന്നത്.
advertisement
മലയാളം വാർത്തകൾ/ വാർത്ത/India/
സമാജ് വാദി പാർട്ടി നേതാവ് നീരജ് ശേഖർ രാജ്യസഭാംഗത്വം രാജിവെച്ചു; BJPയിൽ ചേർന്നേക്കുമെന്ന് സൂചന
Next Article
advertisement
ടോയ്ലറ്റിൽ‌ കഞ്ചാവുചെടി വളർത്തിയ യുവാവ് പൊന്നാനിയിൽ പിടിയിൽ
ടോയ്ലറ്റിൽ‌ കഞ്ചാവുചെടി വളർത്തിയ യുവാവ് പൊന്നാനിയിൽ പിടിയിൽ
  • പൊന്നാനിയിൽ കക്കൂസിനകത്ത് കഞ്ചാവുചെടി വളർത്തിയ യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു.

  • രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിൽ പതിനഞ്ച് കഞ്ചാവ് ചെടികൾ കണ്ടെടുത്തു.

  • വാഹനാപകടത്തിൽ കാല്പാദം നഷ്ടപ്പെട്ട യുവാവ് പിന്നീട് ലഹരി വിൽപനയിലേക്ക് തിരിയുകയായിരുന്നുവെന്ന് പൊലീസ്.

View All
advertisement