ന്യൂഡല്‍ഹി: കേന്ദ്ര സര്‍ക്കാര്‍ റദ്ദാക്കിയ കശ്മീരിന്റെ പ്രത്യേക പദവി പുനഃസ്ഥാപിക്കാനാവില്ലെന്ന് കോണ്‍ഗ്രസ് വിട്ട മുതിര്‍ന്ന നേതാവ് ഗുലാം നബി ആസാദ്. ബാറാമുള്ളയിലെ റാലിയില്‍ സംസാരിക്കുകയായിരുന്നു ഗുലാം നബി. നടപ്പാക്കാന്‍ കഴിയാത്ത കാര്യങ്ങള്‍ ഉയര്‍ത്തരുതെന്നും പ്രാദേശിക പാര്‍ട്ടികളെ ലക്ഷ്യമിട്ട് അദ്ദേഹം പറഞ്ഞു. 370-ാം വകുപ്പ് പുനഃസ്ഥാപിക്കുന്നതിന് പാര്‍ലമെന്റില്‍ മൂന്നില്‍ രണ്ട് ഭൂരിപക്ഷം ആവശ്യമാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ഇതിന്റെ പേരില്‍ കശ്മീരിലെ ജനങ്ങളെ ചൂഷണം ചെയ്യാന്‍ ആരെയും അനുവദിക്കില്ലെന്ന് ഗുലാം നബി ആസാദ് പറഞ്ഞു. കോണ്‍ഗ്രസിന്റെ ലോക്സഭ സീറ്റ് 25 ആയി കുറയുമെന്നും അദ്ദേഹം പറഞ്ഞു. Also Read-വിവാദ പുരോഹിതൻ ജോര്‍ജ് പൊന്നയ്യയുടെ ഒപ്പം രാഹുൽഗാന്ധി; വീഡിയോ വൈറൽ
തന്റെ നേതൃത്വത്തിലുള്ള പുതിയ പാര്‍ട്ടിയുടെ പ്രഖ്യാപനം പത്ത് ദിവസത്തിനകമുണ്ടാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കശ്മീരില്‍ സമാധാനം പുലരാനും കശ്മീരികള്‍ക്ക് ജോലി ഉറപ്പാക്കാനും ഭൂമി ലഭ്യമാക്കാനും ജനങ്ങളുടെ പിന്തുണ ആവശ്യമാണെന്നും ഗുലാം നബി ആസാദ് പറഞ്ഞു.
കശ്മീരില്‍ കോണ്‍ഗ്രസ് ഉള്‍പ്പെടെയുള്ള പാര്‍ട്ടികള്‍ ഒരുമിച്ച് നില്‍ക്കാനും പ്രത്യേക പദവി തിരിച്ച് പിടിക്കാന്‍ ക്യാമ്പയിന് സംഘടിപ്പിക്കുന്നതിന് തീരുമാനത്തിലെത്തുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് ഗുലാം നബി ആസാദിന്റെ പ്രസ്താവന. ഭരണഘടനയിലെ 370-ാം വകുപ്പ് പ്രകാരം ജമ്മു കശ്മീരിന് പ്രത്യേക പദവി നല്‍കുന്നതും, ജമ്മു-കശ്മീര്‍, ലഡാക്ക് മേഖലകളിലെ സ്ഥിര താമസക്കാര്‍ക്ക് 35 എ വകുപ്പ് പ്രകാരം പ്രത്യേക അവകാശം നല്‍കുന്നതും രണ്ടു വര്‍ഷം മുന്‍പ് കേന്ദ്രസര്‍ക്കാര്‍ റദ്ദാക്കിയിരുന്നു.
Published by:Jayesh Krishnan
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.