HOME /NEWS /India / വിവാദ പുരോഹിതൻ ജോര്‍ജ് പൊന്നയ്യയുടെ ഒപ്പം രാഹുൽഗാന്ധി; വീഡിയോ വൈറൽ

വിവാദ പുരോഹിതൻ ജോര്‍ജ് പൊന്നയ്യയുടെ ഒപ്പം രാഹുൽഗാന്ധി; വീഡിയോ വൈറൽ

വീഡിയോ വൈറലായതിന് പിന്നാലെ രാഹുല്‍ ഗാന്ധിക്കെതിരെ ബിജെപി രംഗത്തെത്തി.

വീഡിയോ വൈറലായതിന് പിന്നാലെ രാഹുല്‍ ഗാന്ധിക്കെതിരെ ബിജെപി രംഗത്തെത്തി.

വീഡിയോ വൈറലായതിന് പിന്നാലെ രാഹുല്‍ ഗാന്ധിക്കെതിരെ ബിജെപി രംഗത്തെത്തി.

  • Share this:

    കോണ്‍ഗ്രസിന്‍റെ ഭാരത് ജോഡോ യാത്രയ്ക്കിടെ വിവാദ ക്രിസ്ത്യന്‍ പുരോഹിതന്‍ ജോര്‍ജ് പൊന്നയ്യയുമായി രാഹുല്‍ ഗാന്ധി കൂടിക്കാഴ്ച നടത്തിയ സംഭവം വിവാദത്തില്‍. സന്ദര്‍ശനത്തിന്‍റെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്. തമിഴ്നാട്ടിലെ കന്യാകുമാരിയിലായിരുന്നു കൂടിക്കാഴ്ച.

    'യേശു ക്രിസ്തു ദൈവത്തിന്‍റെ പ്രതിരൂപമാണെന്ന് ഞാന്‍ കേട്ടിട്ടുണ്ട് , അത് ശരിയാണോ ?' എന്ന രാഹുല്‍ ഗാന്ധിയുടെ ചോദ്യത്തിന് 'യേശുവാണ് യഥാര്‍ത്ഥ ദൈവം,  ദൈവം ഒരു മനുഷ്യനായാണ് വെളിപ്പെട്ടത്, ഒരു യാഥാര്‍ത്ഥ മനുഷ്യന്‍, ശക്തിയെപൊലെയല്ല, അതിനാല്‍ നമ്മള്‍ അദ്ദേഹത്തെ മനുഷ്യനായി കാണുന്നു' എന്നാണ് മറുപടി നല്‍കിയത്.

    ഭാരത് ജോഡോ യാത്രയ്ക്കിടെ വെള്ളിയാഴ്ച വിശ്രമത്തിനായി പുലിയൂര്‍കുറിച്ചി മുട്ടിടിച്ചാന്‍ പാറ ചര്‍ച്ചില്‍ എത്തിയപ്പോഴാണ് ഇരുവരും കൂടിക്കാഴ്ച നടത്തിയത്. വീഡിയോ വൈറലായതിന് പിന്നാലെ രാഹുല്‍ ഗാന്ധിക്കെതിരെ ബിജെപി രംഗത്തെത്തി.

    ഹിന്ദുദൈവങ്ങളെ പോലെയല്ല, യേശുക്രിസ്തു ഏകദൈവമാണെന്ന് ജോര്‍ജ് പൊന്നയ്യ രാഹുലിനോട് പറയുന്നത് വീഡിയോയില്‍ കേള്‍ക്കാമെന്ന് ബിജെപി വക്താവ് ഷെഹ്‌സാദ് പൂനവാല ട്വീറ്റ്  ചെയ്തു. ഭാരതമാതാവിന്റെ അശുദ്ധി തന്നെ കളങ്കപ്പെടുത്താതിരിക്കാനാണ് താന്‍ ഷൂസ് ധരിക്കുന്നതെന്ന് നേരത്തെ ജോര്‍ജ് പൊന്നയ്യ പ്രസ്താവിച്ചിട്ടുണ്ടെന്നും വിദ്വേഷ പരാമര്‍ശത്തിന്‍റെ പേരില്‍ ഈ വ്യക്തിയെ മുമ്പ് അറസ്റ്റ് ചെയ്തിട്ടുണ്ടെന്നും ട്വീറ്റില്‍ പറയുന്നു. ഭാരതത്തെ യോജിപ്പിക്കാന്‍ നടക്കുന്ന ആള്‍ ഭാരതത്തെ വിഘടിപ്പിക്കുന്ന വ്യക്തിക്കൊപ്പമാണോ എന്നും പൂനവാല ചോദിക്കുന്നു.

    എന്നാല്‍, വീഡിയോയില്‍ വ്യാജശബ്ദരേഖ ഉള്‍പ്പെടുത്തി വിഭാഗീയത സൃഷ്ടിക്കാനും ഭാരത് ജോഡോ യാത്ര പരാജയപ്പെടുത്താനുമാണ് ബിജെപിയുടെ ശ്രമമെന്ന് കോണ്‍ഗ്രസ് തിരിച്ചടിച്ചു. ഭാരത് ജോഡോ യാത്രയ്ക്ക് ലഭിക്കുന്ന മികച്ച പിന്തുണ ബിജെപിയുടെ ഉറക്കം കെടുത്തിയതായും അതിന്റെ പ്രതിഫലനമാണ് ഇത്തരത്തിലുള്ള വ്യാജ ആരോപണങ്ങളെന്നും കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി ജയറാം രമേഷ് ട്വീറ്റ് ചെയ്തു.

    ആരാണ് ജോര്‍ജ് പൊന്നയ്യ ?

    ക്രിസ്തീയ പുരോഹിതനായ ജോര്‍ജ് പൊന്നയ്യ കന്യാകുമാരി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ജനനായക ക്രൈസ്തവ പേരവൈ എന്ന എന്‍ജിഒയുടെ അംഗമാണ്.  പ്രകോപനപരമായ പ്രസ്താവനകള്‍ നടത്തിയതിന് മുന്‍പ് പലതവണ ഇദ്ദേഹം വിവാദത്തിലായിട്ടുണ്ട്.  പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ നടത്തിയ വിവാദ പ്രസംഗത്തിലൂടെയാണ് ഇദ്ദേഹം ആദ്യമായി ശ്രദ്ധിക്കപ്പെടുന്നത്. മുപ്പതിധികം പരാതികളാണ് ജോര്‍ജ് പൊന്നയ്യക്കെതിരെ ഉയര്‍ന്നത്.  ഹിന്ദുമത വിശ്വാസികളെ പ്രകോപ്പിക്കുന്ന പരാമര്‍ശം നടത്തിയതിന് പിന്നീട് ഇദ്ദേഹം പരസ്യമായി മാപ്പ് പറഞ്ഞു ജൂലൈ 18ന് തമിഴ്നാട്ടിലെ അരുമനയില്‍ നടത്തിയ വിവാദപരാമര്‍ശത്തിന് ജോര്‍ജ് പൊന്നയ്യയെ അറസ്റ്റ് ചെയ്തിട്ടുണ്ട്. .

    First published:

    Tags: Bjp, Congress, Rahul gandhi