The Kashmir Files | കശ്മീര്‍ ഫയല്‍സിന്‍റെ നികുതി ഒഴിവാക്കണമെന്ന് ബിജെപി; യൂട്യൂബില്‍ അപ്ലോഡ് ചെയ്യാന്‍ കെജ്രിവാളിന്‍റെ മറുപടി

Last Updated:

സിനിമയുടെ വിനോദ നികുതി ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് കഴിഞ്ഞ ദിവസം ബിജെപി എംഎൽഎമാർ നിയമസഭയയിൽ ബഹളമുണ്ടാക്കിയിരുന്നു

കശ്മീരി പണ്ഡിറ്റുകളുടെ പലായനത്തെ ആസ്പദമാക്കി ഇറങ്ങിയ ദി കശ്മീര്‍ ഫയല്‍സ് സിനിമയുടെ വിനോദ നികുതി ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട ബിജെപിക്കെതിരെ തിരിച്ചടിച്ച് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍. 'നികുതി ഒഴിവാക്കാന്‍ നിങ്ങള്‍ എന്തിനാണ് നിര്‍ബന്ധിക്കുന്നത്? സംവിധായകൻ വിവേക് അഗ്നിഹോത്രിയോട് സിനിമ യൂട്യൂബിൽ അപ്‌ലോഡ് ചെയ്യാൻ പറയൂ. അപ്പോൾ എല്ലാവർക്കും സൗജന്യമായി കാണാമല്ലോ', എന്ന് കെജ്രിവാള്‍ തുറന്നടിച്ചു.
സിനിമയുടെ വിനോദ നികുതി ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് കഴിഞ്ഞ ദിവസം ബിജെപി എംഎൽഎമാർ നിയമസഭയയിൽ ബഹളമുണ്ടാക്കിയിരുന്നു. ''കശ്മീരി പണ്ഡിറ്റുകളുടെ പേരിൽ ചിലയാളുകൾ കോടികളാണ് സമ്പാദിച്ചത്. നിങ്ങളെ ഏൽപ്പിച്ചിരിക്കുന്നത് പോസ്റ്റർ ഒട്ടിക്കുന്ന പണിയാണ് ''- ബിജെപി അംഗങ്ങളോട് കെജ്രിവാള്‍ പറഞ്ഞു.
ബിജെപി ഭരിക്കുന്ന നിരവധി സംസ്ഥാനങ്ങൾ സിനിമക്ക് നികുതി ഒഴിവാക്കി നൽകിയിരുന്നു. ബിഹാർ, മധ്യപ്രദേശ്, ഹരിയാന, ഉത്തർപ്രദേശ്, ഗുജറാത്ത്, ഗോവ, ഉത്തരാഖണ്ഡ് തുടങ്ങിയ സംസ്ഥാനങ്ങളാണ് നികുതി ഒഴിവാക്കിയത്.കശ്മീരി പണ്ഡിറ്റുകളുടെ പലായനമാണ് ചിത്രത്തിന്റെ പ്രമേയം. മിഥുൻ ചക്രവർത്തി, അനുപം ഖേർ, ദർശൻ കുമാർ, പല്ലവി ജോഷി, ചിന്മയി മാണ്ട്ലേകർ, പുനീത് ഇസ്സർ, പ്രകാശ് ബേലവാടി, അതുൽ ശ്രീവാസ്തവ, മൃണാൽ കുൽക്കർണി എന്നിവരാണ് പ്രധാന വേഷങ്ങളിൽ എത്തുന്നത്. വിവേക് അഗ്നിഹോത്രിയാണ് സിനിമ സംവിധാനം ചെയ്തത്.
advertisement
കളക്ഷനില്‍ റെക്കോര്‍ഡിട്ട് 'ദി കാശ്മീര്‍ ഫയല്‍സ്'; ചിത്രം 200 കോടി ക്ലബ്ബില്‍
വിവേക് അഗ്നിഹോത്രിയുടെ സംവിധാനത്തില്‍ ഒരുങ്ങിയ 'ദി കാശ്മീര്‍ ഫയല്‍സ്' 200 കോടി ക്ലബ്ബില്‍. മാര്‍ച്ച് 11നായിരുന്നു ചിത്രം റീലീസ് ചെയ്തത്. മാര്‍ച്ച് 18ന് 100 കോടി പിന്നിട്ടിരുന്നു. കോവിഡിന് ശേഷം വേഗത്തില്‍ 200 കോടി ക്ലബ്ബില്‍ കയറിയ ചിത്രമാണിത്.
കാശ്മീരി പണ്ഡിറ്റുകളുടെ പലായനത്തെ ആസ്പദമാക്കി ഇറങ്ങിയ ചിത്രത്തില്‍ അനുപം ഖേര്‍, പല്ലവി ജോഷി, ദര്‍ശന്‍ കുമാര്‍ തുടങ്ങിയവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ചിത്രത്തിന്ഉത്തരേന്ത്യയിലുടനീളം, പ്രത്യേകിച്ച് ഉത്തര്‍പ്രദേശില്‍ മികച്ച പ്രകടനം കാഴ്ചവയ്ക്കുന്നു. കേരളത്തിലും സ്ഥിതി മറിച്ചല്ല. കേവലം രണ്ടു സ്‌ക്രീനുകളില്‍ തുടങ്ങി, നിലവില്‍ 108 സ്‌ക്രീനുകളിലാണ് ചിത്രം പ്രദര്‍ശിപ്പിക്കുന്നത്.
advertisement
കാശ്മീര്‍ ഫയല്‍സ് പ്രേക്ഷകരില്‍ പ്രത്യേകിച്ച് താഴ്വര വിട്ടുപോകാന്‍ നിര്‍ബന്ധിതരാകുകയും ആ സമയത്ത് വളരെയധികം കഷ്ടപ്പാടുകള്‍ അനുഭവിക്കേണ്ടി വരികയും ചെയ്ത കശ്മീരി ഹിന്ദുക്കളില്‍ വലിയ പ്രതികരണങ്ങളാണ് സൃഷ്ടിക്കുന്നത്.
ചിത്രത്തിനെ അനുകൂലിച്ചു പ്രതികൂലിച്ചും നിരവധിപേര്‍ രംഗത്തെത്തിയിരുന്നു. ചിത്രത്തിന്റെ റിലീസിനെതിരെ ബോംബെ ഹൈക്കോടതിയില്‍ ഹര്‍ജിയും സമര്‍പ്പിച്ചിരുന്നു.മുസ്ലീം സമുദായത്തിനെതിരെ വിദ്വേഷം വളര്‍ത്തുന്ന കുപ്രചരണമാണ് ചിത്രമെന്നായിരുന്നു ഹര്‍ജി. എന്നാല്‍ ഹര്‍ജി തള്ളിക്കൊണ്ട് മാര്‍ച്ച് 11 ന് ചിത്രത്തിന്‍ റിലീസ് അനുമതി നല്‍കുകയായിരുന്നു.ഏകദേശം 630 സ്‌ക്രീനുകളിലാണ് ചിത്രം ആദ്യം റിലീസ് ചെയ്തതെങ്കിലും രാജ്യത്തുടനീളം കൂടുതല്‍ പ്രദര്‍ശനങ്ങള്‍ നടത്താന്‍ ആളുകളുടെ മികച്ച പ്രതികരണങ്ങള്‍ കാരണമായി.
മലയാളം വാർത്തകൾ/ വാർത്ത/India/
The Kashmir Files | കശ്മീര്‍ ഫയല്‍സിന്‍റെ നികുതി ഒഴിവാക്കണമെന്ന് ബിജെപി; യൂട്യൂബില്‍ അപ്ലോഡ് ചെയ്യാന്‍ കെജ്രിവാളിന്‍റെ മറുപടി
Next Article
advertisement
അധ്യാപികയില്‍ നിന്ന്  വിവാഹിതരായ പുരുഷന്മാര്‍ തേടിയെത്തുന്ന 'ഷുഗര്‍ ബേബി' ആയതിന്റെ കാരണം വെളിപ്പെടുത്തി 36കാരി
അധ്യാപികയില്‍ നിന്ന് വിവാഹിതരായ പുരുഷന്മാര്‍ തേടിയെത്തുന്ന 'ഷുഗര്‍ ബേബി' ആയതിന്റെ കാരണം വെളിപ്പെടുത്തി 36കാരി
  • മുൻ അധ്യാപിക കോണി കീറ്റ്‌സ് 65 പുരുഷന്മാരുമായി ബന്ധം പുലർത്തുന്നു.

  • കീറ്റ്‌സ് മണിക്കൂറിൽ 20,000 മുതൽ 35,000 രൂപ വരെ സമ്പാദിക്കുന്നു.

  • കീറ്റ്‌സ് തന്റെ മകളെ നന്നായി പരിപാലിക്കുന്നുണ്ടെന്ന് പറയുന്നു.

View All
advertisement