രാജസ്ഥാനിൽ ഗെലോട്ടിന് കോ പൈലറ്റ് സച്ചിൻ
Last Updated:
ജയ്പൂർ: രാജസ്ഥാൻ നയിക്കാൻ അശോക് ഗെലോട്ട്. തർക്കങ്ങൾക്ക് അവസാനം കുറിച്ച് അശോക് ഗെലോട്ടിന് രാജസ്ഥാൻ മുഖ്യമന്ത്രിയായി തെരഞ്ഞെടുത്തു. സച്ചിൻ പൈലറ്റ് ഉപമുഖ്യമന്ത്രിയാകും. കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിയുമായി ഇരുനേതാക്കളും നടത്തിയ കൂടിക്കാഴ്ചയിലാണ് മുഖ്യമന്ത്രി തർക്കത്തിൽ അന്തിമതീരുമാനമായത്.
അന്തിമ തീരുമാനത്തിൽ എത്തിയതിനെ തുടർന്ന്, അശോക് ഗെലോട്ടിനും സച്ചിൻ പൈലറ്റിനും ഒപ്പം നിൽക്കുന്ന ചിത്രം രാഹുൽ ഗാന്ധി ട്വീറ്റ് ചെയ്തിരുന്നു. രാജസ്ഥാന്‍റെ ഐക്യ നിറങ്ങൾ എന്നായിരുന്നു ചിത്രത്തിന് രാഹുൽ അടിക്കുറിപ്പ് നൽകിയത്. തുടർന്ന് ചേർന്ന എംഎൽഎമാരുടെ യോഗത്തിലാണ് അശോക് ഗെലോട്ടിനെ മുഖ്യമന്ത്രിയായി ഐക്യകണ്ഠേന തെരഞ്ഞെടുത്തത്.
KC Venugopal, All India Congress Committee observer for Rajasthan: Congress President Rahul Gandhi has decided to appoint Ashok Gehlot Ji as the Chief Minister of Rajasthan. Sachin Pilot will be the Deputy Chief Minister of Rajasthan pic.twitter.com/TAJ7levt8F
— ANI (@ANI) December 14, 2018
advertisement
ഇത് മൂന്നാം തവണയാണ് രാജസ്ഥാൻ മുഖ്യമന്ത്രി കസേരയിലേക്ക് അശോക് ഗെലോട്ട് എത്തുന്നത്. അതുകൊണ്ട് തന്നെ ദീർഘകാലം പാർട്ടിയിലും ഭരണത്തിലും സുപ്രധാന പദവികൾ വഹിച്ചതിന്‍റെ പരിചയവുമായാണ് ഗെലോട്ട് ഒരിക്കൽ കൂടി മുഖ്യമന്ത്രിയാകുന്നത്. രാജസ്ഥാനിൽ തെരഞ്ഞെടുപ്പ് ഫലം വന്നതുമുതൽ മുഖ്യമന്ത്രി സ്ഥാനത്തെ ചൊല്ലി തർക്കം രൂക്ഷമായിരുന്നു.
The united colours of Rajasthan! pic.twitter.com/D1mjKaaBsa
— Rahul Gandhi (@RahulGandhi) December 14, 2018
advertisement
യുവാവായ സച്ചിൻ പൈലറ്റ് മുഖ്യമന്ത്രിയാകണമെന്നാണ് എം.എൽ.എമാരിൽ ഭൂരിഭാഗവും ആഗ്രഹിച്ചത്. ഇതിനിടയിൽ എഐസിസി നിരീക്ഷകനായി എത്തിയ കെ.സി വേണുഗോപാൽ ഇരുവരോടും ചർച്ച നടത്തി. എന്നാൽ വിട്ടുവീഴ്ചയ്ക്ക് ഇരുകൂട്ടരും തയ്യാറായില്ല. എം.എൽ.എമാരുമായും വേണുഗോപാൽ ചർച്ച നടത്തിയിരുന്നു. ഇതിനുശേഷം ഹൈക്കമാൻഡിന് അദ്ദേഹം റിപ്പോർട്ട് നൽകിയിരുന്നു. ഇതനുസരിച്ച് ഹൈക്കമാൻഡ് നടത്തിയ ചർച്ചയ്ക്കൊടുവിലാണ് മുഖ്യമന്ത്രി സ്ഥാനം സംബന്ധിച്ച തീരുമാനമായത്.
advertisement
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ദേശീയ വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
December 14, 2018 5:24 PM IST


