advertisement

Assembly Election Result 2021 LIVE | നന്ദിഗ്രാമിൽ മമത ബാനർജിക്ക് തോൽവി; ബംഗാളിൽ തൃണമൂലിന് വിജയം

Last Updated:

കോവിഡ് വ്യാപനം ശക്തമായ പശ്ചാത്തലത്തിൽ കോവിഡ് മാനദണ്ഡങ്ങൾ കർശനമായി പാലിച്ചാണ് വോട്ടെണ്ണൽ നടക്കുന്നത്.

ന്യൂഡൽഹി: കേരളത്തിനൊപ്പം നിയമസഭ തെരഞ്ഞെടുപ്പ് ഫലം ആവേശത്തോടെ കാത്തിരിക്കുകയാണ് പശ്ചിമ ബംഗാൾ, അസം, തമിഴ്നാട് എന്നീ സംസ്ഥാനങ്ങളും കേന്ദ്രഭരണ പ്രദേശമായ പുതുച്ചേരിയും. പശ്ചിമ ബംഗാളിൽ ശക്തമായ മത്സരമാണ് ബി ജെ പിയും തൃണമൂൽ കോൺഗ്രസും കാഴ്ച വെക്കുന്നത്. തമിഴ് നാട്ടിൽ ഡി എം കെ ആണ് ലീഡ് ചെയ്യുന്നത്.  മക്കൾ നീതി മയ്യം നേതാവ് കമൽ ഹാസൻ കോയമ്പത്തൂർ സൗത്തിൽ ലീഡ് ചെയ്യുകയാണ്. പശ്ചിമ ബംഗാളിൽ നന്ദിഗ്രാം മണ്ഡലത്തിൽ തൃണമൂൽ കോൺഗ്രസിന് പ്രതീക്ഷിച്ച വിധിയല്ല. മുഖ്യമന്ത്രി മമത ബാനർജി മത്സരിച്ച മണ്ഡലമായ നന്ദിഗ്രാമിൽ ബി ജെ പി സ്ഥാനാർത്ഥി സുവേന്ദു അധികാരി ലീഡ് ചെയ്യുകയാണ്.
അസമിൽ ബിജെപി തുടർഭരണം ഉറപ്പിക്കുകയാണ്. കോൺഗ്രസിനെ പിന്നിലാക്കി ലീഡ് നിലയിൽ ബിജെപി ബഹുദൂരം മുന്നിലാണ്. 15 വർഷത്തെ കോൺഗ്രസ് ഭരണത്തിന് വിരാമമിട്ടാണ് 2016 ബിജെപി അസമിൽ സർക്കാർ രൂപീകരിക്കുന്നത്. ഇത്തവണയും ബിജെപി അധികാരത്തിലെഴുതിയിൽ അസമിലെ തെരഞ്ഞെടുപ്പ് ചരിത്രത്തിൽ പുതിയ അധ്യയമായിരിക്കും കുറിക്കുക.അസമിൽ ബിജെപി സർക്കാർ രൂപീകരണം ഉറപ്പായതായി മുഖ്യമന്ത്രി ശർബാനന്ദ സോനോവാലും പ്രതികരിച്ചു.
Click here to add News18 as your preferred news source on Google.
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ദേശീയ വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/India/
Assembly Election Result 2021 LIVE | നന്ദിഗ്രാമിൽ മമത ബാനർജിക്ക് തോൽവി; ബംഗാളിൽ തൃണമൂലിന് വിജയം
Next Article
advertisement
ടി20 ലോകകപ്പിലെ കോടിക്കിലുക്കം;  കിരീടം നേടിയ ഇന്ത്യക്ക് ലഭിക്കുന്ന സമ്മാനത്തുക
ടി20 ലോകകപ്പിലെ കോടിക്കിലുക്കം; കിരീടം നേടിയ ഇന്ത്യക്ക് ലഭിക്കുന്ന സമ്മാനത്തുക
  • ഐസിസി ടി20 ലോകകപ്പ് കിരീടം നേടിയ ഇന്ത്യക്ക് 2.34 ദശലക്ഷം ഡോളർ സമ്മാനത്തുക ലഭിക്കും

  • ടൂർണമെന്റിൽ പങ്കെടുത്ത ഓരോ ടീമിനും കുറഞ്ഞത് 1.03 കോടി രൂപ വീതം സമ്മാനമായി ലഭിക്കും

  • ഓരോ മത്സരത്തിലെ വിജയത്തിനും ഏകദേശം 28.64 ലക്ഷം രൂപ വീതം ടീമുകൾക്ക് ലഭിക്കുന്നതാണ്

View All
advertisement