West Bengal Assembly
Mamata Banerjee Accepts Defeat In Nandigram
നന്ദിഗ്രാമിൽ തോൽവി സമ്മദിച്ച് മമത ബാനർജി
West Bengal Assembly Election 2021
ബംഗാളിലേത് മമതയുടെ വിജയമെന്ന് കൈലാഷ് വിജയ് വർഗിയ
TamilNadu Assembly Eletion 2021
തമിഴ്നാട്ടിൽ ഡി എം കെ അധികാരത്തിലേക്ക്
Assam Election Results 2021 | നന്ദിതാ ദാസ് മുന്നോട്ട് തന്നെ
Puducherry Election Results 2021| രണ്ടിടത്ത് വിജയിച്ച് AINR കോൺഗ്രസ്. മൂന്ന് ഇടങ്ങളിൽ ലീഡ് നില തുടരുന്നു
TamilNadu Assembly Eletion 2021
എം കെ സ്റ്റാലിനെ അഭിനന്ദിച്ച് അഖിലേഷ് യാദവ്
ന്യൂഡൽഹി: കേരളത്തിനൊപ്പം നിയമസഭ തെരഞ്ഞെടുപ്പ് ഫലം ആവേശത്തോടെ കാത്തിരിക്കുകയാണ് പശ്ചിമ ബംഗാൾ, അസം, തമിഴ്നാട് എന്നീ സംസ്ഥാനങ്ങളും കേന്ദ്രഭരണ പ്രദേശമായ പുതുച്ചേരിയും. പശ്ചിമ ബംഗാളിൽ ശക്തമായ മത്സരമാണ് ബി ജെ പിയും തൃണമൂൽ കോൺഗ്രസും കാഴ്ച വെക്കുന്നത്. തമിഴ് നാട്ടിൽ ഡി എം കെ ആണ് ലീഡ് ചെയ്യുന്നത്. മക്കൾ നീതി മയ്യം നേതാവ് കമൽ ഹാസൻ കോയമ്പത്തൂർ സൗത്തിൽ ലീഡ് ചെയ്യുകയാണ്. പശ്ചിമ ബംഗാളിൽ നന്ദിഗ്രാം മണ്ഡലത്തിൽ തൃണമൂൽ കോൺഗ്രസിന് പ്രതീക്ഷിച്ച വിധിയല്ല. മുഖ്യമന്ത്രി മമത ബാനർജി മത്സരിച്ച മണ്ഡലമായ നന്ദിഗ്രാമിൽ ബി ജെ പി സ്ഥാനാർത്ഥി സുവേന്ദു അധികാരി ലീഡ് ചെയ്യുകയാണ്.
അസമിൽ ബിജെപി തുടർഭരണം ഉറപ്പിക്കുകയാണ്. കോൺഗ്രസിനെ പിന്നിലാക്കി ലീഡ് നിലയിൽ ബിജെപി ബഹുദൂരം മുന്നിലാണ്. 15 വർഷത്തെ കോൺഗ്രസ് ഭരണത്തിന് വിരാമമിട്ടാണ് 2016 ബിജെപി അസമിൽ സർക്കാർ രൂപീകരിക്കുന്നത്. ഇത്തവണയും ബിജെപി അധികാരത്തിലെഴുതിയിൽ അസമിലെ തെരഞ്ഞെടുപ്പ് ചരിത്രത്തിൽ പുതിയ അധ്യയമായിരിക്കും കുറിക്കുക.അസമിൽ ബിജെപി സർക്കാർ രൂപീകരണം ഉറപ്പായതായി മുഖ്യമന്ത്രി ശർബാനന്ദ സോനോവാലും പ്രതികരിച്ചു.